കറാച്ചി: പാകിസ്ഥാനിലെ തെക്കൻ സിന്ധ് പ്രവിശ്യയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 12 പേർ മരിച്ചു. ഹൈദരാബാദിൽ നിന്ന് വിവാഹ പാർട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന പാസഞ്ചർ ബസാണ് അപകടത്തില്‍പ്പെട്ടത്. മോറോയ്ക്ക് സമീപമുളള ദേശീയപാതയിൽ തിങ്കളാഴ്‌ച (ഡിസംബര്‍ 30) രാത്രിയാണ് അപകടമുണ്ടായതെന്ന് ഡെപ്യൂട്ടി കമ്മിഷണർ അർസലൻ സലീം പറഞ്ഞു. മരിച്ചവരില്‍ 8 പേര്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരാണ്.
20 ഓളം പേർ പങ്കെടുത്ത വിവാഹ വിരുന്നിൽ 12 പേരും മരിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരു പെൺകുട്ടി ഇന്ന് (ഡിസംബര്‍ 31) രാവിലെ കറാച്ചിയിലെ ആശുപത്രിയിലാണ് മരണത്തിന് കീഴടങ്ങിയത്. പരിക്കേറ്റവരിൽ അഞ്ച് പേരുടെ നില ഗുരുതരമാണെന്നും മെച്ചപ്പെട്ട ചികിത്സക്കായി ഇവരെ നവാബ്‌ഷായിലെയും കറാച്ചിയിലെയും ആശുപത്രിയിലേക്ക് മാറ്റിയതായും മോറോ സർക്കാർ ആശുപത്രിയിലെ ഡോക്‌ടർ അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ട്രക്ക് ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. അശ്രദ്ധമായ ഡ്രൈവിങ്, വാഹനത്തിന്‍റെ കാലപ്പഴക്കം, തകർന്ന റോഡുകൾ, പരിശീലനം ലഭിക്കാത്ത ഡ്രൈവർമാർ എന്നിവ കാരണം ഓരോ വര്‍ഷവും നിരവധി റോഡ് അപകടങ്ങളാണ് പാകിസ്ഥാനിൽ ഓരോ വര്‍ഷവും ഉണ്ടാകുന്നത്.
Also Read: കൂടരഞ്ഞിയിൽ ടൂറിസ്‌റ്റ് ബസ് മറിഞ്ഞു; 6 വയസുകാരിയ്ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരിക്ക്