ഗുരുതരമായ ഗ്യാസ്ട്രിക് പ്രശ്‌നം നേരിടുന്നവരാണോ നിങ്ങൾ എങ്കിൽ ഈ കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം. സ്ഥിരമായി നിങ്ങളെ ഗ്യാസ് പ്രശ്‌നങ്ങൾ അലട്ടുന്നുണ്ടെകിൽ ആദ്യം ചെയ്യേണ്ടത് ഒരു ഡോക്‌ടറെ സമീപിക്കുക എന്നതാണ്. എന്നാൽ ഡോക്‌ടർ നിർദേശിക്കുന്ന മരുന്നുകൾ കഴിച്ചതിനു ശേഷവും പ്രശ്‌നം വീണ്ടും ആവർത്തിക്കുന്നുണ്ടെങ്കിൽ തീച്ചയായും ഭക്ഷണക്രമത്തിൽ മാറ്റം വരുത്തേണ്ടതുണ്ട്. ഭക്ഷണ ശീലങ്ങളിൽ മാറ്റം വരുത്തുന്നതിലൂടെ ഗ്യാസ് ട്രബിളിൽ നിന്ന് കരകയറാമെന്നാണ് വിദഗ്‌ധർ പറയുന്നത്.
ച്യൂയിംഗ് ഗം, കട്ടിയുള്ള മിഠായി എന്നിവ ചവയ്ക്കുക, ശീതളപാനീയങ്ങൾ കുടിക്കുക എന്നീ ശീലങ്ങൾ ഒഴിവാക്കുക. സ്‌ട്രോ ഉപയോഗിച്ച് പാനീയങ്ങൾ കുടിക്കുന്ന ശീലവും ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യണം. ഭക്ഷണം കഴിക്കുമ്പോഴോ കുടിക്കുമ്പോഴോ സംസാരിക്കരുത്. ആഹാരം സാവധാനത്തിൽ കഴിക്കുക. നടന്നോ നിന്നോ ആഹാരം കഴിക്കരുത്. പകരം ഇരുന്ന് തന്നെ ആഹാരം കഴിക്കുക. ഒരു നേരം വയറുനിറയെ ഭക്ഷണം കഴിക്കുന്നതിനു പകരം ഇടയ്ക്കിടെ മിതമായി കഴിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ ആരോഗ്യകരമായ ഒരു ഭക്ഷണക്രമത്തിലേക്ക് നിങ്ങൾക്ക് ഏത്തൻ സാധിക്കും.
കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ ചില ആളുകളിൽ ഗ്യാസ് സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കാറുണ്ട്. ഇത് ആമാശയത്തിന്‍റെയും ചെറുകുടലിന്‍റെയും പ്രവർത്തനങ്ങൾ ശരിയായി നടക്കാതെ വരാനും തുടർന്ന് ദഹന പ്രശ്‌നങ്ങളിലേക്കും എത്തിക്കുന്നു. കാർബോഹൈഡ്രേറ്റുകൾ വൻകുടലിൽ എത്തുമ്പോൾ ബാക്‌ടീരിയ അവയെ നശിപ്പിക്കുകയും ഗ്യാസ് പുറപ്പെടുഴിക്കുകയും ചെയ്യുന്നുന്നു. കാർബോഹൈഡ്രേറ്റ് അടങ്ങിയ പാനീയങ്ങൾ കുടിക്കുന്നതിലൂടെ കൂടുതൽ ഗ്യാസ് പുറപ്പെടുവിക്കുന്നതിലേക്കും നയിച്ചേക്കാം.
ഗ്യാസ്ട്രിക് പ്രശ്‌നത്തിലേക്ക് നയിക്കുന്ന ഭക്ഷണപാനീയങ്ങൾ ഏതൊക്കെയെന്ന് നോക്കാം
ചില പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിലൂടെയും ഗ്യാസ് ട്രബിൾ ഉണ്ടാവാൻ ഇടയാകുന്നു. ആപ്പിൾ, പീച്ച്, സബർജല്ലി എന്നീ പഴങ്ങളും ക്രൂസിഫറസ് പച്ചക്കറികളായ ബ്രോക്കോളി, കോളിഫ്‌ളവർ, കോളാർഡ് ഗ്രീൻസ്, ഇല കാബേജ് തുടങ്ങീ പച്ചക്കറികളും ബീൻസ്, കടല, പയർ എന്നീ പയർ വർഗങ്ങളും ഗ്യാസ് പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നവയാണ്.