കേരളം

kerala

ETV Bharat / international

മണിക്കൂറുകൾ നീണ്ട ആശങ്കയ്‌ക്ക് വിരാമം; പുക മൂലം വൈകിയ ദുബായ് വിമാനം പറന്നുയർന്നു - Chennai Dubai Emirates Cleared - CHENNAI DUBAI EMIRATES CLEARED

280 യാത്രക്കാരുമായി ചെന്നൈയില്‍ നിന്ന് പുറപ്പെടാനിരുന്ന ദുബായ് വിമാനത്തില്‍ നന്ന് പുക. തുടർന്ന് മണിക്കൂറുകളോളം വൈകിയ വിമാനം പുലർച്ചെ ദുബായിലേക്ക് പുറപ്പെട്ടു.

ചെന്നൈ ദുബായ് എമിറേറ്റ്‌സ് വിമാനം  SMOKE DETECTED IN EMIRATES FLIGHT  എമിറേറ്റ്സ് വിമാനത്തില്‍ പുക  CHENNAI AIRPORT
Representational Image (IANS)

By ETV Bharat Kerala Team

Published : Sep 25, 2024, 11:11 AM IST

ചെന്നൈ:ചിറകിൽ പുക കണ്ടതിനെത്തുടർന്ന് വൈകിയചെന്നൈ-ദുബായ് എമിറേറ്റ്‌സ് വിമാനം ഇന്ന് പുലർച്ചെ 12.40ന് ദുബായിലേക്ക് പുറപ്പെട്ടു. ചൊവ്വാഴ്‌ച രാത്രി പത്തുമണിക്ക് ചെന്നൈയിൽ നിന്ന് പുറപ്പെടേണ്ട വിമാനമായിരുന്നു ഇത്. പറന്നുയരുന്നതിന് മുന്‍പ് രാത്രി 9.15 ഓടെ വിമാനത്തിന്‍റെ ചിറകിൽ നിന്ന് പുക ഉയരുന്നത് കണ്ടെത്തിയതിനെ തുടര്‍ന്ന് പുറപ്പെടല്‍ വൈകുകയായിരുന്നു.

യാത്രക്കാ‍ർ കയറുന്നതിന് മുമ്പാണ് പുക ഉയർന്നത്. തുടര്‍ന്ന് വിമാന ജീവനക്കാരും, സാങ്കേതിക വിദഗ്‌ധരും, അഗ്നിശമന സേനയും ചേര്‍ന്ന് പരിശോധന നടത്തുകയും പുക അണയ്‌ക്കുകയും ചെയ്‌തു. രാത്രി 8.15ന് ദുബായിൽ നിന്നും യാത്രകാരുമായി ചെന്നൈയിൽ എത്തിയ വിമാനം ആണ് പിന്നീട് ഇവിടെ നിന്നുള്ള യാത്രക്കാരുമായി പുറപ്പെടേണ്ടിയിരുന്നത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

പരിശോധനകൾക്കും അനുമതികൾക്കും ശേഷമാണ് വിമാനം പുലര്‍ച്ചയോടെ പുറപ്പെട്ടത്. 280 യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. പുക ഉയരാനുള്ള കാരണം അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Also Read:പ്രവര്‍ത്തനം നിലച്ച് എസി, വിമാനത്തില്‍ യാത്രക്കാര്‍ വിയര്‍ത്തുകുളിച്ചു; 'അസൗകര്യം നേരിട്ടതില്‍ ഖേദം' പ്രകടിപ്പിച്ച് ഇന്‍ഡിഗോ

ABOUT THE AUTHOR

...view details