കേരളം

kerala

ETV Bharat / health

കഴിച്ചയുടന്‍ വയറ്റില്‍ എരിച്ചിലും വേദനയും; സ്‌മോക്ക് ഫുഡ് അത്ര സുഖകരമല്ല, ബാധിക്കുക ദഹനവ്യവസ്ഥയെ - toxic fumes pose health risks - TOXIC FUMES POSE HEALTH RISKS

ലിക്വിഡ് നൈട്രജൻ അടങ്ങിയ ഭക്ഷണക്രമം ദഹനവ്യവസ്ഥയെ സാരമായി ബാധിക്കും. പല്ലുകൾ, നാവ്, അന്നനാളം, കുടൽ എന്നിവയിൽ സുഷിരങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

ATTRACTIVE FUMES IN FOODS  Liquid Nitrogen foods demerits  HOW AFFECT Liquid Nitrogen foods  LATEST NEWS MALAYALAM
Representative image (ETV Bharat)

By ETV Bharat Kerala Team

Published : Jul 19, 2024, 1:04 PM IST

ഹൈദരാബാദ് :മാറുന്ന കാലത്തിനനുസരിച്ച് ഭക്ഷണത്തിലും മാറ്റങ്ങളേറെയാണ്. ആവി പറക്കുന്ന ഐസ്ക്രീമും ബിസ്‌ക്കറ്റും മറ്റും കഴിക്കാന്‍ ഇഷ്‌ടമില്ലാത്തവര്‍ ആരാണ് ഉണ്ടാവുക. ഇന്നേറെ ട്രെന്‍റിങ്ങാണ് ലിക്വിഡ് നൈട്രജൻ ഉപയോഗിച്ചുള്ള സ്മോക്ക് ഫുഡ്. വിനോദപരിപാടികളിലും കടകളിലൊക്കെ സ്മോക്ക് ഫുഡിന് പ്രിയമേറുകയാണ്.

ഭക്ഷണം പെട്ടെന്ന് കേടാകാതിരിക്കാനും ലിക്വിഡ് നൈട്രജൻ ഐസ് പായ്ക്കായി ഉപയോഗിക്കുന്നു. എന്നാല്‍ ഇത് നിരവധി ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്ന് ഡോക്‌ടർമാർ മുന്നറിയിപ്പ് നൽകുന്നു. അടുത്തിടെ തമിഴ്‌നാട്ടിൽ ഒരു കുട്ടിക്ക് ഇത്തരമൊരു ബിസ്‌ക്കറ്റ് കഴിച്ച് ഗുരുതര രോഗം വന്നതിനെ തുടർന്ന് സർക്കാർ അടിയന്തര നടപടി സ്വീകരിച്ചിരുന്നു. തുടര്‍ന്ന് ഭക്ഷണത്തിൽ ലിക്വിഡ് നൈട്രജൻ ഉപയോഗിക്കുന്നത് നിരോധിക്കുകയും ചെയ്‌തു.

ആന്‍റി ലിക്വിഡ് നൈട്രജൻ : ഇത് പാക്കറ്റുകളുടെ രൂപത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. ചില ഭക്ഷണ സാധനങ്ങൾ ദൂരെ സ്ഥലങ്ങളിലേക്ക് അയക്കുമ്പോൾ അവ കേടാകാതിരിക്കാൻ ചുറ്റും ഐസ് പായ്ക്കുകൾ ഉപയോഗിക്കുന്നു. മെറ്റീരിയലിന്‍റെ ഉയർന്ന തണുപ്പും ദൃഢതയുമാണ് സവിശേഷത. പാക്കറ്റിൽ നിന്ന് പുറത്തെടുക്കുമ്പോൾ പെട്ടെന്ന് ബാഷ്‌പീകരിക്കപ്പെടും പുക ആകർഷകമായി കാണപ്പെടുകയും ചെയ്യുന്നു.

ലിക്വിഡ് നൈട്രജൻ അപകടകാരി :ലിക്വിഡ് നൈട്രജൻ അടങ്ങിയ ഭക്ഷണക്രമം ദഹനവ്യവസ്ഥയെ സാരമായി ബാധിക്കും എന്ന് ആരോഗ്യ വിദഗ്‌ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പല്ലുകൾ, നാവ്, അന്നനാളം, കുടൽ എന്നിവയിൽ സുഷിരങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ശ്വാസകോശത്തിൽ ചെന്നാൽ കൂടുതൽ അപകടകരമാണ്. അത്തരം ഭക്ഷണം കഴിച്ച ഉടൻ, വയറ്റിൽ എരിച്ചിൽ, വേദന, വിഴുങ്ങാൻ ബുദ്ധിമുട്ട്, ശ്വസിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്‌ടറെ സമീപിക്കുക.

Also Read:ഭക്ഷ്യവസ്‌തുക്കളിൽ ലിക്വിഡ് നൈട്രജൻ പാടില്ല; കർണാടകയിൽ നിരോധനം, ലംഘിച്ചാല്‍ ജീവപര്യന്തം വരെ

ABOUT THE AUTHOR

...view details