കൊല്ലം: അഞ്ചൽ ഒഴുകുപാറക്കലില്‍ കാർ താഴ്‌ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയിൽ കണ്ടെത്തി. കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്. ഒഴികുപാറക്കൽ സ്വദേശി ലെനീഷ് റോബിൻസാണ് മരിച്ചത്. ഇന്ന് രാവിലെ നടക്കാനിറങ്ങിയ നാട്ടുകാരാണ് കാർ കത്തിയനിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അപകട മരണമാണെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രിയിലാകാം അപകടം സംഭവിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം. റബർ മരങ്ങൾ മുറിച്ച സ്ഥലത്ത് താഴ്‌ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയിലായിരുന്നു കാർ കിടന്നത്. അധികം വീടുകളോ ആളുകളോ സമീപമില്ലാത്ത സ്ഥലത്താണ് അപകടം നടന്നിരിക്കുന്നത്.