പല്ലിൽ ഉണ്ടകുന്ന രോഗാണുക്കൾ ഹൃദയാഘാതത്തിന് കരണമാകുമെന്ന് പ്രശസ്‌ത ദന്തരോഗ വിദഗ്‌ധൻ ഡോ അമിത് ശർമ്മ. ബാക്‌ടീരിയ ഉമിനീർ വഴി ഹൃദയ ഗ്രന്ഥികളിൽ എത്തുകയും ഇത് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇടിവ് ഭാരത്തിനു നൽകിയ പ്രത്യേക അഭിമുഖത്തിനിടെയാണ് ഡോ അമിത് ശർമ്മ ഇക്കാര്യം വെളിപ്പെടുത്തിയത്.
യുവാക്കളിലും കുട്ടികളിലും ദന്തപ്രശ്‌നങ്ങൾ വർധിക്കാൻ ഇടയാകുന്നതിന്‍റെ പ്രധാന കാരണൾ ജീവിതശൈലിയും മാറുന്ന ഭക്ഷണ ശീലങ്ങളുമാണെന്ന് അദ്ദേഹം പറയുന്നു. "ദന്തരോഗങ്ങൾ ദീർഘകാലം ചികിത്സിക്കാതിരുന്നാൽ, ഗുരുതരമായ ഹൃദയ പ്രശ്‌നങ്ങളിലേക്ക് ഇത് നയിക്കും. വൃത്തിഹീനമായ പല്ലുകൾ, അനാരോഗ്യകരമായ മോണകൾ എന്നിവ വായയും ഹൃദയവുമായി ബന്ധിപ്പിക്കുന്ന സിരകളിൽ ബ്ലോക്ക് ഉണ്ടാക്കുന്നു. ഇത് ഹൃദയാഘാതം ഉൾപ്പെടെയുള്ള ഹൃദയാരോഗ്യ പ്രശ്‌നങ്ങളുടെ സൂചനകളാണ്.
'ലോകത്തുടനീളമുള്ള ആളുകൾ ഏറ്റവും കൂടുതൽ നേരിടുന്ന ആരോഗ്യ പ്രശ്‌നങ്ങളിൽ ഒന്നാണ് കാവിറ്റിയും ദന്തക്ഷയവും. കുട്ടികളിലും കൗമാര പ്രായക്കാരിലും പ്രായമായവരിലുമാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. ആറുമാസം കൂടുമ്പോഴോ വർഷത്തിൽ ഒരിക്കലോ ദന്ത പരിശോധന നടത്തേണ്ടത് വളരെ പ്രധാനമാണെന്ന്' ഡോ അമിത് ശർമ്മ നിർദേശിക്കുന്നു.
പല്ലുവേദന, പല്ലിൻ്റെ സെൻസിറ്റിവിറ്റി, മധുര പദാർത്ഥങ്ങൾ കഴിക്കുമ്പോൾ അനുഭവപ്പെടുന്ന വേദന, ചൂടുള്ളതോ തണുത്തതോ ആയ ഭക്ഷണങ്ങൾ കഴിക്കുമ്പോഴുള്ള വേദന ഇവയെല്ലാം ഇതിന്‍റെ ചില പ്രധാന ലക്ഷണങ്ങളാണ്. പ്രാരംഭ ഘട്ടത്തിൽ ബാക്‌ടീരിയ മൂലമുണ്ടാകുന്ന പല്ലിലെ കേടുകൾ കണ്ടെത്താൻ പ്രയാസമായിരിക്കും. പതിയെ ഇത് പല്ലിനു മുകളിൽ വെള്ള നിറത്തിൽ കാണപ്പെടുകയും ചെയ്യുന്നു. കാലക്രമേണ ഇത് ബ്രോണോ കറുപ്പോ നിറമായി മാറുമെന്നും ഡോക്‌ടർ ചൂണ്ടിക്കാട്ടുന്നു.