ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ ഒരു ഫലമാണ് ആപ്പിൾ. എല്ലാ പ്രായക്കാരും ഒരുപോലെ കഴിക്കാൻ ഇഷ്‌ടപെടുന്ന ആപ്പിളിൽ നിരവധി ആരോഗ്യഗുണങ്ങളാണ് ഒളിഞ്ഞിരിക്കുന്നത്. വിറ്റാമിൻ സി, ഫൈബർ, പൊട്ടാസ്യം എന്നിവയുൾപ്പെടെ നിരവധി പോഷകങ്ങളാൽ സമ്പുഷ്‌ടമാണ് ആപ്പിൾ. അതിനാൽ തന്നെ പ്രമേഹം മുതൽ പല അസുഖങ്ങൾ തടയാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു.
ദിവസവും ആപ്പിൾ കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ വളരെ നല്ലതാണ്. എന്നാൽ എല്ലാത്തിനും നല്ലതും ചീത്തയുമായ വശങ്ങളുണ്ട്. ചില സമയങ്ങളിൽ ആപ്പിൾ കഴിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യുകയും പാർശ്വഫലങ്ങൾ ഉണ്ടാകാൻ കരണമാകുകയും ചെയ്യുന്നു. അതിനാൽ എപ്പോഴൊക്കെയാണ് ആപ്പിൾ കഴിക്കേണ്ടത് എപ്പോഴൊക്കെ ഒഴിവാക്കണം എന്നതിനെ കുറിച്ച് അറിയാം.
എപ്പോഴൊക്കെ ആപ്പിൾ കഴിക്കാം?
സ്വാഭാവിക പഞ്ചസാരയും ഫ്രക്ടോസും ആപ്പിളിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ രാവിലെ വെറും വയറ്റിൽ ആപ്പിൾ കഴിക്കുന്നതാണ് ഉത്തമം. ദിവസം മുഴുവൻ ഉന്മേഷത്തോടെ ഇരിക്കാൻ ഇത് നിങ്ങളെ സഹായിക്കുന്നു. കൂടാതെ ആപ്പിളിൽ ധാരാളം ഫൈബർ ഉള്ളതിനാൽ വിശപ്പ് കൂടുതലുള്ള ആളുകൾക്ക് നിയന്ത്രിക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ആപ്പിൾ അടങ്ങിയിരിക്കുന്ന ഫൈബർ ദഹനം പ്രക്രിയ വേഗത്തിലാക്കുന്നു. ആപ്പിളിൽ ഉയർന്ന അളവിൽ ജലാംശമുള്ളതിനാൽ മലബന്ധ പ്രശ്‌നങ്ങൾ തടയാനും നല്ലതാണ്. വൈറ്റമിൻ സി, പൊട്ടാസ്യം തടുങ്ങിയ പോഷകങ്ങൾ ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ വളരെയധികം ഗുണം ചെയ്യുന്നു.
എപ്പോഴാണ് ആപ്പിൾ കഴിക്കാൻ പാടില്ലാത്തത്?