ഇസ്‌ലാമാബാദ് (പാകിസ്ഥാൻ): ഷെയ്ഖുപുരയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. ഷെയ്ഖുപുരയിലെ പാണ്ടൂർ ഗ്രാമത്തിനടുത്തുള്ള ഫറൂഖാബാദ് നഗരത്തിലാണ് സംഭവം. വാഹനത്തിന്‍റെ അമിതവേഗതയാണ് അപകട കാരണമെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു.
ബൈക്കും കാറും കൂട്ടിയിടിച്ചു: ഒരു കുടുംബത്തിലെ 5 പേർ മരിച്ചു - Car Accident In Pakistan - CAR ACCIDENT IN PAKISTAN
പാകിസ്ഥാനിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. അമിത വേഗതത്തിലെത്തിയ കാര്‍ ബൈക്കുമായി കൂട്ടിയിടിച്ചു. അപകടം ബലിപെരുന്നാള്‍ ആഘോഷിക്കാന്‍ കുടുംബം ബന്ധുവീട്ടിലെ പോകവേ.
![ബൈക്കും കാറും കൂട്ടിയിടിച്ചു: ഒരു കുടുംബത്തിലെ 5 പേർ മരിച്ചു - Car Accident In Pakistan ഷെയ്ഖുപുരയിൽ വാഹന അപകടം ACCIDENT IN PAKISTAN SHEIKHUPURA ACCIDENT പാകിസ്ഥാന്‍ വാഹനാപകടം](https://etvbharatimages.akamaized.net/etvbharat/prod-images/19-06-2024/1200-675-21739047-thumbnail-16x9-accidentpak.jpg)
By ANI
Published : Jun 19, 2024, 3:15 PM IST
അമർ സാധുവിൽ നിന്ന് ലാഹോറിലെ ഗുജ്ജർ പുരയിലേക്ക് പോകുകയായിരുന്ന കാറാണ് എതിരെയെത്തിയ ബൈക്കുമായി കൂട്ടിയിടിച്ചത്. ഗുജ്ജർ പുരയിലെ ബന്ധുക്കള്‍ക്കൊപ്പം ബലിപെരുന്നാള്‍ ആഘോഷിക്കാന്‍ പോകുകയായിരുന്ന കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. ഞായറാഴ്‌ച (ജൂണ്‍ 16) ഖൈർപൂരിൽ സമാനമായ അപകടമുണ്ടായിട്ടുണ്ട്. ഹൈവേയിൽ ഒരു ട്രക്ക് മറിഞ്ഞ് 5 പേർ മരിക്കുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
Also Read : കാഞ്ചൻജംഗ ട്രെയിൻ അപകടം; മരണസംഖ്യ 10 ആയി - Kanchanjunga Train Accident