ETV Bharat / education-and-career

കത്തിക്കയറി കോല്‍ക്കളിയും നാടകവും; രണ്ടാം ദിന പരിപാടികള്‍ പൂര്‍ത്തിയാക്കിയത് സമയബന്ധിതമായി - KERALA SCHOOL KALOLSAVAM 2025

കലോത്സവം രണ്ടാം ദിനത്തിലെ പരിപാടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനായി. 10.30 ഓടെ പരിപാടികള്‍ അവസാനിച്ചു.

STATE SCHOOL KALOLSAVAM 2025  കലോത്സവം 2025  സംസ്ഥാന സ്‌കൂള്‍ കലോത്സവം  നാടക മത്സരം കലോത്സവം  KALOLSAVAM 2025
State School Kalolsavam 2025 (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 6, 2025, 7:08 AM IST

തിരുവനന്തപുരം: 63-ാം കേരള സ്‌കൂൾ കലോത്സവത്തിന്‍റെ രണ്ടാം ദിവസത്തെ എല്ലാ മത്സരങ്ങളും രാത്രി 10.30ഓടെ അവസാനിച്ചു. സാധാരണ അര്‍ധ രാത്രി കഴിഞ്ഞും നീളുന്ന നാടകങ്ങളും നൃത്തയിനങ്ങളും ഉള്‍പ്പെടെയുള്ളവ സമയബന്ധിതമായി തന്നെ പൂര്‍ത്തിയാക്കാന്‍ സാധിച്ചു. അപ്പീൽ നാടകങ്ങൾ 2 എണ്ണമാണ് ഇത്തവണ ഉണ്ടായിരുന്നത്. അത് പരിപാടികള്‍ സമയബന്ധിതമായി അവസാനിപ്പിക്കുന്നതിന് കാരണമായി.

അധ്യാപക പ്രസ്ഥാനമായ കെപിഎസ്‌ടിഎയാണ് ഇത്തവണ പ്രോഗ്രാം കമ്മിറ്റി ഏറ്റെടുത്ത് നടത്തുന്നത്. തിരുവനന്തപുരം ജില്ലയിലെ 12 സബ് ജില്ലാ കമ്മിറ്റികൾക്കും രണ്ട് വേദികൾ വീതം നൽകിയിട്ടുണ്ട്. ഓരോ വേദിയിലും 7 അധ്യാപകരെ വീതം ഡ്യൂട്ടിക്കായി നിയമിച്ചിട്ടുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഒപ്പന, കോള്‍ക്കളി, കേരള നടനം, നാടകം, അറബിക് പദ്യം ചൊല്ലല്‍, ലളിത ഗാനം, പണിയ നൃത്തം, തായമ്പകം, ഓടക്കുഴല്‍, നാടോടി നൃത്തം, ദഫ്‌ മുട്ട് തുടങ്ങിയ മത്സരങ്ങളാണ് ഇന്നലെ വിവിധ വേദികളിലായി അരങ്ങേറിയത്.

Also Read: കാണികളെ പിടിച്ചിരുത്തിയും അമ്പരിപ്പിച്ചും നാടകങ്ങൾ; കത്തിക്കയറി രാവണനും, കയവും, കാണിയും, ഫൈറ്ററും, കൂവളവും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.