സിയോൾ: യഥാർഥ ജീവിതകഥയെ ആസ്‌പദമാക്കിയിട്ടുള്ള നെറ്റ്‌ഫ്ലിക്‌സിന്‍റെ കൊറിയന്‍ സര്‍വൈവല്‍ ഡ്രാമ സീരീസ് 'സ്‌ക്വിഡ് ഗെയിം 2' ഇന്ന് (ഡിസംബർ 26) റിലീസിനെത്തി. പണത്തിന് അങ്ങേയറ്റം ആവശ്യമുള്ള ആളുകൾ കുട്ടികള്‍ കളിക്കുന്ന ചില കളികള്‍ കളിക്കുകയും അതിലുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് സ്‌ക്വിഡ് ഗെയിമിന്‍റെ ഇതിവൃത്തം. അവസാനം വിജയിക്കുന്നയാൾക്ക് വമ്പൻ ക്യാഷ് പ്രൈസ് ലഭിക്കുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഈ സീരിസ് ഫിക്ഷനാണെങ്കിലും ഗി -ഹൺ എന്ന കഥാപാത്രത്തിൻ്റെ സൃഷ്‌ടി 2009ൽ നടന്ന സാങ്‌യോങ് സമരത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണെന്ന് സംവിധായകനും എഴുത്തുകാരനുമായ ഹ്വാങ് ഡോങ്-ഹ്യൂക്ക് പറയുന്നു."ഒറ്റരാത്രികൊണ്ട് ഈ ലോകത്തിലെ മധ്യവർഗത്തിൽപ്പെട്ട ഏത് സാധാരണക്കാരനും പണത്തിൻ്റെ കീഴിൽ വീഴുമെന്ന് കാണിച്ചു തരണമെന്ന് എനിക്ക് തോന്നി. " ഹ്വാങ് ഡോങ്-ഹ്യൂക്ക് പറഞ്ഞു.
സാങ്‌യോങ് പ്രതിഷേധം
2009 മെയ് മാസത്തിൽ സാങ്‌യോങ് എന്ന ഭീമൻ കാർ കമ്പനി വളരെ നഷ്‌ടത്തിലാകുന്നു. അതിൻ്റെ ഭാഗമായി ഇദ്ദേഹത്തിൻ്റെ കമ്പനിയെ ബാങ്കുകളും ചില സ്വകാര്യ നിക്ഷേപകരും ഏറ്റെടുത്തു. പീന്നീട് വലിയതോതിൽ 2,600ലധികം ജീവനക്കാരെ പിരിച്ചു വിടുന്നുവെന്ന് പ്രഖ്യാപിച്ചു. നാൽപ്പത് ശതമാനം ജീവനക്കാരെ കുറയ്‌ക്കുമെന്നാണ് പറഞ്ഞത്. പിന്നീട് ഒരു കലാപം തന്നെ പൊട്ടിപ്പുറപ്പെടുകയായിരുന്നു. 77 ദിവസം നീണ്ട് നിൽക്കുന്ന പണിമുടക്കായിരുന്നു അത്. പൊലീസും സമരക്കാരും തമ്മിൽ ഏറ്റുമുട്ടി. സ്റ്റീൽ പൈപ്പ് കൊണ്ടുള്ള മർദനങ്ങളും റബർ ബുള്ളറ്റുകളും ടേസറുകളും എല്ലാം കൊണ്ടും കലുഷിതമായിരുന്നു.
പല യൂണിയൻ അംഗങ്ങളും ക്രൂരമായി മർദനത്തിനിരയാകുകയും ചിലർ ജയിലിലാവുകയും ചെയ്‌തു. പലരും മരിക്കുകയും ചെയ്‌തു. എന്നാൽ സംഘർഷം അവിടം കൊണ്ട് അവസാനിച്ചില്ല. അഞ്ച് വർഷങ്ങൾക്കിപ്പുറം സമരക്കാർക്ക് പ്രതികൂലമായും സാങ്‌യോങ്ങിന് അനുകൂലമായുള്ള വിധി വന്നപ്പോൾ യൂണിയൻ നേതാവ് ലീ ചാങ്-കുൻ പ്രതിഷേധവുമായി രംഗത്തെത്തി. ഫാക്‌ടറിക്ക് മുകളിൽ 100 ദിവസം കുത്തിയിരുപ്പ് സമരം നടത്തി. അദ്ദേഹത്തിൻ്റെ അനുയായികൾ കയറിൽ കെട്ടിയ ഒരു കൊട്ടയിലാണ് ലീ യ്ക്ക് ഭക്ഷണം എത്തിച്ചിരുന്നത്.
