ETV Bharat / state

പൂസാകുമ്പോള്‍ പോക്കറ്റ് നോക്കിക്കോ...; മദ്യ വില വര്‍ധനവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ - LIQUOR PRICES INCREASED IN KERALA

ബെവ്‌കോയുടെ ജനപ്രിയ ബാൻഡായ ജവാൻ റമ്മിന് ഇന്ന് മുതല്‍ ലിറ്ററിന് 650 രൂപയായി.

LIQUOR PRICES  JWAN PRICE  മദ്യ വില  BEVCO
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 27, 2025, 8:29 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ മദ്യ വിലയില്‍ മാറ്റം. മദ്യനിർമാണ കമ്പനികളുടെ ആവശ്യപ്രകാരം ഇന്ത്യൻ നിർമിത വിദേശമദ്യത്തിനും ബീയറിനും വൈനിനും ആണ് വില വർധിപ്പിച്ചത്. പുതുക്കിയ വില ഇന്നു മുതൽ പ്രാബല്യത്തില്‍ വരും. ജനപ്രിയ ബാൻഡുകളുടെ ഉൾപ്പെടെ വില കുറയുന്നതിനാൽ മദ്യ വിൽപ്പനയിലും വരുമാനത്തിലും കാര്യമായ കുറവുണ്ടാകില്ലെന്ന നിഗമനത്തിലാണ് ബെവ്‌കോ.

10 രൂപ മുതല്‍ 50 രൂപ വരെ വിലയാണ് വര്‍ധിച്ചത്. 1500 രൂപക്ക് മുകളിലുള്ള ബ്രാൻഡഡ് വിദേശ മദ്യത്തിന് 100 രൂപക്ക് മുകളില്‍ വര്‍ധനവ് ഉണ്ടാകും. 62 കമ്പനികളുടെ 341 ബ്രാൻഡുകൾക്കാണ് വില വർധിക്കുന്നത്. സ്‌പിരിറ്റ് വിലവർധനയും ആധുനിക വൽക്കരണവും പരിഗണിച്ച് മദ്യവിൽപന വർധിപ്പിക്കണമെന്ന മദ്യവിതരണ കമ്പനികളുടെ ആവശ്യത്തിനാണ് ബെവ്‌കോ ബോർഡ് യോഗം അംഗീകാരം നൽകിയത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇതിനുപിന്നാലെയാണ് ശരാശരി 10% ഒരു കുപ്പിക്ക് വിലവർധിപ്പിക്കാൻ തീരുമാനിച്ചത്. ബെവ്കോയുടെ നിയന്ത്രണത്തിൽ ഉൽപാദിപ്പിച്ചു വിൽക്കുന്ന ജവാൻ റമ്മിനും വില കൂട്ടി. ലിറ്ററിന് 640 രൂപയായിരുന്ന ജവാൻ മദ്യത്തിന് 650 രൂപയായി.

640 രൂപയുണ്ടായിരുന്ന മദ്യത്തിന് 650 രൂപയായി. 750 രൂപയുണ്ടായിരുന്ന ഓള്‍ഡ് പോർട്ട് മദ്യത്തിന് 30 രൂപ കൂടി. അതായത് 700ന് മുതൽ മുകളിലേക്ക് വിലയുള്ള മദ്യത്തിന് 30 മുതൽ 50 വരെ കൂടി എന്ന് സാരം. 1350 രൂപ വിലയുള്ള മോർഫ്യൂസ് ബ്രാൻഡിക്ക് ഇന്ന് മുതൽ 1400 രൂപ നൽകേണ്ടി വരും. ബിയറിനും വില കൂടുമെന്നാണ് അറിയിപ്പ്.

കടുത്ത സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി മദ്യത്തിന് വില വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബെവ്കോ രംഗത്തുവന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ബെവ്കോ എംഡി എക്സൈസ് മന്ത്രി എംബി രാജേഷിന് കത്തയച്ചിരുന്നു. ഇതിനുപിന്നാലെ നടത്തിയ ചര്‍ച്ചയിലാണ് മദ്യത്തിൻ്റെ വില കൂട്ടാൻ തീരുമാനമായത്.

Also Read: റെയില്‍വേ വികസന സ്വപ്‌നങ്ങളുമായി കേരളം; പ്രഖ്യാപിക്കപ്പെട്ടതും പൂര്‍ത്തിയാകാത്തതുമായ പദ്ധതികള്‍ ഇവയൊക്കെ... - RAILWAY PROJECTS IN KERALA

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.