പേവിഷബാധയ്ക്കെതിരെ ബോധവത്ക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ എല്ലാക്കൊല്ലവും സെപ്റ്റംബര്‍ 28 ലോക പേ വിഷബാധ ദിനമായി ആചരിക്കുന്നു. പേ വിഷ ബാധ തടയുന്നതിനായി ബോധവത്ക്കരണത്തിനായി ഈ ദിനാചരണം സംഘടിപ്പിക്കുന്നത്. ഒപ്പം ഈ രോഗത്തെ തുരത്തുന്നതില്‍ മാനവരാശി കൈവരിച്ച നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനും ഈ ദിനാചരണം ഉപയോഗിക്കുന്നു. പതിനെട്ടാമത് ലോക പേ വിഷ ബാധ ദിനമാണ് ഇക്കൊല്ലം നാം ആചരിക്കുന്നത്.
ആദ്യ പേ വിഷ വാക്‌സിന്‍ വികസിപ്പിച്ച ഫ്രഞ്ച് ശാസ്‌ത്രജ്ഞന്‍ ലൂയി പാസ്റ്ററിന്‍റെ ചരമദിനമാണ് സെപ്റ്റംബര്‍ 28. പേ വിഷബാധയെ പ്രതിരോധിക്കാന്‍ ഇന്ന് നമുക്ക് വാക്‌സിനുകളും മരുന്നുകളും ഉപകരണങ്ങളും സാങ്കേതികതകളും ഒക്കെയുണ്ട്.
150 രാജ്യങ്ങളിലെ 59000 പ്രതിവര്‍ഷ മരണങ്ങള്‍ക്ക് കാരണം പേ വിഷബാധയാണ്. ഇതില്‍ 95ശതമാനവും ഏഷ്യയിലും ആഫ്രിക്കയിലുമായാണ് സംഭവിക്കുന്നത്.
പേ വിഷബാധ ദിന ചരിത്രം:ആദ്യമായി പേവിഷബാധ വാക്‌സിന്‍ വികസിപ്പിച്ചത് പ്രശസ്‌ത ഫ്രഞ്ച് ശാസ്‌ത്രജ്ഞനായ ലൂയി പാസ്റ്ററാണ്. പേവിഷ ബാധയ്ക്കെതിരെയുള്ള പോരാട്ടത്തിലെ സുപ്രധാന നേട്ടമായിരുന്നു ഇത്. ലോകാരോഗ്യ സംഘടനയും ഭക്ഷ്യ കാര്‍ഷിക സംഘടനയും ചേര്‍ന്നാണ് ലോക പേ വിഷ ബാധ ദിനാചരണത്തിന് തുടക്കം കുറിച്ചത്. പേ വിഷത്തെക്കുറിച്ചും ഇതിന്‍റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതും ലക്ഷ്യമിട്ടാണ് ദിനാചരണം തുടങ്ങിയത്.
ഇക്കൊല്ലത്തെ വിഷയം: 'പേ വിഷബാധയുടെ അതിരുകള്‍ ഭേദിക്കുക' (Breaking Rabies Boudaries)എന്നതാണ് ഇക്കൊല്ലത്തെ ദിനാചരണത്തിന്‍റെ വിഷയം. പേ വിഷബാധയ്ക്കെതിരെ വിവിധ മേഖലകളും പ്രദേശങ്ങളും ഒന്നിച്ച് നിന്ന് നൂതന തന്ത്രങ്ങളിലൂടെ ഈ മഹാമാരിയെ നേരിടുക എന്നതാണ് ഈ ആശയം മുന്നോട്ട് വയ്ക്കുന്നത്. മനുഷ്യ, മൃഗ, പാരിസ്ഥിതിക ആരോഗ്യ ശ്രമങ്ങളെ ഒന്നിച്ച് ചേര്‍ത്ത് നിര്‍ത്തേണ്ടതിന്‍റെ ആവശ്യകതയും ദിനാചരണം ഉയര്‍ത്തിക്കാട്ടുന്നു.
അതിരുകള്‍ ഭേദിച്ച് നമുക്ക് ഭൗമ, സാമൂഹ്യ-സാമ്പത്തിക, വിദ്യാഭ്യാസ തടസങ്ങള്‍ തകര്‍ത്ത് വ്യാപകമായ പ്രതിരോധവും ബോധവത്ക്കരണവും ആരോഗ്യപരിരക്ഷ ലഭ്യതയും ഉറപ്പാക്കാം. മേഖലകളും അതിരുകളും ഭേദിച്ചുള്ള സഹകരണത്തിലൂടെ സര്‍ക്കാരുകളെയും ആരോഗ്യസംഘടനകളെയും മൃഗപരിപാലന സേവനങ്ങളെയും സമൂഹങ്ങളെയും ഒരുമിച്ച് കൊണ്ടുള്ള പ്രവര്‍ത്തനമാണ് ഇക്കൊല്ലത്തെ വിഷയം ഉയര്‍ത്തിക്കാട്ടുന്നത്.
