ETV Bharat / health

ഹൈപ്പർതൈറോയ്‌ഡിസമുള്ളവർ ഡയറ്റിൽ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ - FOODS TO AVOID WITH HYPERTHYROIDISM

ഹൈപ്പർതൈറോയ്‌ഡിസമുള്ള ആളുകൾ കഴിക്കാൻ പാടില്ലാത്ത 7 ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

WORST FOODS FOR HYPERTHYROIDISM  HARMFUL FOODS FOR HYPERTHYROIDISM  ഹൈപ്പർതൈറോയ്‌ഡിസം  WHAT MAKES HYPERTHYROIDISM WORSE
Representative Image (Freepik)
author img

By ETV Bharat Health Team

Published : Jan 21, 2025, 5:06 PM IST

രീരത്തിലെ പ്രധാന അവയവങ്ങളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഒരു ഹോർമോണാണ് തൈറോയ്‌ഡ് ഹോർമോണുകൾ. അതിനാൽ ഇതിന്‍റെ ഉത്‌പാദനം കൂടിയാലും കുറഞ്ഞാലും ശരീരത്തെ പ്രതികൂലമായി ബാധിക്കും. തൈറോയ്‌ഡ് ഹോർമോണിന്‍റെ ഉത്പാദനം കൂടുന്ന അവസ്ഥയെ ഹൈപ്പർതൈറോയ്‌ഡിസമെന്നും കുറയുന്നതിനെ ഹൈപ്പോതൈറോയ്‌ഡിസം എന്നും വിളിക്കുന്നു. ക്ഷീണം, തളർച്ച, വിഷാദം, പേശിവേദന, കൊളസ്‌ട്രോൾ ആർത്തവ ക്രമക്കേടുകൾ എന്നിവയെല്ലാം രോഗങ്ങളുടെ ലക്ഷണങ്ങളാണ്. വ്യായാമം, ആരോഗ്യകരമായ ഭക്ഷണക്രമം എന്നിവയെല്ലാം തൈറോയ്‌ഡ് രോഗങ്ങളെ ചെറുക്കൻ സഹായിക്കുന്നവയാണ്. ഹൈപ്പർതൈറോയ്‌ഡിസമുള്ള ആളുകൾ ഡയറ്റിൽ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

അയോഡിൻ അടങ്ങിയ ഭക്ഷണങ്ങൾ
തൈറോയ്‌ഡ് ഹോർമോണുകളുടെ ഉത്പാദനത്തിൽ നിർണായക പങ്ക് വഹിക്കുന്ന ഒന്നാണ് അയോഡിൻ. എന്നാൽ അമിതമായ അയോഡിന്‍റെ അളവ് ഹൈപ്പർതൈറോയിഡിസത്തെ കൂടുതൽ വഷളാക്കും. ഹൈപ്പർതൈറോയിഡിസം ഉള്ള ആളുകൾ അയോഡിൻ അടങ്ങിയ ഭക്ഷണങ്ങൾ പരിമിതപ്പെടുത്തേണ്ടത് പ്രധാനമാണ്.

കഫീൻ
ഉത്കണ്‌ഠ, വേഗത്തിലുള്ള ഹൃദയമിടിപ്പ് എന്നീ ഹൈപ്പർതൈറോയിഡിസത്തിൻ്റെ ലക്ഷണങ്ങൾ വർധിപ്പിക്കാൻ കഫീൻ കാരണമാകും. അതിനാൽ കോഫി, ചായ, ശീതള പാനീയങ്ങൾ, ചോക്ലേറ്റ്, എനർജി ഡ്രിങ്ക് തുടങ്ങീ കഫീൻ ഉയർന്ന അളവിൽ അടങ്ങിയ ഭക്ഷണപാനീയങ്ങളുടെ ഉപയോഗം കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യാം.

