ഹൈദരാബാദ്: മനുഷ്യ പ്ലാസ്‌മ, രക്തം തുടങ്ങിയവ അനധികൃതമായി വില്‍പ്പന നടത്തുന്ന റാക്കറ്റുകളെ പിടികൂടി ഡ്രഗ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്മെന്‍റ് (Drug Control Department). ഒരാള്‍ അറസ്റ്റില്‍. റാക്കറ്റിലെ പ്രധാന കണ്ണിയായ ആർ.രാഘവേന്ദ്ര നായിക്കാണ് പിടിയിലായത്.
മൂസാപേട്ടയിലെ ഭവാനി നഗറിലെ ഹീമോ സർവീസ് ലബോറട്ടറിയില്‍ നിന്നാണ് ഇവ കണ്ടെത്തിയത്. വെള്ളിയാഴ്‌ച (ഫെബ്രുവരി2) ഡ്രഗ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്‍റ് നടത്തിയ പരിശോധനയിലാണ് പ്ലാസ്‌മയും രക്തവുമെല്ലാം അനധികൃതമായി സൂക്ഷിച്ച് വില്‍പ്പന നടത്തുന്നതായി കണ്ടെത്തിയത് (Hemo Service Laboratories).
അനധികൃതമായി സൂക്ഷിക്കുന്ന ഇവയെല്ലാം തെലങ്കാനയിലെ വിവിധ ഇടങ്ങളില്‍ വില്‍പ്പന നടത്തിയതായും ഡ്രഗ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്‍റ് സംഘം അന്വേഷണത്തില്‍ കണ്ടെത്തി. കസ്റ്റഡിയിലെടുത്ത നായിക്ക് കഴിഞ്ഞ 8 വര്‍ഷമായി ലബോറട്ടറി നടത്തിവരികയാണ് (Selling Of Human Plasma, Blood, And Serum). ശ്രീകാർ ഹോസ്‌പിറ്റലിലെ ബ്ലഡ് ബാങ്ക്, മൈത്രി നഗർ, മിയാപൂർ, ന്യൂ ലൈഫ് ബ്ലഡ് സെന്‍റര്‍, ദാറുൽഷിഫ, ആന്ധ്രപ്രദേശിലെ കുർണൂരിലെ ധർമ്മപേട്ടിലെ ആർആർ ഹോസ്‌പിറ്റലിലെ ബ്ലഡ് ബാങ്ക് എന്നിവിടങ്ങളിൽ നിന്നാണ് ഇവ ശേഖരിക്കുന്നതെന്ന് ഡിഡിഎ അന്വേഷണത്തില്‍ കണ്ടെത്തി (Illegal storage of plasma and blood) .