കേരളം

kerala

ETV Bharat / international

ഇസ്രയേലില്‍ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു, 7 പേര്‍ക്ക് പരിക്ക് - Explosion in Tel Aviv israel - EXPLOSION IN TEL AVIV ISRAEL

ഇസ്രയേലിലെ ടെൽ അവീവിൽ യുഎസ് കോൺസുലേറ്റിന് സമീപം ഉണ്ടായ ഡ്രോൺ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.

DRONE ATTACK IN ISRAEL  HOUTHI ATTACK AT TEL AVIV  ഇസ്രയേലില്‍ ഡ്രോണ്‍ ആക്രമണം  ഇസ്രയേലില്‍ ഹൂതി ആക്രമണം
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Jul 19, 2024, 9:29 AM IST

ഇസ്രയേല്‍ : ടെൽ അവീവിൽ യുഎസ് കോൺസുലേറ്റിന് സമീപം ഡ്രോൺ ആക്രമണം. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകുയം ഏഴ്‌ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു.

ആക്രമണകത്തിന് മുന്നോടിയായി ഉണ്ടാകേണ്ട ഇസ്രയേലിന്‍റെ അടിയന്തര മുന്നറിയിപ്പ് സൈറണുകൾ പരാജയപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇറാന്‍റെ പിന്തുണയുള്ള ഹൂതികൾ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

തെക്കൻ ലെബനനിൽ ഇറാന്‍റെ പിന്തുണയുള്ള ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ ഹബീബ് മഅത്തൂക്കിനെ വധിച്ചതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചതിന് ഏതാനും മണിക്കൂറുകൾക്കകമാണ് ഇസ്രയേലിന് നേരെ ആക്രമണമുണ്ടായത്.

Also Read :ഗാസയില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം; 70 പേര്‍ കൊല്ലപ്പെട്ടു, ആസൂത്രിത കൂട്ടക്കൊലയെന്ന് ഹമാസ് - 70 Palestinians killed in Gaza City

ABOUT THE AUTHOR

...view details