കാസർകോട്: കെ.വി. കുഞ്ഞിരാമൻ, കെ മണികണ്‌ഠൻ ഉൾപ്പെടെയുള്ള നേതാക്കളെ പെരിയ കേസിൽ പ്രതി ചേർത്തത് രാഷ്ട്രീയ പ്രേരിതമെന്നു സിപിഎം കാസർകോട് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണൻ. പെരിയ കേസിൽ സിബിഐ കോടതിയുടെ ശിക്ഷാ വിധിക്ക് പിന്നാലെ ആയിരുന്നു പ്രതികരണം. വിധി പഠിച്ച ശേഷം തുടർ തീരുമാനം എടുക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കേസിൽ പ്രതിയാകുന്ന എല്ലാവരെയും പുറത്താക്കിയാൽ പാർട്ടിയിൽ ആളുണ്ടാകുമോ? ഇത് അന്തിമ വിധിയല്ലെന്നും മേൽകോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിബിഐ ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളെ കുറിച്ച് പാർട്ടി നേരത്തെ നിലപാട് വ്യക്തമാക്കിയതാണെന്നും ബാലകൃഷ്‌ണൻ പറഞ്ഞു.
അതേ സമയം പെരിയ ഇരട്ടക്കൊലക്കേസിൽ സിപിഎമ്മിന് കനത്ത തിരിച്ചടിയാണ് വിധിയിലൂടെ ഉണ്ടായത്. അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ചതോടെ ജാമ്യം ലഭിച്ചിരുന്ന മുൻ എംഎൽഎ കെ വി കുഞ്ഞിരാമന്‍ അടക്കമുള്ള പ്രതികള്‍ ജയിലിലേക്ക് പോകുകയാണ്.
രാഷ്ട്രീയ കൊലയല്ല, വ്യക്തിപരമായ വിരോധത്തിന്‍റെ പേരിലുള്ള കൊല എന്ന് പറഞ്ഞ് സിപിഎം നിസാരവൽക്കരിക്കാൻ ശ്രമിച്ച കേസിലാണ് സിപിഎം നേതാക്കള്‍ അടക്കമുള്ള പ്രതികള്‍ ജയിലിലേക്ക് പോകുന്നതെന്നതും ശ്രദ്ധേയമാണ്.
Also Read: ആറുവര്‍ഷം കാത്തിരുന്ന വിധി, പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം