ലണ്ടൻ: ദോഹയിൽ നിന്ന് ഡബ്ലിനിലേക്ക് പുറപ്പെട്ട ഖത്തർ എയർവെയ്‌സ് വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 12 പേർക്ക് പരിക്കേറ്റു. മുൻപേ നിശ്ചയിച്ച പ്രകാരം ഉച്ചയ്ക്ക് ഒരു മണിയ്ക്ക് മുമ്പ് തന്നെ വിമാനം സുരക്ഷിതമായി താഴെയിറക്കിയതായി ഡബ്ലിൻ എയർപോർട്ട് അധികൃതർ പറഞ്ഞു.
ആകാശച്ചുഴിയിൽ വിമാനം അപകടത്തിൽപ്പെട്ടതിനെത്തുടർന്ന് ആറ് യാത്രക്കാർക്കും ആറ് ജീവനക്കാർക്കും പരിക്കേറ്റു. എന്നാൽ പരിക്കിൻ്റെ തീവ്രത സംബന്ധിച്ച വിവരങ്ങൾ വിമാനത്താവളം ഇതുവരെയും പുറത്തുവിട്ടിട്ടില്ല.