സന്ധിവാതം അഥവാ ആർത്രൈറ്റിസ് ബാധിച്ചതിനെ തുടർന്ന് വിരമിക്കാനൊരുങ്ങുകയാണ് വനിതാ ബാഡ്‌മിന്‍റൺ താരം സൈന നെഹ്‌വാൾ. ഈ വർഷം അവസാനത്തോടെ കളിക്കളം വിടുമെന്ന് താരം വ്യക്തമാക്കിയിരുന്നു. കാൽ മുട്ടിലെ വേദന വലിയ വെല്ലുവിളി സൃഷ്‌ടിക്കുന്നതായും ഇത് പരിശീലനത്തെയടക്കം ബാധിക്കുന്നതായും താരം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
"കാൽ മുട്ടിന് പ്രശ്‌നങ്ങളുണ്ട്. ആർത്രൈറ്റ്സ് രോഗം തന്നെ ബാധിച്ചിരിക്കുന്നു. ഈ അവസ്ഥയിൽ കൂടുതൽ നേരം പരിശീലനം നടത്താൻ സാധ്യമല്ല. ലോകത്തിലെ മികച്ച കളിക്കാരെ നേരിടാനും മിച്ച പ്രകടനം കാഴ്‌ചവയ്ക്കാനും രണ്ട് മണിക്കൂർ പരിശീലനം മതിയാകില്ല. ഒൻപതാം വയസിലാണ് താൻ കളി ആരംഭിച്ചത്. ഇപ്പോൾ പ്രായം 34 ആയി. ഇത്രയും കാലത്തേ കരിയറിൽ താൻ അഭിമാനിക്കുന്നു. ഈ വർഷാവസാനം വിരമിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണ്. "- സൈന പറഞ്ഞു.
എന്താണ് ആർത്രൈറ്റിസ്?
സന്ധികളിൽ വേദന, വീക്കം എന്നിവയ്ക്ക് കാരണമാകുന്ന ഒന്നാണ് ആർത്രൈറ്റിസ്. ഇത് ഒരു രോഗമല്ല രോഗലക്ഷണമാണ്. വിവിധ തരം സന്ധിരോഗങ്ങൾക്ക് കാരണമാകുന്ന ഒന്നാണ് ഇത്. ഏറെക്കുറെ ഇരുനൂറോളം രോഗങ്ങളുടെ ലക്ഷണമായി സന്ധിവേദന കാണപ്പെടുന്നു. അതിനാൽ വൈദ്യപരിശോധനയിലൂടെ മാത്രമേ ഏതുതരം ആർത്രൈറ്റിസാണ് ബാധിച്ചിരിക്കുന്നതെന്ന് തിരിച്ചറിയാൻ സാധിക്കൂ. പൊതുവെ റുമറ്റോയ്‌ഡ് ആർത്രൈറ്റിസ് (ആമവാതം) ഓസ്റ്റിയോ ആർത്രൈറ്റിസ് (സന്ധിവാതം) എന്നിവയാണ് കണ്ടുവരുന്നത്. ഇതിനു പുറമെ ഗൗട്ട്, ആങ്കെലോസിങ് സ്പോണ്ടെലിറ്റിസ്, ഹുമാറ്റിക് ആർത്രൈറ്റിസ്, സിസ്‌റ്റമിക് ലൂപസ് എറിതെമാറ്റോസിസ് (എസ്എൽഇ), എന്നിവയും ആർത്രൈറ്റിസിന്‍റെ വിവിധ തരങ്ങളാണ്.
ആർത്രൈറ്റിസ് ഉണ്ടാകാനുള്ള കാരണങ്ങൾ ?
വിവിധ കാരണങ്ങളാൽ സന്ധിവാദമുണ്ടാകാം. അതേതൊക്കെയെന്ന് നോക്കാം
വാർധക്യം: പ്രായം കൂടുമ്പോൾ സന്ധികളിൽ പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് സാധനയാണ്. അതുകൊണ്ട് വാർധക്യം സന്ധിവാത സാധ്യത വർധിപ്പിക്കുന്ന ഒരു ഘടകമാണ് .
ജനിതക ഘടകങ്ങൾ: ചില ആളുകളിൽ ജനിതകപരമായ ചില ഘടകങ്ങൾ ആർത്രൈറ്റിസിന് കാരണമാകുന്നു.
പരിക്ക്: ശാരീരികമായ പരിക്ക് സന്ധിവാത സാധ്യത കൂട്ടുന്നു