മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസിന്‍റെ പുരുഷ സിംഗിൾസിന്‍റെ ഫൈനലില്‍ പ്രവേശിച്ച് ജർമൻ താരം അലക്‌സാണ്ടർ സ്വരേവ്. പരിക്കേറ്റതിനെ തുടര്‍ന്ന് മത്സരത്തിനിടെ സെർബിയൻ സൂപ്പർ താരം നൊവാക് ജോക്കോവിച്ച് പിന്മാറിയതോടെ സ്വരേവിന് 'വാക്കോവർ' ലഭിക്കുകയായിരുന്നു. 27-കാരനായ സ്വരേവ് ഇതാദ്യമായാണ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിലേക്ക് എത്തുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആദ്യസെറ്റിന് ശേഷമായിരുന്നു ജോക്കോയുടെ പിന്മാറ്റം. ആദ്യ സെറ്റില്‍ ഇരു താരങ്ങളും ഒപ്പത്തിനൊപ്പം പൊരുതിയിരുന്നു. എന്നാല്‍ 6-7 (5-7) ടൈ ബ്രേക്കറിലൂടെ സ്വരേവ് സെറ്റ് പിടിച്ചു. പിന്നാലെയായിരുന്നു മത്സരം മതിയാക്കാനുള്ള ജോക്കോയുടെ തീരുമാനം.
കാർലോസ് അൽക്കാരസിനെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ജോക്കോവിച്ചിന് പരിക്കേറ്റിരുന്നു. വൈദ്യ സഹായം തേടിയാണ് താരം മത്സരം പൂര്‍ത്തിയാക്കിയത്. രണ്ട് വിജയങ്ങള്‍ കൂടി നേടാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ 25-ാം ഗ്രാൻഡ്‌സ്‌ലാം കിരീടമെന്ന സ്വപ്‌ന നേട്ടത്തിലേക്കെത്താന്‍ 37-കാരനായ ജോക്കോയ്‌ക്ക് കഴിയുമായിരുന്നു. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 11-ാം കിരീടം തേടിയായിരുന്നു ജോക്കോ ഇത്തവണ കളിക്കാനിറങ്ങിയത്.
Not how we wanted your campaign to end, @djokernole.
— #AusOpen (@AustralianOpen) January 24, 2025
Thank you for another wonderful Australian summer. Well played and best wishes for a speedy recovery.#AO2025 pic.twitter.com/d5VJ6YNBeN
അതേസമയം ഞായറാഴ്‌ച നടക്കുന്ന ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ ബെൻ ഷെൽട്ടണും ജാനിക് സിന്നറും തമ്മിലുള്ള മത്സരത്തിലെ വിജയിയെയാണ് സ്വെരേവ് ഇനി നേരിടുക.