കേരളം

kerala

ETV Bharat / health

ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാം; ഈ സൂപ്പർ ഫുഡുകൾ ഡയറ്റിൽ ഉൾപ്പെടുത്തൂ... - HIGH BLOOD PRESSURE DIET

നിരവധി ആളുകളെ അലട്ടുന്ന ഒരു ആരോഗ്യപ്രശ്‌നമാണ് ഉയർന്ന രക്തസമ്മർദ്ദം. ഭക്ഷണത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിയ്ക്കാൻ സാധിയ്ക്കും.

FOODS TO CONTROL BLOOD PRESSURE  FOODS THAT LOWER BLOOD PRESSURE  FOODS FOR REDUCE BLOOD PRESSURE  രക്തസമ്മർദ്ദം കുറക്കുന്ന ഭക്ഷണങ്ങൾ
Representative Image (ETV Bharat)

By ETV Bharat Health Team

Published : Oct 16, 2024, 8:00 PM IST

ലോകത്തിൽ ഏറ്റവും അധികം ആളുകൾ നേരിടുന്ന ഒരു ജീവിതശൈലി രോഗമാണ് ഉയർന്ന രക്തസമ്മർദ്ദം. കൃത്യ സമയത്ത് ചികത്സ ലഭ്യമാക്കിയില്ലെങ്കിൽ ഗുരുതരമായ മറ്റ് പല രോഗങ്ങൾക്കും ഇത് കാരണമായേക്കും. രക്തസമ്മർദ്ദം കൂടുന്നതിൽ ഭക്ഷണ ശീലങ്ങൾക്ക് വലിയൊരു പങ്കുണ്ട്. അതിനാൽ ഉയർന്ന രക്തസമ്മർദ്ദമുള്ള ആളുകൾ ഭക്ഷണക്രമത്തിൽ ചില മാറ്റങ്ങൾ വരുത്തേണ്ടത് പ്രധാനമാണ്. ബിപി കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഇവയാണ്.

ബെറി

ആന്‍റി ഓക്‌സിഡന്‍റുകളുടെ നല്ലൊരു ഉറവിടമാണ് ബെറി പഴങ്ങൾ. അതിനാൽ സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്ബെറി തുടങ്ങിയ പഴങ്ങൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും.

ഇലക്കറികൾ

പൊട്ടാസ്യം, മഗ്നീഷ്യം, ഫോലേറ്റ് തുടങ്ങിയ പോഷകങ്ങൾ ഇലക്കറികളിൽ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ ചീര, കെയ്ൽ തുടങ്ങിയ ഇലക്കറികൾ പതിവായി ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക. ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ ഇത് ഫലപ്രദമാണ്.

ഓട്‌സ്

ഓട്‌സിൽ സോഡിയത്തിന്‍റെ അളവ് വളരെ കുറവും ഫൈബർ ധാരാളവും അടങ്ങിയിട്ടുള്ളതിനാൽ രക്തസമ്മർദ്ദം കൂടുതലുള്ള ആളുകൾ ഇത് കഴിക്കുന്നത് നല്ലതാണ്. രക്തസമ്മർദ്ദം നിയന്ത്രിയ്ക്കാനും കൊളസ്‌ട്രോൾ നിയന്ത്രിയ്ക്കാനും ഗുണം ചെയ്യും.

നട്‌സ് & സീഡ്‌സ്

ബദാം, വാൾനട്ട്, ചിയാ സീഡ്‌സ്, ഫാക്‌സ് സീഡ്‌സ് എന്നിവ രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും നല്ലതാണ്.

സാൽമൺ

സാൽമൺ മത്സ്യത്തിൽ ധാരാളം ഒമേഗ ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം കുറയ്ക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യും.

അവൊക്കാഡോ

ബിപി നിയന്ത്രിക്കാൻ വളരെയധികം സഹായിക്കുന്ന ഒരു പഴമാണ് അവൊക്കാഡോ. ഇവയിൽ ആരോഗ്യകരമായ കൊഴുപ്പും പൊട്ടാസ്യവും ഉള്ളതിനാൽ ഉയർന്ന രക്തസമ്മർദ്ദമുള്ള ആളുകൾ ഡയറ്റിൽ ഇത് ഉൾപ്പെടുത്തുന്നത് നല്ലതാണ്.

വെളുത്തുള്ളി

വെളുത്തുള്ളി ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. വെളുത്തിള്ളിയിലെ അലിസിൻ എന്ന സംയുക്തം രക്താതിമർദ്ദം കുറയ്ക്കാനും സഹായിക്കും.

തൈര്

കാൽസ്യം, പൊട്ടാസ്യം എന്നിവയുടെ നല്ല ഉറവിടമാണ് തൈര്. ഇത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.

ശ്രദ്ധിക്കുക:ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.

Also Read

വെറും വയറ്റിൽ ഈ ഭക്ഷണങ്ങൾ കഴിക്കുന്നവർ സൂക്ഷിക്കുക... എട്ടിന്‍റെ പണി കിട്ടും

പ്രമേഹം, ഹൃദയാഘാതം എന്നിവ തടയാം; ലളിതമായ ഈ ശീലം പതിവാക്കൂ

ABOUT THE AUTHOR

...view details