ഗ്ലൂറ്റൻ
ഹൈപ്പർതൈറോയിഡിസം ഉൾപ്പെടെ ഓട്ടോ ഇമ്മ്യൂൺ തൈറോയ്‌ഡ് ഡിസോർഡേഴ്‌സ് ഉള്ള ആളുകൾ ഗ്ലൂറ്റൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കരുത്. ഇത് ഗ്ലൂറ്റൻ സെൻസിറ്റിവിറ്റി, സെലിയാക് ഡിസീസ് എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കും. അതിനാൽ ഗോതമ്പ്, റൈ, ബാർലി എന്നിവ ഡയറ്റിൽ നിന്നും ഒഴിവാക്കുക.

സോയ ഉൽപ്പന്നങ്ങൾ
ഹൈപ്പോതൈറോയിഡോ ഹൈപ്പർതൈറോയിഡോ ഉള്ള ആളുകൾ നിർബന്ധമായും ഒഴിവാക്കേണ്ട മറ്റൊരു ഭക്ഷണമാണ് സോയ. ഇവയിൽ ഫൈറ്റോ ഈസ്ട്രജൻ എന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് തൈറോയ്‌ഡ് പ്രവർത്തനത്തെ വലിയ രീതിയിൽ തടസപ്പെടുത്തും. ഹൈപ്പർതൈറോയിഡിസം ഉള്ള ആളുകൾ അമിതമായി സോയ കഴിക്കുന്നത് തൈറോയ്‌ഡ് മരുന്നുകളുടെ ആഗിരണത്തെ തടയുകയും തൈറോയ്‌ഡ് ഹോർമോണിൻ്റെ അളവിനെ ബാധിക്കുകയും ചെയ്യും.

സംസ്‌കരിച്ച ഭക്ഷണങ്ങൾ
സംസ്‌കരിച്ചതും മധുരമുള്ളതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. തൈറോയ്‌ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെ വളരെയധികം ഇത് തസപ്പെടുത്തും. മാത്രമല്ല ശരീരത്തിൽ വീക്കമുണ്ടാക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കാനും കാരണമാകും. അതിനാൽ ചിപ്‌സ്, കുക്കീസ്, മിഠായി, സോഡകൾ, മധുരമുള്ള ജ്യൂസുകൾ എന്നിവ ഉൾപ്പെടെ സംസ്‌കരിച്ചതും അമിതമായി പഞ്ചസാര അടങ്ങിയതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക.

ക്രൂസിഫറസ് പച്ചക്കറികൾ
ക്രൂസിഫറസ് പച്ചക്കറികളിൽ ഗോയിട്രോജൻ എന്നറിയപ്പെടുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് തൈറോയ്‌ഡ് ഗ്രന്ഥിയുടെ അയോഡിൻ ആഗിരണത്തെ തടസപ്പെടുത്തും. അതിനാൽ ബ്രോക്കോളി, കാബേജ്, കോളിഫ്ലവർ, കാലെ, തുടങ്ങിയവ ഭക്ഷണക്രമത്തിൽ നിന്നും ഒഴിവാക്കുക.

പഞ്ചസാര കൂടുതലുള്ള പഴങ്ങൾ
ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയ പഴങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും. ഇത് ഹൈപ്പർതൈറോയിഡിസം ഉള്ള വ്യക്തികളിൽ ഉത്കണ്‌ഠ, ഹൃദയമിടിപ്പ് തുടങ്ങിയ ലക്ഷണങ്ങൾ വഷളാക്കാൻ കാരണമാകുകയും ചെയ്യും. അതിനാൽ വാഴപ്പഴം, മുന്തിരി, പൈനാപ്പിൾ, മാമ്പഴം തുടങ്ങിയവ കഴിക്കുന്നത് പരിമിതപ്പെടുത്തുക.

ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.

Also Read :

  1. തൈറോയ്‌ഡ് കാൻസർ; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
  2. തൈറോയ്‌ഡ് രോഗികൾ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.