ETV Bharat / health

കണ്ണിനെ സംരക്ഷിക്കാം, തലവേദന തടയാം; ചില നുറുങ്ങുകൾ ഇതാ - TIPS TO REDUCE EYE STRAIN

കൂടുതൽ സമയം സ്ക്രീനിൽ നോക്കിയിരിക്കുന്നത് തലവേദന, കണ്ണിന് ആയാസം എന്നിവയ്ക്ക് കാരണമാകും. ഇത്തരം പ്രശ്‌നങ്ങൾ തടയാൻ സഹായിക്കുന്ന ഫലപ്രദമായ ചില നുറുങ്ങുകൾ ഇതാ.

TIPS TO REDUCE EYE STRAIN  TIPS TO GET RID OF HEADACHES  HOW TO RELIEVE EYE STRAIN FAST  WAYS TO RELIEVE EYE PAIN NATURALLY
Representative Image (Freepik)
author img

By ETV Bharat Health Team

Published : Feb 18, 2025, 1:38 PM IST

ലോകത്തുടനീളം മൊബൈൽ ഫോൺ, ലാപ്ടോപ്പ്, കമ്പ്യൂട്ടർ തുടങ്ങിയവയുടെ ഉപയോഗം അനുദിനം വർധിച്ചുകൊണ്ടിരിക്കുകയാണ്. ദീർഘനേരം ഇത്തരം ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. കണ്ണിന് അസ്വസ്ഥത, ക്ഷീണം, വരണ്ട കണ്ണുകൾ, കാഴ്‌ച മങ്ങൽ, ഉറക്ക തകരാറുകൾ, തലവേദന തുടങ്ങീ വിവിധ പ്രശ്‌നങ്ങൾക്ക് ഇത് കാരണമാകും. അതിനാൽ കണ്ണിന്‍റെ ആരോഗ്യം സംരക്ഷിക്കുന്നതിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടതായിട്ടുണ്ട്. അതിനായി എന്തൊക്കെ കാര്യങ്ങൾ ചെയ്യണമെന്ന് നോക്കാം.
20-20-20 നിയമം
കണ്ണിന്‍റെ ആയാസം കുറയ്ക്കാൻ ഏറ്റവും എളുപ്പവും ഫലപ്രദവുമായ മാർഗമാണ് 20-20-20 നിയമെന്ന് അമേരിക്കൻ അക്കാദമി ഓഫ് ഒഫ്‌താൽമോളജി പറയുന്നു. ഓരോ 20 മിനിറ്റ് കൂടുമ്പോഴും 20 അടി ദൂരത്തേക്ക് 20 സെക്കൻഡ് നേരം നോക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ കണ്ണിന്‍റെ പേശികൾക്ക് വിശ്രമം നൽകാനും, ദീർഘനേരം സ്‌ക്രീനിൽ നോക്കിയിരിക്കുന്നത് മൂലമുണ്ടാകുന്ന തലവേദന തടയാനും സഹായിക്കും. കണ്ണിൽ ഈർപ്പം നിലനിർത്തുന്നതിനായി ഇടയ്ക്കിടയ്ക്ക് കണ്ണുകൾ ചിമ്മാനും ശ്രദ്ധിക്കുക.
ബ്ലൂ ലൈറ്റ് ഫിൽട്ടറുകളും ഗ്ലാസുകളും
ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്നുള്ള നീല വെളിച്ചം കണ്ണിന് ആയാസമുണ്ടാക്കുകയും ഉറക്ക തകരാറുകൾക്ക് കാരണമാകുകയും ചെയ്യും. അതിനാൽ ബ്ലൂ ലൈറ്റ് ഫിൽറ്ററുകളോ ഗ്ലാസുകളോ ഉപയോഗിക്കുക. ഇത് കണ്ണിന്‍റെ ആയാസം കുറയ്ക്കുകയും ഉറക്കത്തിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യുമെന്ന് ജേണൽ ഓഫ് അഡോളസെന്‍റ് ഹെൽത്തിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിൽ പറയുന്നു. ഡിജിറ്റൽ ഉപകരണങ്ങൾ ഒരു നിശ്ചിത അകലത്തിൽ വച്ച് ഉപയോഗിക്കുക. കൂടുതൽ നേരം സ്ക്രീൻ നോക്കിയിരിക്കുന്നവരിൽ ഉണ്ടാകുന്ന തലവേദന കുറയ്ക്കാനും ഇത് സഹായിക്കും.
ഇടയ്ക്കിടെ കണ്ണ് ചിമ്മുക
