കേരളം

kerala

ഇറാഖിലെ ഇറാൻ അനുകൂല സൈനിക താവളത്തിൽ സ്‌ഫോടനം, മൂന്ന് പേർക്ക് പരിക്ക്‌ - Explosion at Iran military base

By ETV Bharat Kerala Team

Published : Apr 20, 2024, 12:38 PM IST

ഇറാഖിലെ ഇറാൻ അനുകൂല സൈനിക താവളത്തിൽ ശനിയാഴ്‌ച നടന്ന അഞ്ച് സ്ഫോടനങ്ങളെ തുടർന്ന് മൂന്ന് പേർക്ക് പരിക്കേറ്റതായി സുരക്ഷ ഉദ്യോഗസ്ഥര്‍.

ISRAEL IRAN ATTACK  IRAN MILITARY BASE IN IRAQ  EXPLOSIONS AT IRAQ  ഇറാൻ സൈനിക താവളത്തിൽ സ്‌ഫോടനം
EXPLOSION AT IRAN MILITARY BASE

ബാഗ്‌ദാദ് (ഇറാഖ്): ഇറാൻ അനുകൂല സൈനിക താവളത്തിൽ സ്ഫോടനം. തുടര്‍ച്ചയായ അഞ്ച് സ്ഫോടനത്തില്‍ മൂന്ന് പേർക്ക് പരിക്കേറ്റതായി സുരക്ഷാ ഉദ്യോഗസ്ഥര്‍. അൽ-മഷ്റൂ ജില്ലയിലെ കൽസു സൈനിക താവളത്തില്‍ നടന്ന സ്ഫോടനത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

പോപ്പുലർ മൊബിലൈസേഷൻ യൂണിറ്റുകളുടെ സ്ഥലത്താണ് സ്ഫോടനം നടന്നതെന്ന് സൗത്ത്‌ ബാഗ്‌ദാദിലെ ബാബിലോൺ ഗവർണറേറ്റിലെ സുരക്ഷ സമിതി അംഗമായ മുഹന്നദ് അൽ-അനാസി പറഞ്ഞു. സ്ഫോടനങ്ങളെക്കുറിച്ചുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. സ്‌ഫോടനത്തിൽ ഇരുവർക്കും പങ്കില്ലെന്ന് ഇസ്രായേൽ, യുഎസ് ഉദ്യോഗസ്ഥർ അറിയിച്ചു.

പോപ്പുലർ മൊബിലൈസേഷൻ ഫോഴ്‌സ് എന്ന പേരിൽ അറിയപ്പെടുന്ന പിഎംയു ഒരു ഇറാഖി അര്‍ദ്ധ സൈനിക വിഭാഗമാണ്. ഷിയ ഇറാൻ ആണ് അതിനെ കൂടുതല്‍ പിന്തുണയ്ക്കുന്നത്. പ്രദേശത്തെ മറ്റ് ഇറാൻ പിന്തുണയുള്ള ഓർഗനൈസേഷനുകളിൽ നിന്ന് വ്യത്യസ്‌തമായി, പിഎംയു പ്രാദേശിക ഭരണകൂടവുമായി അഫിലിയേറ്റ് ചെയ്‌തിട്ടുണ്ട്.

കൂടാതെ ഇറാഖി രാഷ്‌ട്രീയത്തിൽ ദീർഘകാലം ആധിപത്യം പുലർത്തുന്ന ഇറാനിലെ ഷിയ ഗ്രൂപ്പുകളുമായി ശക്തമായ ബന്ധവുമുണ്ട്‌. ഒന്നിലധികം സ്ഫോടനങ്ങൾ റിപ്പോര്‍ട്ട്‌ ചെയ്‌തതിനാല്‍ ഇറാന്‍റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ പലയിടത്തും സജീവമാക്കി.

ALSO READ:ഇറാൻ-ഇസ്രയേൽ സംഘർഷം : ടെൽ അവീവിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

ABOUT THE AUTHOR

...view details