സമരത്തിൽ പങ്കാളികളായവർ "സ്ക്വിഡ് ഗെയിം" കണ്ട് അസ്വസ്ഥരായെന്ന് ലീ എഎഫ്‌പിയോട് പറഞ്ഞു. പണിമുടക്ക് കാരണം മാനസികമായും ശാരീരികമായും ബുദ്ധിമുട്ട് അനുഭവിച്ച് മുപ്പതോളം ആളുകൾ മരിച്ചുവെന്ന് ലീ പറഞ്ഞു. പലർക്കും ജീവൻ നഷ്‌ടപ്പെടുകയും ചിലർ വളരെക്കാലം കഷ്‌ടപ്പെടേണ്ടിയും വന്നുവെന്ന് അദ്ദേഹം പറഞ്ഞു.
"ഞങ്ങൾ ബോധരഹിതരായി വീണതിന് ശേഷവും പൊലീസ് ഞങ്ങളെ മർദിച്ചു കൊണ്ടിരുന്നു. ഇത് സംഭവിച്ചത് ഞങ്ങളുടെ ജോലിസ്ഥലത്ത് വെച്ചായിരുന്നു. അത് പലരും കാണുന്നതിനായി സംപ്രേക്ഷണം ചെയ്‌തു. 'സ്‌ക്വിഡ് ഗെയിമിൻ്റെ' ആദ്യ സീസണിൽ തൻ്റെ സഹ എതിരാളികളെ ഒറ്റിക്കൊടുക്കാതിരിക്കാൻ ഗി-ഹൺ കഷ്‌ടപ്പെടുന്ന രംഗങ്ങൾ ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. പരമാവധി ഈ സീരീസ് ചർച്ച ചെയ്യപ്പെട്ടിട്ടും ഉദ്ദേശിച്ച ഫലം ലഭിച്ചില്ലെന്നുള്ളത് നിരാശാജനകമാണ് ". ലീ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2021ലെ 'സ്‌ക്വിഡ് ഗെയിമിൻ്റെ' വിജയം ലീ യെ നിരാശനാക്കുകയാണ് ചെയ്‌തത്. എന്തെന്നാൽ സാങ്‌യോങ് തൊഴിലാളികളുടെ കഥ അധികം ചർച്ച ചെയ്യപ്പെടാതിരിക്കുകയും പണത്തിന് വേണ്ടി മാത്രം ഈ യഥാർഥ കഥയെ ആധാരമാക്കിയതായി തോന്നിയതായും ലീ എഎഫ്‌പിയോട് പറഞ്ഞു.
നെറ്റ്ഫ്ളിക്‌സിൽ ഏറ്റവും അധികം ആളുകൾ വീക്ഷിച്ച പരമ്പയായി സ്ക്വിഡ് ഗെയിം മാറി. എന്നാൽ പരമ്പരയുടെ രണ്ടാം ഭാഗം പുറത്ത് വരുന്നത് ഏഷ്യൻ ജനാധിപത്യം ദശാബ്‌ദങ്ങളിലെ ഏറ്റവും മോശമായ രാഷ്ട്രീയ പ്രക്ഷുബ്‌ധതയിൽ അകപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ്. ഈ മാസം സൈനിക നിയമം ചുമത്താനുള്ള പ്രസിഡൻ്റ് യൂൻ സുക് യോളിൻ്റെ ശ്രമം പരാജയപ്പെട്ടതാണ് ഇതിന് കാരണം.
യൂണിനെ പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് നീക്കുകയും ഭരണഘടനാ കോടതിയുടെ വിധി വരുന്നത് വരെ ചുമതലകളിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്‌തിരുന്നു. സൈനിക നിയമം വന്നാൽ വിനോദ വ്യവസായ മേഖലയെ കാര്യമായി ബാധിക്കുമെന്ന് 'പാരസൈറ്റ്' സിനിമ സംവിധായകൻ ബോങ് ജോൻ - ഹോ ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാട്ടിയിരുന്നു.
Also Read: ബോക്‌സ് ഓഫീസില്‍ ആദ്യദിനം 'ബറോസ്' കുതിച്ചോ? കൊമ്പുകോര്‍ക്കാന്‍ മാര്‍ക്കോ; കളക്ഷന്‍ റിപ്പോര്‍ട്ട്