പേ വിഷത്തെക്കുറിച്ച് അറിയാം
മാരകമായ വൈറസ് രോഗമാണ് പേ വിഷബാധ . മനുഷ്യരടക്കമുള്ള സസ്‌തനികളുടെ കേന്ദ്ര നാഡീ വ്യൂഹത്തെയാണ് ഇത് ബാധിക്കുന്നത്. അണുബാധയുള്ള മൃഗത്തിന്‍റെ കടിയോ മാന്തലോ മൂലമാണ് രോഗം പടരുന്നത്. നായകളാണ് ഈ വൈറസിന്‍റെ സാധാരണ വാഹകര്‍. പേ ലക്ഷണങ്ങള്‍ കണ്ടാല്‍ ഇത് മാരകമാകാനുള്ള സാധ്യതകളേറെയാണ്. അത് കൊണ്ട് തന്നെ ആദ്യം മുതല്‍ തന്നെ മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കേണ്ടതുണ്ട്. നാഡീ സംവിധാനം വഴി വൈറസുകള്‍ തലച്ചോറിലെത്തുകയും ദേഷ്യം, തളര്‍ച്ച, വിഭ്രാന്തി തുടങ്ങി കടുത്ത നാഡീ പ്രശ്‌നങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്നു. കടുത്ത പ്രശ്‌നമാണെങ്കിലും കൃത്യസമയത്തെ വാക്‌സിനേഷനിലൂടെയും മുറിവിനെ ശരിയായി പരിചരിക്കുന്നതിലൂടെയും ഇതിനെ ഒരു പരിധി വരെ തടയാനാകും. ഉയര്‍ന്ന വെല്ലുവിളിയുള്ള മേഖലകളില്‍ ബോധവത്ക്കരണവും നേരത്തെയുള്ള ഇടപെടലും പേ വിഷബാധ പ്രതിരോധത്തിന് അത്യന്താപേക്ഷിതമാണ്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
മനുഷ്യരിലെ പേ വിഷബാധ ലക്ഷണങ്ങള്‍
പ്രാഥമിക ലക്ഷണങ്ങള്‍
പനിയുടെ ലക്ഷണങ്ങളായ തലവേദന, ക്ഷീണം, അസ്വസ്ഥത എന്നിവയാണ് പേവിഷബാധയുടെ ലക്ഷണങ്ങളും. കടിയേറ്റ ഭാഗത്ത് തരിപ്പും കുത്തലും ചൊറിച്ചിലും മറ്റും ഉണ്ടാകും. ഈ ലക്ഷണങ്ങളെല്ലാം ദിവസങ്ങളോളം തുടരാം.
അസുഖം കടുക്കുന്നു:
പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടാല്‍ രണ്ടാഴ്‌ചയ്ക്കകം രോഗി അതീവ ഗുരുതരാവസ്ഥയിലാകും. ഉത്കണ്ഠ, ഉറക്കപ്രശ്‌നങ്ങള്‍, ആശയക്കുഴപ്പം, വിഭ്രാന്തി, വെള്ളത്തോടുള്ള പേടി, ദേഷ്യം,സന്നിപാതം, വായില്‍ നിന്ന് നുരയും പതയും വരിക തുടങ്ങിയ ലക്ഷണങ്ങളും പ്രകടിപ്പിച്ചേക്കാം.
ഇരുപത് ശതമാനം പേരില്‍ തളര്‍ച്ചയും ഉണ്ടാകുന്നു. പേശികള്‍ക്ക് ക്രമേണ തളരുനനു. ചിലപ്പോള്‍ ഇത് ഒരു കോമയിലേക്ക് നീങ്ങുകയും മരണം സംഭവിക്കുകയും ചെയ്യാം. പലപ്പോഴും ഇത്തരം പേ വിഷ ബാധ തിരിച്ചറിയപ്പെടാതെ പോകാറുണ്ട്. അത് കൊണ്ട് തന്നെ പലപ്പോഴും ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുമില്ല.
പേ വിഷബാധ പ്രതിരോധിക്കല്‍