ഡെറാഡൂൺ: യൂണിഫോം സിവിൽകോഡ് നടപ്പാക്കാനൊരുങ്ങി ഉത്തരാഖണ്ഡ്. എല്ലാ പൗരന്മാർക്കും തുല്യാവകാശം നൽകുന്നതിനായി ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പാക്കുന്ന ആദ്യത്തെ സംസ്ഥാനമായിരിക്കും ഉത്തരാഖണ്ഡെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി പറഞ്ഞു.'ഉത്തരാഖണ്ഡിലെ ജനങ്ങൾക്ക് തുല്യ അവകാശങ്ങൾ നൽകുന്നതിന് ഞങ്ങൾ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ പോകുന്നു, ഈ നിയമം സമത്വം പ്രോത്സാഹിപ്പിക്കുക മാത്രമല്ല, സംസ്ഥാനത്തിന്‍റെ അസ്ഥിത്വം നിലനിർത്താനും സഹായകമാകും' എന്ന് പുതുവത്സര ദിനത്തിൽ പുഷ്‌കർ സിങ് ധാമി എക്‌സിൽ കുറിച്ചു.
देवभूमि उत्तराखण्ड की देवतुल्य जनता के आशीर्वाद से हम प्रदेश में नागरिकों को समान अधिकार देने के लिए यूनिफ़ॉर्म सिविल कोड लागू करने जा रहे हैं, यह क़ानून न केवल समानता को बढ़ावा देगा बल्कि देवभूमि के मूल स्वरूप को बनाए रखने में भी सहायक सिद्ध होगा। pic.twitter.com/x9Hj8zBaR2
— Pushkar Singh Dhami (@pushkardhami) January 1, 2025
പുതിയ നേട്ടങ്ങളോടെ ഈ വർഷം ചരിത്രപരമായ വർഷമാക്കുമെന്ന് പുതുവത്സരാശംസകൾ നേർന്ന് കൊണ്ട് പുഷ്‌കർ സിങ് ധാമി പറഞ്ഞു. 2000ത്തിലാണ് ഉത്തരാഖണ്ഡ് രൂപീകൃതമായത്. അതിനാൽ തന്നെ ഈ വർഷം സംസ്ഥാനത്തിന് 25 വയസാകുമെന്നും അത് ആഘോഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
'എല്ലാവർക്കും സന്തോഷകരമായ പുതുവത്സരം ആശംസിക്കുന്നു. ഇക്കൊല്ലം ഉത്തരാഖണ്ഡിന് നേട്ടങ്ങളുടെ വർഷമായിരിക്കും. പുതിയ വർഷം പുതിയ നേട്ടങ്ങൾക്കായുള്ളതായിരിക്കും. ഞങ്ങളുടെ പ്രമേയം നിറവേറ്റപ്പെടും. സംസ്ഥാനത്തിൻ്റെ രജതജൂബിലി ഞങ്ങൾ നിരവധി നേട്ടങ്ങൾ കൈവരിക്കുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്തിന്‍റെ വളർച്ചയ്‌ക്കായി ഞങ്ങളുടെ എല്ലാ സർക്കാർ വകുപ്പുകളും ആത്മാർഥമായി പ്രവർത്തിക്കും. ഞങ്ങൾ ഈ വർഷം പുതിയ നേട്ടങ്ങളോടെ ഒരു ചരിത്ര വർഷമാക്കുമെന്ന് പുഷ്‌കർ സിങ് ധാമി കൂട്ടിച്ചേർത്തു.