ദുബായ്:വിദേശകാര്യ മന്ത്രി എസ് ജയശങ്കർ യുണൈറ്റഡ് അറബ് എമിറേറ്റ്സിൻ്റെ വിദേശകാര്യ മന്ത്രിയായ അബ്‌ദുല്ല ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്‌ച നടത്തി. കൂടിക്കാഴ്‌ചയിൽ ഇന്ത്യയുടെയും യുഎഇയുടെയും സമഗ്രമായ തന്ത്രപരമായ ബന്ധങ്ങളെക്കുറിച്ച് ഉൽപാദനപരവും ആഴത്തിലുള്ളതുമായ സംഭാഷണങ്ങൾ നടത്തുകയും പ്രാദേശിക, ആഗോള വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്‌തതായി മന്ത്രി അറിയിച്ചു.
ഞായറാഴ്‌ച (ജൂൺ 23) യുഎഇയിലുണ്ടായിരുന്ന ജയശങ്കർ അബുദാബിയിലെ ബിഎപിഎസ് ഹിന്ദു മന്ദിർ സന്ദർശിച്ചിരുന്നു. അബുദാബിയിൽ നടന്ന അന്താരാഷ്‌ട്ര യോഗ ദിനാചരണത്തിൽ പങ്കെടുക്കുകയും ചെയ്‌തു.
“ഇന്ന് അബുദാബിയിൽ വെച്ച് യുഎഇ മന്ത്രി അബ്‌ദുല്ല ബിൻ സായിദിനെ കണ്ടതിൽ അതിയായ സന്തോഷമുണ്ട്. "രാജ്യങ്ങൾക്കിടയിൽ അനുദിനം വളരുന്ന സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തെക്കുറിച്ചുള്ള സംഭാഷണങ്ങൾ നടന്നു. പ്രാദേശികവും ആഗോളവുമായ വിഷയങ്ങളിലെ ചർച്ചയെയും അദ്ദേഹത്തിൻ്റെ ഉൾക്കാഴ്‌ചകളെയും അഭിനന്ദിക്കുന്നു," - കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം എസ് ജയശങ്കർ എക്‌സിൽ കുറിച്ചു