ശരീരത്തിന്‍റെ ആരോഗ്യം നിലനിർത്താൻ ഭക്ഷണക്രമത്തിൽ പച്ചക്കറികറികൾ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്. എന്നാൽ ഒരോ പച്ചക്കറിക്കും ഒരു പ്രത്യേക ഗുണങ്ങളുണ്ട്. അതിൽ നിരവധി ഗുണങ്ങൾ അടങ്ങിയിരിക്കുന്ന ഒന്നാണ് ബീൻസ്. വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും കലവറയായ ബീൻസിൽ ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയിരിക്കുന്നു. വിറ്റാമിൻ എ, സി, കെ, ബി, കാൽസ്യം, അയേൺ, ഫോളിക് ആസിഡ്, പൊട്ടസ്യം, ഫൈബർ എന്നിവയാൽ സമ്പുഷ്‌ടമാണ് ബീൻസ്. ഇതിൽ കുറഞ്ഞ അളവിൽ മാത്രമാണ് കലോറിയും കൊഴുപ്പും അടങ്ങിയിരിക്കുന്നത്.
ചർമ്മത്തിന്‍റെയും മുടിയുടെയും നഖത്തിന്‍റെയും ആരോഗ്യത്തിന് ബീൻസ് വളരെയധികം ഗുണം ചെയ്യുന്നു. ഫൈബർ കൂടുതലുള്ളതിനാൽ ദഹനപ്രക്രിയ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. മാത്രമല്ല ബീൻസിൽ ഫോളിക് ആസിഡ് വലിയ തോതിൽ അടങ്ങിയിട്ടുള്ളതിനാൽ ഗർഭസ്ഥ ശിശുവിന്‍റെ ആരോഗ്യത്തിനും ഇത് എറെ മികച്ചതാണ്. ശരീരത്തിലെ അണുബാധകൾ തടയാനും ബീൻസ് സഹായിക്കുന്നു. ബീൻസിന്‍റെ മറ്റ് ആരോഗ്യഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാം.
ശരീരത്തിന് ഊർജം നൽകുന്നു
ഇരുമ്പ് ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിന് ആവശ്യമായ ഊർജം നൽകാൻ ബീൻസ് സഹായിക്കും. കൂടാതെ ബലഹീനത, ക്ഷീണം തുടങ്ങിയ പ്രശ്‌നങ്ങൾ ഇല്ലാതാക്കാനും ചുവന്ന രക്താണുക്കളുടെ ഉത്പാദനം ഉത്തേജിപ്പിക്കാനും ഇത് സഹായിക്കുന്നു. ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും ബീൻസ് ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
എല്ലുകളുടെ ആരോഗ്യം
ബീൻസ് വിറ്റാമിൻ കെയാൽ സമ്പുഷ്‌ടമായതിനാൽ എല്ലുകളുടെ ആരോഗ്യം നിലനിർത്താൻ നല്ലതാണ്. സന്ധി വേദന അനുഭവിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ ബീൻസ് ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക. ഇത് സന്ധി വേദന അകറ്റാൻ സഹായിക്കും.
ഹൃദയാരോഗ്യം
ബീൻസിൽ കാൽസ്യം, ഫ്ലേവനോയ്‌ഡുകൾ എന്നിവ ഉൾപ്പടെ നിരവധി ധാതുക്കളും വിറ്റാമിനുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്നു. പ്രമേഹ രോഗികൾക്ക് കഴിക്കാവുന്ന ഒരു പച്ചക്കറിയാണ് ബീൻസ്.
കണ്ണുകളുടെ ആരോഗ്യം