മോസ്‌കോ:പതിനാറാമത്ബ്രിക്‌സ് ഉച്ചകോടി ഇന്ന് റഷ്യയിലെ കസാനില്‍ ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ, ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്, തുർക്കി പ്രസിഡന്‍റ് റെസെപ് എർദോഗാൻ, ഇറാൻ പ്രസിഡന്‍റ് മസൂദ് പെസെഷ്‌കിയാൻ തുടങ്ങയിവരാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.
ബ്രസീൽ പ്രസിഡന്‍റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ വീഡിയോ കോണ്‍ഫ്രന്‍സ് വഴിയാകും ബ്രിക്‌സില്‍ പങ്കെടുക്കുക. യുക്രെയ്ൻ യുദ്ധവും പശ്ചിമേഷ്യയിലെ പ്രതിസന്ധിയും ഉൾപ്പെടെയുള്ള പ്രധാന ആഗോള വിഷയങ്ങൾ ഉച്ചകോടിയില്‍ ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങും തമ്മിൽ ചര്‍ച്ച നടക്കുമോ എന്നാണ് ഇന്ത്യ ഉറ്റുനോക്കുന്നത്. കൂടിക്കാഴ്‌ച വിദേശകാര്യ മന്ത്രാലയം (എംഇഎ) ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ ചില ഉഭയകക്ഷി ചർച്ചകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞിരുന്നു. കഴിഞ്ഞ ബ്രിക്‌സ് ഉച്ചകോടിക്കിടെ, 2023 ഓഗസ്റ്റിൽ ദക്ഷിണാഫ്രിക്കയിൽ വെച്ച് മോദിയും ഷി ജിന്‍പിങ്ങും ഹ്രസ്വമായൊരു കൂടിക്കാഴ്‌ച നടത്തിയിരുന്നു.