കേരളം

kerala

ETV Bharat / health

പാലിനോടൊപ്പം ഈ ഭക്ഷണങ്ങൾ കഴിക്കരുതേ...! - FOOD TO AVOID CONSUMING WITH MILK

വിറ്റാമിൻ ഡി, പ്രോട്ടീൻ, കാൽസ്യം എന്നീ അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുള്ള സമീകൃതാഹാരമാണ് പാൽ. എന്നാൽ പാലിനോടൊപ്പം വാഴപ്പഴം, മുട്ട, സ്ട്രസ് പഴങ്ങൾ എന്നിവ കഴിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കും.

FOODS THAT NEVER CONSUME WITH MILK  FOOD TO AVOID EATING WITH MILK  WHICH FOOD NOT TO EAT WITH MILK  11 FOODS SHOULD NOT EAT WITH MILK
Representative Image (ETV Bharat)

By ETV Bharat Health Team

Published : Oct 16, 2024, 5:20 PM IST

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള സമീകൃതാഹാരമാണ് പാൽ. വിറ്റാമിൻ ഡി, പ്രോട്ടീൻ, കാൽസ്യം എന്നീ അവശ്യ പോഷകങ്ങൾ പാലിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ പാൽ കുടിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. ചില ഭക്ഷണങ്ങൾ പാലിനോടൊപ്പം കഴിക്കുമ്പോൾ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകാൻ കാരണമാകും. അതിനാൽ പാലിനോടൊപ്പം കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് ചുവടെ കൊടുത്തിരിക്കുന്നു.

വാഴപ്പഴം

മിക്ക ആളുകളും പാലിനോടൊപ്പം കഴിക്കുന്ന ഒന്നാണ് വാഴപ്പഴം. എന്നാൽ ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നത് ശരീരത്തിന് നല്ലതല്ല. ദഹന സംബന്ധമായ പ്രശ്‌നങ്ങളും മലബന്ധവും ഉണ്ടാകാൻ ഇത് കാരണമായേക്കും.

സ്ട്രസ് പഴങ്ങൾ

നാരങ്ങാ, ഓറഞ്ച്, മുന്തിരി പോലുള്ള സിട്രസ് പഴങ്ങൾ പാലിനോടൊപ്പം കഴിക്കുന്നത് ഒഴിവാക്കാം. ഇത് ചില ആളുകളിൽ ദഹന പ്രശ്‌നങ്ങൾക്ക് കാരണമായേക്കാം.

എരിവ് കൂടിയ ഭക്ഷണങ്ങൾ

പാലും എരുവ് കൂടിയ ഭക്ഷണങ്ങളും ഒരുമിച്ച് കഴിക്കുന്നത് ചിലരിൽ അസിഡിറ്റി, നെഞ്ചെരിച്ചിൽ തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടാകാൻ ഇടയാകും.

മുട്ട

പാലും മുട്ടയും ഒരുമിച്ച് കഴിക്കുന്നത് ദഹന പ്രക്രിയ മന്ദഗതിയിലാകാൻ ഇടയാക്കും.

മത്സ്യം

പാലിന്‍റെ കൂടെ മത്സ്യം കഴിക്കുന്നത് ദഹന പ്രശ്‌നങ്ങൾ ഉണ്ടാക്കാം.

പഞ്ചസാര കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ

പഞ്ചസാര കൂടുതലുള്ള ഭക്ഷണങ്ങൾ പാലിനോടൊപ്പം കഴിക്കുന്നത് ചിലരിൽ ദഹന സംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടാക്കിയേക്കാം.

തക്കാളി

തക്കാളിയിൽ ആസിഡ് അടങ്ങിയിട്ടുള്ളതിനാൽ ഇത് പാലിനോടൊപ്പം കഴിക്കുന്നത് ദഹന പ്രശ്‌നങ്ങൾ വരുത്തിവെയ്ക്കാം. അതിനാൽ പാലിനോടൊപ്പം തക്കാളി കഴിക്കാതിരിക്കുക.

തണ്ണിമത്തൻ

തണ്ണിമത്തനും പാലും ഒരുമിച്ച് ചേരുമ്പോൾ ദഹന പ്രശ്‌നങ്ങൾക്ക് കാരണമാകും. അതിനാൽ ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നത് നല്ലതല്ല.

മദ്യം

പാലും മദ്യവും ഒരുമിച്ച് കഴിക്കുന്നത് നല്ലതല്ല. ഇതും ദഹന പ്രശ്‌നങ്ങൾ ഉണ്ടാക്കാം.

പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ

പാലിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. അതിനാൽ പാലിനോടൊപ്പം വീണ്ടും പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ദഹന പ്രശ്‌നങ്ങൾക്ക് ഇടയാകും.

സോഡാ

കാർബണേറ്റ് ധാരാളം അടങ്ങിയിട്ടുള്ള പാനീയമാണ് സോഡ. പാലിനൊപ്പം സോഡ ചേരുമ്പോൾ ദഹനം തടസപ്പെട്ടെക്കാം.

ശ്രദ്ധിക്കുക:ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.

Also Read: വെറും വയറ്റിൽ ഈ ഭക്ഷണങ്ങൾ കഴിക്കുന്നവർ സൂക്ഷിക്കുക... എട്ടിന്‍റെ പണി കിട്ടും

ABOUT THE AUTHOR

...view details