ലണ്ടന്‍: ടെക് ഭീമന്‍ എലോണ്‍ മസ്‌കിന്‍റെ വരുമാനക്കണക്ക് പുറത്ത്. ഫിന്‍ബോള്‍ഡ് എന്ന കമ്പനിയാണ് കണക്ക് പുറത്തുവിട്ടത്. ഫിന്‍ബോള്‍ഡിന്‍റെ കണക്ക് പ്രകാരം 6,887 ഡോളറാണ് മസ്‌ക് ഒരു മിനിട്ടില്‍ സമ്പാദിക്കുന്നത്.
മണിക്കൂറില്‍ 413,220 ഡോളറും ഒരു ദിവസത്തില്‍ 9,917,280 ഡോളറും ആഴ്ചയില്‍ 69,420,960 ഡോളറുമാണ് മസ്‌കിന്‍റെ സമ്പാദ്യം!. ഫിന്‍ബോള്‍ഡിന്‍റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 198.9 ബില്ല്യണ്‍ ഡോളറാണ് എലോണ്‍ മസ്‌കിന്‍റെ മൊത്ത മൂല്യം.
വിവിധ കമ്പനികളിലായുള്ള മസ്‌കിന്‍റെ ഉടമസ്ഥത ഷെയറുകളുടെ അടിസ്ഥാനത്തിലാണ് മൊത്ത മൂല്യം കണക്കാക്കുന്നത്. ടെസ്ലയില്‍ 25 ശതമാനം, സ്റ്റാര്‍ ലിങ്കില്‍ 54 ശതമാനം, സ്പേസ് എക്സില്‍ 42 ശതമാനം, എക്സില്‍ ഏകദേശം 74 ശതമാനം, എക്സ് എഐയില്‍ 25 ശതമാനം, ന്യൂറാലിങ്കില്‍ 50 ശതമാനത്തിലധികവും ബോറിംഗ് കമ്പനിയില്‍ 90 ശതമാനത്തിലധികവുമാണ് എലോണ്‍ മസ്‌കിന്‍റെ ഷെയര്‍.
മസ്‌കിന്‍റെ സാമ്പത്തിക വളര്‍ച്ച അസാമാന്യമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബിസിനസിലെ വൈവിധ്യമാണ് മസ്‌കിന് ആഗോള സമ്പന്നരുടെ പട്ടികയില്‍ ഇടംനല്‍കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ആഗോള ലക്ഷ്വറി ഗുഡ്‌സ് കമ്പനി എല്‍എംവിഎച്ച് സിഇഒയും ചെയര്‍മാനുമായ ബെര്‍നാഡ് അര്‍ണോള്‍ട്ട് ആണ് മസ്‌കിന് തൊട്ടുപിന്നിലുള്ളത്. 219.1 ബില്ല്യണ്‍ ഡോളറാണ് അര്‍ണോള്‍ട്ടിന്‍റെ ആസ്‌തി. 192.5 ബില്ല്യണ്‍ ഡോളര്‍ മൊത്തമൂല്യവുമായി ആമസോണ്‍ ഉടമ ജെഫ് ബെസോസും മത്സര രംഗത്തുണ്ട്. ആഗോള സമ്പന്നരുടെ കിടമത്സരത്തില്‍ അടുത്തതായി വരുന്നത് മെറ്റ സ്ഥാപകനും സിഇഒയുമായ മാര്‍ക്ക് സക്കര്‍ബര്‍ഗ് ആണ്. 166.6 ബില്ല്യണ്‍ ഡോളറാണ് സക്കര്‍ബര്‍ഗിന്‍റെ ആസ്‌തി.