ETV Bharat / education-and-career

ഈ ദഫിന്‍റെ താളം അച്‌ഛന് സമർപ്പണം, എ ഗ്രേഡ് നേട്ടവുമായി വിവേകും സംഘവും - DUFFS RHYTHM IS DEDICATED TO DAD

കലോത്സവ വേദിയിലെത്തിയത് അച്‌ഛന്‍ പകര്‍ന്ന ആത്മവിശ്വാസത്തിന്‍റെ കരുത്തിലെന്ന് വിവേക്.

VIVEK AND TEAM  KALOTHSAVAM 2025  NEYYATTINKARA BOYS HS  DUFF MUTTU  KALOLSAVAM 2025
vivek (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 6, 2025, 7:40 AM IST

തിരുവനന്തപുരം: പ്രവാചകന് സ്‌തുതി ചൊല്ലി വേദിയിൽ ദഫ് മുട്ടുമ്പോൾ ഓരോ താളത്തിലും അച്‌ഛന്‍റെ ഓർമയാണ് വിവേകിന്‍റെ മനസ്സിൽ. അച്ഛൻ വിട പറഞ്ഞു പതിനഞ്ചാം ദിവസമാണ് വിവേക് വേദിയിൽ ദഫ് മുട്ടിനെത്തിയത്. അച്ഛൻ പകർന്നു നൽകിയ ആത്മവിശ്വാസത്തിൽ ഓഗസ്റ്റിൽ ആരംഭിച്ച പരിശീലനത്തിനിടെയാണ് പക്ഷാഘാതം ബാധിച്ചു അദ്ദേഹം കിടപ്പിലാകുകയും ഡിസംബർ 22 ന് മരിക്കുകയും ചെയ്‌തതെന്ന് വിവേക് ഇടിവി ഭാരതിനോട് പറഞ്ഞു.

ഈ ദഫിന്‍റെ താളം അച്‌ഛന് സമർപ്പണം (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

VIVEK AND TEAM  KALOTHSAVAM 2025  NEYYATTINKARA BOYS HS  DUFF MUTTU  KALOLSAVAM 2025
വിവേകും സംഘവും പരിശീലനത്തില്‍ (ETV Bharat)

പക്ഷെ വിട്ടു കൊടുക്കാൻ തയ്യാറല്ല ഈ പതിനഞ്ചു വയസുകാരൻ. പരിശീലകൻ ആഷിഖും സുഹൃത്തുക്കളുടെയും കട്ട സപ്പോർട്ട് കൂടിയായപ്പോൾ സംസ്ഥാന സ്‌കൂൾ കലോത്സവ വേദിയിൽ തുടർച്ചയായി ആറാം തവണയെത്തുന്ന നെയ്യാറ്റിൻകര ബോയ്‌സ്‌ എച്ച് എസ് എസിന്‍റെ ടീമിനോടൊപ്പം വിവേകും ദഫിന്‍റെ താളം മുട്ടി. വിവേക് ഉൾപ്പെടെയുള്ള 10 പേരടങ്ങുന്ന നെയ്യാറ്റിൻകര ബോയ്‌സ് സ്‌കൂള്‍ സംഘം സംസ്ഥാന കലോത്സവ വേദിയിൽ എ ഗ്രേഡ് നേടി.

ജില്ല കലോത്സവത്തിലും എ ഗ്രേഡ് നേടിയാണ് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് സംഘമെത്തിയത്. വീട്ടിൽ ചടങ്ങുകൾ നടക്കുന്നതിനാൽ പരിശീലകൻ ആഷിഖിനോടൊപ്പമാണ് വിവേക് തിരുവനന്തപുരം അയങ്കാളി ഹാളിലെ വേദിയിൽ ഹയർ സെക്കൻഡ്റി വിഭാഗത്തിൽ ദഫുംമുട്ടിനെത്തിയത്.

Also Read: ഗുരു ഗോപിനാഥിന് ആദരമൊരുക്കി ഗൗരി കൃഷ്‌ണ, കേരളനടനത്തിന്‍റെ പിതാവും ചരിത്രവും അരങ്ങില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.