കേരളം

kerala

ETV Bharat / international

'ഏത് നിമിഷവും എന്തും സംഭവിക്കാം'; ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നങ്ങളെ കുറിച്ച് സൈനിക മേധാവി - Army Chief About India China Border - ARMY CHIEF ABOUT INDIA CHINA BORDER

ഇന്ത്യ-ചൈന അതിര്‍ത്തി മേഖലയെ കുറിച്ച് പ്രതികരണവുമായി സൈനിക മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി. ഇരുരാജ്യങ്ങളും തമ്മില്‍ ചില കാര്യങ്ങളില്‍ സഹകരിക്കണമെന്നും ചില കാര്യങ്ങളില്‍ പൊരുതണമെന്നും അദ്ദേഹം.

India And CHINA Issues  Army Chief General Upendra Dwivedi  INDIA CHINA RELATION  ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കം
Army Chief General Upendra Dwivedi - File Image (IANS)

By ETV Bharat Kerala Team

Published : Oct 1, 2024, 10:37 PM IST

ന്യൂഡല്‍ഹി:ഇന്ത്യ-ചൈന അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ചുള്ള വിശദീകരണവുമായി സൈനിക മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി. ചൈന അതിര്‍ത്തി സുസ്ഥിരമാണ്. പക്ഷേ സാധാരണ നിലയിലല്ലെന്നും ഏത് നിമിഷവും എന്തും സംഭവിക്കാമെന്നും അദ്ദേഹം പറഞ്ഞു.

സെന്‍റര്‍ ഫോര്‍ ലാന്‍ഡ് വാര്‍ഫെയര്‍ സ്റ്റഡീസിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചാണക്യ ഡിഫന്‍സ് ഡയലോഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൈനയെക്കുറിച്ച് ആലോചിക്കുമ്പോള്‍ മനസില്‍ ചില ആശങ്കകളുണ്ട്. ചൈനയുമായി മത്സരിക്കേണ്ടതുണ്ട്. എന്നാല്‍ ചില കാര്യങ്ങളില്‍ സഹകരിക്കുകയും വേണം. സഹവര്‍ത്തിത്വം വേണം എന്നാല്‍ അതോടൊപ്പം പൊരുതുകയും വേണമെന്നും ഉപേന്ദ്ര ദ്വിവേദി പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

2020 ഏപ്രിലിന് മുമ്പുള്ള സ്ഥിതി പുനഃസ്ഥാപിക്കാനാണ് തങ്ങളുടെ ആഗ്രഹം. അത്തരത്തില്‍ പുനഃസ്ഥാപിക്കുന്നത് വരെ ആശങ്കകള്‍ നിലനില്‍ക്കും. ഏത് സാഹചര്യത്തെയും നേരിടാന്‍ നമ്മളും പൂര്‍ണമായും സജ്ജരാണ്. യഥാര്‍ഥ നിയന്ത്രണ രേഖയില്‍ (LAC) ഇന്ത്യ-ചൈന സൈന്യം തമ്മിലുള്ള വിശ്വാസമാണ് ഏറ്റവും വലിയ പ്രതിസന്ധിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read:ചൈനയുടെ സൈനിക നടപടികള്‍ അതിരുവിടുന്നു; കപ്പലുകളും വിമാനങ്ങളും അതിര്‍ത്തി ലംഘിച്ചതായി തായ്‌വാന്‍

ABOUT THE AUTHOR

...view details