ശരീരത്തിന്റെ പ്രവർത്തനത്തിന് ആവശ്യമായ ഇന്ധനമാണ് കലോറി. ഹൃദയമിടിപ്പ്, ശ്വാസോച്ഛ്വാസം, ശരീരത്തിലെ മറ്റ് രാസപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ്ക്ക് കുറഞ്ഞ അളവിൽ കലോറി ആവശ്യമാണ്. എന്നാൽ കലോറി അളവ് ശരാശരിയെക്കാൾ കൂടുതലായാൽ അത് ശരീരത്തിൽ കൊഴുപ്പായി ശേഖരിക്കപ്പെടുകയും ക്രമേണ പ്രമേഹം, അമിതവണ്ണം, ഹൃദയാഘാതം എന്നീ രോഗങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. ആരോഗ്യം നല്ല രീതിയിൽ നിലനിർത്തുന്നതിനായി കഴിക്കുന്ന ഭക്ഷണങ്ങളിൽ എത്ര കാലറി അടങ്ങിയിരിക്കുന്നുവെന്ന് മനസിലാക്കുന്നത് ആരോഗ്യം സംരക്ഷിക്കാൻ നിങ്ങളെ സഹായിക്കും.
ഇന്നത്തെ കാലത്ത് ഭൂരിഭാഗം പേരും തെരഞ്ഞെടുക്കുന്നത് ഉയർന്ന കൊഴുപ്പ്, പഞ്ചസാര, ഉപ്പ് (HFSS) എന്നിവ അടങ്ങിയ ഭക്ഷണങ്ങളും അൾട്രാ-പ്രോസസ്‌ഡ് ഫുഡുകളുമാണ് (UPFs). ഇത്തരം ഭക്ഷണങ്ങളിൽ ഉയർന്ന കലോറിയും പോഷകമൂല്യം കുറഞ്ഞതുമായതിനാൽ ഇത് ആരോഗ്യത്തിന് ഹാനികരമാണ്. നല്ല ആരോഗ്യം നിലനിർത്താൻ ആരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. അതിനായി സീറോ കലോറി ഫുഡുകൾ കഴിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. ആരോഗ്യകരമായ ഭക്ഷണം തിരഞ്ഞെടുക്കുക്കുന്നത് എങ്ങനെയെന്ന് നോക്കാം
1. അൾട്രാ-പ്രോസസ്‌ഡ് ഫുഡുകളുടെ പോരായ്‌മ
അൾട്രാ പ്രോസസ് ചെയ്‌ത ഭക്ഷണങ്ങളിൽ അവശ്യ മൈക്രോ ന്യൂട്രിയൻ്റുകൾ, നാരുകൾ, എന്നിവ കുറഞ്ഞ അളവിലും കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവയുടെ അളവ് താരതമ്യേന കൂടുതലുമാണ്. മാത്രമല്ല കലോറി കൂടുതലുള്ളതിനാൽ ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും വിവിധ ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകുന്നു. സോസുകൾ, ചീസ്, മയോണൈസ്, ജാം, ഫ്രൂട്ട് പൾപ്പുകൾ, ജ്യൂസുകൾ, കാർബണേറ്റഡ് പാനീയങ്ങൾ, ബിസ്‌ക്കറ്റുകൾ, കുക്കികൾ, കേക്കുകൾ, പേസ്ട്രികൾ, പ്രഭാതഭക്ഷണ ധാന്യങ്ങൾ, കൂൾ ഡ്രിങ്ക്‌സ്, ഹെൽത്ത് ഡ്രിങ്ക്‌സ്, പാക്ക്ഡ് ഫ്രൂട്ട് ജ്യൂസുകൾ എന്നിവ പരമാവധി ഒഴിവാക്കുക.
2. എച്ച്എഫ്എസ്എസ്, യുപിഎഫ് ഉപഭോഗം പരിമിതപ്പെടുത്തുക
ആരോഗ്യകരമായ ഭക്ഷണക്രമം നിലനിർത്തുന്നതിന്, എച്ച്എഫ്എസ്എസ്, യുപിഎഫ് ഭക്ഷണങ്ങൾ നിയന്ത്രിക്കുകയോ ഒഴിവാക്കുകയോ ചെയ്യേണ്ടത് പ്രധാനമാണ്. ഇത്തരം ഭക്ഷണ പദാർത്ഥങ്ങളിൽ ഉയർന്ന അളവിൽ അനാരോഗ്യകരമായ കൊഴുപ്പുകൾ, പഞ്ചസാര, ഉപ്പ് എന്നിവ അടങ്ങിയിട്ടുള്ളതിനാൽ പൊണ്ണത്തടി, പ്രമേഹം, രക്തസമ്മർദ്ദം എന്നിവ പോലുള്ള വിട്ടുമാറാത്ത ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുന്നു. സോസുകൾ, ചീസ്, മയോണൈസ്, ജാം, ഫ്രൂട്ട് പൾപ്പുകൾ, ജ്യൂസുകൾ, കാർബണേറ്റഡ് പാനീയങ്ങൾ, ബിസ്‌ക്കറ്റുകൾ, കുക്കികൾ, കേക്കുകൾ, പേസ്ട്രികൾ, പ്രഭാതഭക്ഷണ ധാന്യങ്ങൾ, കൂൾ ഡ്രിങ്ക്‌സ്, ഹെൽത്ത് ഡ്രിങ്ക്‌സ്, പാക്ക്ഡ് ഫ്രൂട്ട് ജ്യൂസുകൾ എന്നിവയാണ് ഉദാഹരങ്ങൾ.
3. ശുദ്ധമായതും കുറഞ്ഞ അളവിൽ സംസ്‌കരിച്ചതുമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക
ചെറിയ തോതിൽ സംസ്‌കരിച്ചതും ശുദ്ധമായതുമായ ഭക്ഷണങ്ങൾ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. പച്ചക്കറികൾ, പഴങ്ങൾ, പരിപ്പ്, വിത്തുകൾ എന്നിവയ്‌ക്കൊപ്പം ധാന്യങ്ങൾ, തിനകൾ, പയർവർഗ്ഗങ്ങൾ തുടങ്ങിയവ പതിവായി നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇവ അവശ്യ പോഷകങ്ങളും നാരുകളും കൊണ്ട് സമ്പന്നമായതിനാൽ മൊത്തത്തിലുള്ള ആരോഗ്യത്തെയും ക്ഷേമത്തെയും പിന്തുണയ്ക്കുന്നു.