തീയതി: 19-02-2025 ബുധന്‍
വര്‍ഷം: ശുഭകൃത് ഉത്തരായനം
മാസം: കുംഭം
തിഥി: കൃഷ്‌ണ ഷഷ്‌ടി
നക്ഷത്രം: ചോതി
അമൃതകാലം: 02:06 PM മുതല്‍ 03:35 PM വരെ
ദുർമുഹൂർത്തം: 12:19 PM മുതല്‍ 01:7 PM വരെ
രാഹുകാലം: 12:38 PM മുതല്‍ 02:06 PM വരെ
സൂര്യോദയം: 06:43 AM
സൂര്യാസ്‌തമയം: 06:33 PM
ചിങ്ങം : നിങ്ങളുടെ പഴയ സഹപ്രവര്‍ത്തകരുമായി ബന്ധം പുതുക്കുന്ന ഒരു ഗംഭീരമായ ദിവസമായിരിക്കും ഇന്ന്. ബന്ധുക്കള്‍ നിങ്ങളെ സന്ദര്‍ശിച്ചേക്കാം. വളരെ സന്തോഷകരമായ ഒരു അവസരം നിങ്ങളുടെ വീട്ടില്‍ ഉണ്ടാകാം. അതിഥികള്‍ക്കായി നല്ല ഒരു വിരുന്നൊരുക്കിയേക്കും.
കന്നി : ബിസിനസില്‍ അഭിവൃദ്ധി ഉണ്ടാകും. അതിനാല്‍ തന്നെ സന്തോഷവും വന്നുചേരും. ഇന്നൊരു പാര്‍ട്ടി ആസ്വദിക്കാന്‍ സാഹചര്യം ഒരുങ്ങും. സമ്പത്ത് വന്നുചേരുന്നതിനാല്‍ അധികമായി ചെലവാക്കാന്‍ സാധ്യതയുണ്ടെങ്കിലും നിങ്ങളുടെ വിവേകപൂര്‍ണമായ ഇടപെടലില്‍ ചെലവ് കുറയും.
തുലാം : നല്ലൊരു ദിവസമാണിന്ന്. ജോലിയോടും കുടുംബത്തോടുമുള്ള സമര്‍പ്പണം ഇന്ന് പ്രകടിപ്പിക്കേണ്ടിവന്നേക്കും. നിങ്ങള്‍ നല്‍കുന്ന ഒരാശയം, നിങ്ങള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന് വലിയ നേട്ടമുണ്ടാക്കും.
വൃശ്ചികം : ബന്ധങ്ങളാണ് ജീവിതത്തിൽ ഏറ്റവും പ്രധാനം. നിങ്ങൾ അടുത്തുള്ളപ്പോൾ നിങ്ങളോട് അടുപ്പമുള്ളവരെ എങ്ങിനെ പരിഗണിക്കുന്നു എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇന്ന് ആരെയെങ്കിലും വളരെ നന്നായി പരിഗണിക്കൂ. തെറ്റിദ്ധാരണകളുണ്ടെങ്കില്‍ തിരുത്താന്‍ ശ്രമിക്കണം. എന്നാൽ അവരെ ഒരുതരത്തിലും നിയന്ത്രിക്കാൻ ശ്രമിക്കരുത്.
ധനു : നിങ്ങള്‍ക്ക് അല്ലലില്ലാത്ത കുട്ടിക്കാലത്തിലേക്ക് പോകാന്‍ ഇന്ന് ആഗ്രഹമുണ്ടാകും. നിങ്ങളത് നടപ്പിലാക്കുന്നത് നഗരപ്രാന്തത്തിലേക്ക് ഒരു ഉല്ലാസയാത്ര സംഘടിപ്പിച്ചുകൊണ്ട് ആയിരിക്കാം. ഒരു പഴയ സ്നേഹിതനെ കണ്ടുമുട്ടിയേക്കാം.
മകരം : ഇന്ന് നിങ്ങള്‍ ജോലിയുടെ കാര്യത്തില്‍ അംഗീകരിക്കപ്പെടും. എന്നാല്‍ മറ്റുള്ള സന്ദര്‍ഭങ്ങളിലെ പോലെ നിങ്ങളുടെ സഹപ്രവര്‍ത്തകര്‍ നിങ്ങളുടെ അഭിവൃദ്ധിയില്‍ അസൂയപ്പെടുകയില്ല. അവര്‍ ഹൃദയംഗമമായി നിങ്ങളെ അനുകൂലിക്കുകയും പിന്തുണയ്ക്കുകയും ചെയ്യും. ജോലി മാറാന്‍ ആഗ്രഹിക്കുന്നവര്‍ ആ ചിന്ത കുറച്ചു സമയത്തേക്ക് മാറ്റി വയ്ക്കുക. ഇത് അതിനു പറ്റിയ സമയമായിരിക്കില്ല.
