പോഷക സമ്പന്നവും നിരവധി ആരോഗ്യ ഗുണങ്ങളുമുള്ള ഒരു പാനീയമാണ് ബാർലി വെള്ളം. പലർക്കും ഇതിനെ കുറിച്ച് വേണ്ടത്ര ധാരണയില്ല. അവശ്യ പോഷകങ്ങളെ കൂടാതെ നാരുകൾ, മഗ്നീഷ്യം, സെലിനിയം, മാംഗനീസ്, ആന്‍റി ഓക്‌സിഡന്‍റുകൾ തുടങ്ങിയവയും ഇതിൽ അടങ്ങിയിട്ടുണ്ട്. വേനൽക്കാലത്ത് നിർജ്ജലീകരണം തടയാനും ശരീരത്തിൽ ജലാംശം നിലനിർത്താനും ബാർലി വെള്ളം മികച്ചതാണ്. വൃക്കയിലെ കല്ല്, അകാലനര, യൂറിനറി ഇൻഫക്ഷൻ, മലബന്ധം തുടങ്ങീ നിരവധി ആരോഗ്യ പ്രശ്‌നങ്ങൾ തടയാനും മുലയൂട്ടുന്ന അമ്മമാരിൽ പാലിന്‍റെ അളവ് കൂട്ടാനും ബാർലി വെള്ളം ഫലപ്രദമാണ്. പതിവായി ബാർലി വെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിന് ലഭിക്കുന്ന മറ്റ് ഗുണങ്ങളെ കുറിച്ചറിയാം.
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു
ബാർലിയിൽ ബീറ്റാ ഗ്ലൂക്കൻ എന്ന ലയിക്കുന്ന ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കുകയും നല്ല കൊളസ്‌ട്രോളിൻ്റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യും. അതിനാൽ ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഇത് സഹായിക്കും. ബാർലി വെള്ളം കുടിക്കുന്ന ആളുകളിൽ ഹൃദ്രോഗ സാധ്യത 9 ശതമാനം കുറവാണെന്ന് 2017 ൽ ബിഎംസി മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു.
ദഹന പ്രശ്‌നങ്ങൾ അകറ്റും
ദഹന പ്രശ്‌നം പരിഹരിക്കാൻ ഏറ്റവും മികച്ച പാനീയമാണ് ബാർലി വെള്ളം. ഇത് ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും സഹായിക്കും. ബാർലിയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്താനും ഗുണം ചെയ്യും. നെഞ്ചെരിച്ചിൽ, അസിഡിറ്റി, ഗ്യാസ്, ദഹനക്കേട് എന്നിവ അകറ്റാനും ബാർലി വെള്ളം നല്ലതാണ്. ബാർലി വെള്ളം കുടിക്കുന്നത് ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാനും സഹായിക്കും.
പ്രമേഹം നിയന്ത്രിക്കും
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ വളരെയധികം സഹായിക്കുന്ന ഒന്നാണ് ബാർലി. ഇതിൽ ഗ്ലൈസമിക് സൂചിക കുറഞ്ഞ അളവിൽ മാത്രമാണുള്ളത്. കൂടാതെ ബാർലിയിലെ ബീറ്റാ-ഗ്ലൂക്കൻ രക്തത്തിലേക്ക് പഞ്ചസാര ആഗിരണം ചെയ്യുന്നത് മന്ദഗതിയിലാക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്നത് തടയാൻ ഇത് സഹായിക്കും. അതിനാൽ പ്രമേഹ രോഗികൾ പതിവായി ബാർലി വെള്ളം കുടിയ്ക്കുന്നത് നല്ലതാണ്.
ശരീരഭാരം കുറയ്ക്കും
ബാർലിയിൽ ഫൈബർ ധാരാളം അടങ്ങിട്ടുള്ളതിനാൽ ഇത് വിശപ്പ് നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. മാത്രമല്ല കൂടുതൽ നേരം വയർ നിറഞ്ഞതായുള്ള തോന്നൽ ഉണ്ടാക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യും.
പ്രതിരോധശേഷി വർദ്ധിപ്പിക്കും