ഇടയ്ക്കിടെ കണ്ണ് ചിമ്മുന്നതിലൂടെ കണ്ണിലെ വരൾച്ച തടയാനും ഈർപ്പം നിലനിർത്താൻ സാധിക്കും. കൂടുതൽ നേരം സ്ക്രീൻ ഉപയോഗിക്കുന്നവർ ബോധപൂർവം കണ്ണ് ചിമ്മുന്നത് കണ്ണിന്‍റെ ആയാസം തടയാൻ സഹായിക്കുന്നതായി ഒപ്‌റ്റോമെട്രി & വിഷൻ സയൻസിലെ ഒരു പഠനം കണ്ടെത്തി.
ജലാംശം നിലനിർത്തുക
തലവേദന, വരണ്ട കണ്ണുകൾ എന്നിവയ്ക്ക് കാരണമാകുന്ന ഒന്നാണ് നിർജ്ജലീകരണം. അതിനാൽ ശരീരത്തിൽ ആവശ്യമായ ജലാംശം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ദിവസേന കുറഞ്ഞത് 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാൻ ശ്രദ്ധിക്കുക. കൂടാതെ വെള്ളരി, തണ്ണിമത്തൻ, ഓറഞ്ച് തുടങ്ങീ ജലാംശം ധാരാളമടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക. ഇത് കണ്ണുകൾ വരളുന്നത് തടയാനും തലവേദന കുറയ്ക്കാനും സഹായിക്കും.
കണ്ണ് മസാജ് ചെയ്യുക
കണ്ണിന് അനുഭവപ്പെടുന്ന ആയാസവും ഇതുമൂലമുണ്ടാകുന്ന തലവേദനയും ലഘൂകരിക്കാൻ കണ്ണുകൾ പതുക്കെ മസാജ് ചെയ്യുക. അതിനായി ചൂണ്ടുവിരലും നടുവിരലും ഉപയോഗിച്ച് വൃത്താകൃതിയിൽ കണ്ണിന് മുകളിൽ ചലിപ്പിക്കുക. പുരികത്തിനും കണ്ണിനും ഇടയിലുള്ള ഭാഗത്ത് ഈ രണ്ട് വിരലുകൾ കൊണ്ട് ചെറുതായി അമർത്തുകയും ചെയ്യുക. കണ്ണിലെ ഇറുകിയ പേശികൾക്ക് വിശ്രമം നൽകാനും രക്തചംക്രമണം മെച്ചപ്പെടുത്താനും തലവേദന കുറയ്ക്കാനും ഇത് ഗുണം ചെയ്യും.
സ്ക്രീൻ സമയം കുറയ്ക്കുക
ദീർഘനേരം സ്‌ക്രീനിൽ നോക്കിയിരിക്കുന്ന ജോലി ചെയ്യുന്നവർ ചെറിയ ഇടവേളകൾ എടുക്കുക. ഓരോ മണിക്കൂറിലും 5 മുതൽ 10 മിനിറ്റ് നേരം കണ്ണുകൾക്ക് വിശ്രമം അനുവദിക്കുക. സമ്മർദ്ദം മൂലമുണ്ടാകുന്ന തലവേദന കുറയ്ക്കാൻ ആഴത്തിലുള്ള ശ്വസന വ്യായാമങ്ങൾ നിങ്ങളെ സഹായിക്കും. ഇങ്ങനെ ചെയ്യുന്നതിലൂടെ തലവേദന, കണ്ണിന്‍റെ ആയാസം എന്നിവ കുറയ്ക്കാനും ഏകാഗ്രത മെച്ചപ്പെടുത്താനും ഗുണം ചെയ്യും.
മഗ്നീഷ്യവും ഒമേഗ-3 യും അടങ്ങിയ ഭക്ഷണങ്ങൾ
ആരോഗ്യകരമായ ഭക്ഷണം ഡയറ്റിൽ ഉൾപ്പെടുത്തുന്നത് തലവേദന തടയാൻ സഹായിക്കും. മഗ്നീഷ്യം, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവയുടെ കുറവ് തലവേദന കൂടുതൽ വഷളാക്കും. അതിനാൽ ഇവ ധാരാളം അടങ്ങിയ ബദാം, ഇലക്കറികൾ, മത്തങ്ങാവിത്തുകൾ, ഫ്ലാക്‌സ് സീഡ്‌സ്, കൊഴുപ്പടങ്ങിയ മത്സ്യം, വാൾനട്ട്, ചിയ വിത്തുകൾ എന്നിവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക. രക്തക്കുഴലുകളെ വിശ്രമിക്കാനും, വീക്കം കുറയ്ക്കാനും തലവേദന തടയാനും ഇവ സഹായിക്കും. അമിതമായി കഫീൻ അടങ്ങിയ ഭക്ഷണങ്ങളും സംസ്‌കരിച്ച ഭക്ഷണങ്ങളും കഴിക്കുന്നത് ഒഴിവാക്കുക.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read : കാഴ്‌ചശക്തി കൂട്ടാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പോഷകങ്ങൾ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.