കുംഭം : ഇന്ന് നിങ്ങളുടെ വീട്ടില്‍ ഒരു സമാധാന അന്തരീക്ഷം സൃഷ്‌ടിക്കുന്നതിന് നിങ്ങള്‍ക്ക് കഠിനമായ പരിശ്രമം വേണ്ടിവരും. എന്നാല്‍ പ്രശ്‌നം കൂടുതല്‍ വഷളാക്കിക്കൊണ്ട് കുട്ടികള്‍ നിങ്ങളുടെ ഇടപെടല്‍ കൂടുതല്‍ കഠിനമാക്കും. ഇതുകൂടാതെ ചില കുടുംബ പ്രശ്‌നങ്ങളും ഉണ്ടാകാം. എരിതീയില്‍ എണ്ണയൊഴിക്കുന്നതുപോലെ അസൂയാലുക്കളായ ചില അയല്‍ക്കാര്‍ നിലവിലുള്ള പ്രശ്‌നങ്ങള്‍ വഷളാക്കിയേക്കാം.
മീനം : നിങ്ങൾ അസ്വസ്ഥനോ അസൂയാലുവോ ആകണമെന്നില്ല. ഏത് കാര്യത്തിലായലും ഈ രണ്ട് കാര്യങ്ങളിലും നന്നായി ശ്രദ്ധിക്കണം. ഇന്ന് ആരെങ്കിലും, അപവാദം പറഞ്ഞ് നിങ്ങളെ അപകീർത്തിപ്പെടുത്താൻ സാധ്യതയുണ്ട്. എന്നാൽ പ്രകോപനത്തിൽ നിന്നും രക്ഷപ്പെടുന്നതിനായി നിങ്ങൾ സംയമനം പാലിക്കുകയും, ശ്രദ്ധയോടെ നിങ്ങളുടെ ജോലിയിൽ വ്യാപൃതനാകുകയും ചെയ്യുക.
മേടം : പങ്കാളിയെ സന്തോഷിപ്പിക്കുന്നതിനായി പുതിയ വഴികൾ സ്വീകരിച്ചേക്കാം. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെയായി നിങ്ങൾ വളരെയധികം സന്തോഷവാനായിരിക്കും. എന്തായാലും വൈകുന്നേരം നിങ്ങൾ പുറത്തുപോകുകയും പുതിയ സുഹൃത്തുക്കളെ സമ്പാദിക്കുകയും ചെയ്തേക്കാം.
ഇടവം : നിങ്ങളുടെ വികാരവിചാരങ്ങൾ അതിന്‍റെ പാരമ്യതയിലായിരിക്കും ഇന്ന്. അടുപ്പമുള്ള ഒരു വ്യക്തിയുമായി വളരെ വൈകാരികവും, സ്നേഹമസൃണവുമായ ഒരു അനുഭവത്തിനുള്ള ശക്തമായ സാധ്യതയുണ്ട് ഇന്ന്. ഈ കൂടിക്കാഴ്‌ചയിലുടനീളം നിങ്ങൾ ആ വ്യക്തിയുടെ സ്വാധീനവലയത്തിലായിരിക്കും.
മിഥുനം : നിങ്ങളിന്ന് നിങ്ങള്‍ക്ക് വളരെ താത്‌പര്യമുള്ള കാര്യങ്ങള്‍ക്കായി സമയം ചെലവഴിക്കാനായിരിക്കും ആഗ്രഹിക്കുക. ആവശ്യങ്ങളുള്ള ആളുകളെ സഹായിക്കാന്‍ നിങ്ങള്‍ ശ്രമിക്കുകയും വളരെ ഔദാര്യത്തോടെ പെരുമാറുകയും ചെയ്യും. നിങ്ങളുടെ ജീവകാരുണ്യ താത്‌പര്യം നിങ്ങള്‍ക്ക് സമൂഹത്തില്‍ ഉന്നതമായ സ്ഥാനം നല്‍കുകയും നിങ്ങളുടെ സ്വാഭിമാനം മെച്ചപ്പെടുത്തുകയും ചെയ്യും.
കര്‍ക്കടകം : ഇന്ന് നിങ്ങൾക്ക് ഒരു മോശം ദിവസമായേക്കാം. വല്ലാത്തൊരു മാനസികാവസ്ഥയിലാകാൻ സാധ്യതയുണ്ട്. എന്താണ് തെറ്റ് സംഭവിച്ചതെന്നോ അല്ലെങ്കില്‍ എന്ത് തെറ്റ് നിങ്ങൾ ചെയ്‌തു എന്നോ നിങ്ങള്‍ ചിന്തിച്ചേക്കാം. ഇന്ന് നിങ്ങളുടെ കുടുംബാംഗങ്ങളുമായി വഴക്കിടാനും നിങ്ങൾക്ക് പണം നഷ്‌ടപ്പെടാനും സാധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിക്കുക. നാളെ മികച്ച ദിവസമായതിനാല്‍ ഇന്നത്തെ ദിവസത്തെ എല്ലാം താത്‌കാലികമാണെന്നോണം സ്വീകരിക്കുക.