ജെറുസലേം (ഇസ്രയേൽ): 2023 ഒക്‌ടോബർ മുതൽ ഇതുവരെ ഇസ്രയേൽ സൈന്യത്തിലുണ്ടായ ആളപായത്തിൻ്റെ കണക്ക് പുറത്തുവിട്ട് പ്രതിരോധ മന്ത്രാലയം. ഇതുവരെ 891 സൈനികർ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. സൈനികരുടെ അപകടങ്ങൾ, ആത്മഹത്യ, യുദ്ധം എന്നിവ ഉള്‍പ്പെടെയുള്ള കണക്കുകളാണിത്. യോം കിപ്പൂർ യുദ്ധത്തിന് ശേഷം ഇസ്രയേൽ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന മരണ സംഖ്യയാണിത്. 5,500 സൈനികർക്ക് യുദ്ധത്തിൽ പരിക്കേറ്റതായും കണക്കുകള്‍ പറയുന്നു.
സൈന്യത്തിലെ ആത്മഹത്യാ കണക്കിലും വർധനയുണ്ടായിട്ടുണ്ട്. 38 സൈനികരാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ ജീവനൊടുക്കിയത്. 2000 ത്തിനുശേഷം സൈന്യത്തിൽ ഏറ്റവും കൂടുതൽ പേർ ആത്മഹത്യ ചെയ്‌തത് 2005ലാണ്. 36 പേരാണ് അന്നു ജീവനൊടുക്കിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സൈനികരുടെ ഇടയില്‍ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്നതായും യുദ്ധം ആരംഭിച്ചതിന് ശേഷമാണ് ഏറ്റവും കൂടുതൽ ആത്മഹത്യകൾ നടന്നതും മന്ത്രാലയം വ്യക്തമാക്കി. 2023 ഒക്‌ടോബറിന് ശേഷം സൈനികർക്കായുള്ള 24/7 മാനസികാരോഗ്യ കൗണ്‍സിലിങ് നമ്പറിലേക്ക് വിളിച്ചവരുടെ എണ്ണം 3,900 ൽ അധികമാണെന്നും സൈന്യം അറിയിച്ചു.
സൈനികരുടെ മാനസികാരോഗ്യം ( പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡര്‍) വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സമഗ്രമായ പോസ്റ്റ്-മിഷൻ ഡീബ്രീഫിംഗുകൾ നടത്തി വരുന്നു. സജീവ ഡ്യൂട്ടി ഉദ്യോഗസ്ഥർക്കായി പ്രത്യേകം ക്ലിനിക്കും പ്രവര്‍ത്തിക്കുന്നുണ്ട്.
അതേസമയം ഇസ്രയേല്‍ ഹൈക്കോടതി നിര്‍ദേശ പ്രകാരം ഡ്യൂട്ടിയിൽ മരിക്കുന്ന സൈനികരുടെ ശവസംസ്‌കാരത്തിനായി സിവിലിയൻ സെമിത്തേരികളും നിര്‍മിച്ചിട്ടുണ്ട്. സൈനികരുടെ ശവസംസ്‌കാരത്തിനായുള്ള അവകാശപോരാട്ടത്തിന് ശേഷമാണ് കോടതി ഇത്തരമൊരു വിധി പുറപ്പെടുവിച്ചത്.