വാഷിംഗ്‌ടൺ:ഇറാൻ അധികം വൈകാതെ ഇസ്രയേലിനെ ആക്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ വെള്ളിയാഴ്‌ച പറഞ്ഞതായി സിഎൻഎൻ റിപ്പോർട്ട്. 'സുരക്ഷിത വിവരങ്ങളിലേക്ക് കടക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ ഉടന്‍ തന്നെ ഇസ്രയേലിന് നേരെ ഇറാന്‍റെ ആക്രമണമുണ്ടാകും എന്നാണ് ഞാന്‍ കരുതുന്നത്.'- ഇസ്രയേലിനെതിരെ ഇറാന്‍റെ പ്രതികാര നടപടിയുണ്ടാകുമോ എന്ന മാധ്യമപ്രവർത്തകരുെട ചോദ്യത്തിന് മറുപടിയായി ബൈഡൻ പറഞ്ഞു.
ആക്രമണ നടപടികളിലേക്ക് കടക്കരുതെന്ന് ഇറാനോട് അമേരിക്ക പറഞ്ഞിട്ടുണ്ടെന്നും ബൈഡന്‍ അറിയിച്ചു. ഞങ്ങൾ ഇസ്രായേലിന്‍റെ പ്രതിരോധത്തിൽ തങ്ങളും പ്രതിജ്ഞാബദ്ധരാണെന്നും ആക്രമണമുണ്ടായാല്‍ ഇസ്രയേലിനെ പിന്തുണയ്ക്കുമെന്നും ബൈഡന്‍ വ്യക്തമാക്കി. ഇറാൻ വിജയിക്കില്ലെന്നും ബൈഡൻ കൂട്ടിച്ചേര്‍ത്തു.
ഇസ്രയേലിനെതിരെ ഇറാൻ നടത്തുമെന്ന് പ്രഖ്യാപിച്ച പ്രതികാര നടപടിയില്‍ യുഎസും അതീവ ജാഗ്രതയിലാണ്. ഇറാന്‍റെ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തില്‍ യുഎസ്, ഇന്ത്യ, ബ്രിട്ടൻ, ഫ്രാൻസ് എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങള്‍ ഇസ്രയേലിലെ സർക്കാർ ജീവനക്കാർക്ക് പുതിയ യാത്രാ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇന്ത്യക്കാര്‍ ഇറാനിലേക്കോ ഇസ്രയേലിലേക്കോ യാത്ര ചെയ്യരുതെന്ന് വിദേശകാര്യ മന്ത്രാലയവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവിൽ ഇറാനിലും ഇസ്രയേലിലും താമസിക്കുന്ന എല്ലാവരും ഇന്ത്യൻ എംബസികളുമായി ബന്ധപ്പെടാനും സ്വയം രജിസ്‌റ്റർ ചെയ്യാനും ഇന്ത്യ നിര്‍ദേശിച്ചിരുന്നു.
Also Read :ഇസ്രയേലി പൗരന്‍റെ കപ്പല്‍ പിടിച്ചെടുത്ത് ഇറാന്‍; കപ്പലില്‍ മലയാളികളുമുണ്ടെന്ന് റിപ്പോര്‍ട്ട്