നമ്മുടെ ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഘടകമായി മാറി കൊണ്ടിരിക്കുകയാണ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ (എഐ) സാധ്യതകൾ. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പല വിപ്ലവങ്ങൾക്കും ഊർജമേകാൻ സാധ്യതയുള്ള ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ പല മേഖലകളിലും വൻ തോതിൽ മാറ്റങ്ങൾ വരുത്തി കൊണ്ടിരിക്കുകയാണ്.
ആരോഗ്യ രംഗത്തും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ സാധ്യതകൾ വളരെ വലുതാണ്. പല തരത്തിലുള്ള മാറ്റങ്ങൾ ഇതിനോടകം തന്നെ ആരോഗ്യ രംഗത്തും വന്നു കഴിഞ്ഞു. കൂടുതൽ മാറ്റങ്ങൾ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിലൂടെ ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുകയാണ് ഗവേഷകർ (New AI tool may help synthesise common Alzheimer's drug in future).
അൽഷിമേഴ്‌സ് രോഗത്തിന് നിലവിൽ ലഭ്യമാകുന്ന മരുന്നുകളെ വളരെ വേഗത്തിൽ തിരിച്ചറിയാൻ കഴിയുന്ന ബയോസെൻസറുകൾ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ സഹായത്തോടു കൂടി വികസിപ്പിച്ച് എടുത്തിരിക്കുകയാണ് ഗവേഷകർ.
ഏറെ സമയമെടുക്കുന്ന പ്രക്രിയയിലൂടെയാണ് ബയോസെൻസറുകൾ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഡാഫോഡിൽസിൽ നിന്ന് സജീവ പദാർത്ഥം വേർതിരിച്ചെടുക്കുന്നത് കഠിനമാണ്. കാലാവസ്ഥയും വിളവും പോലുള്ള പ്രവചനാതീതമായ ഘടകങ്ങൾ മരുന്നിൻ്റെ വിതരണത്തെയും വിലയെയും ബാധിക്കുമെന്നും ഗവേഷകര്‍ പറയുന്നു.
സൂക്ഷ്‌മ ജീവികളുടെ സാധാരണയായ സെല്ലുലാർ മെറ്റബോളിസത്തിന്‍റെ ഉപോൽപ്പന്നമായി ഗാലന്‍റമൈനിന്‍റെ ജനിതകമാറ്റം വരുത്തിയ ബാക്‌ടീരിയകൾ ഉപയോഗിച്ചുള്ള പ്രക്രിയയെ കുറിച്ച് ഗവേഷകർ വിവരിച്ചു. നേച്ചർ കമ്മ്യൂണിക്കേഷൻസ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തിലാണ് വിശദീകരണം.
"ഭക്ഷണത്തെ ഔഷധ സംയുക്തങ്ങളാക്കി മാറ്റാൻ ഈ ബാക്‌ടീരിയകളെ ഉപയോഗിക്കാവുന്നതാണ്. ഇതുപോലുള്ള മരുന്നുകൾ വലിയ അളവിൽ പുളിപ്പിക്കുകയാണ് ലക്ഷ്യം. ഈ രീതിയിലൂടെ മരുന്ന് ഉൽപ്പാദിപ്പിക്കുന്നതിന് ചിലവ് കുറവാണ്. വരൾച്ചയോ വെള്ളപ്പൊക്കമോ തുടങ്ങി മാറുന്ന കാലാവസ്ഥകള്‍ ഇതിനെ ബാധിക്കില്ല". ഓസ്റ്റിനിലെ ടെക്‌സാസ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ ആൻഡ്രൂ എല്ലിംഗ്‌ടൺ പറഞ്ഞു."
യുടി ഓസ്റ്റിനിലെ പോസ്റ്റ് ഡോക്‌ടറല്‍ ഫെലോ ആയ ഡാനി ഡയസാണ് ഈ പ്രക്രിയയുടെ പ്രധാനമായ MutComputeX എന്ന എഐ സിസ്റ്റം വികസിപ്പിച്ചെടുത്തത്. ആവശ്യമായ ഔഷധ രാസവസ്‌തുവിൻ്റെ ഉൽപ്പാദനം പരമാവധിയാക്കുന്നതിനും, അവയുടെ കാര്യക്ഷമതയും പ്രവർത്തന താപനിലയും മെച്ചപ്പെടുത്തുന്നതിനും ബാക്‌ടീരിയയ്ക്കുള്ളിലെ പ്രോട്ടീനുകളെ എങ്ങനെ പരിവർത്തനം ചെയ്യാമെന്നും ഇതിലൂടെ തിരിച്ചറിയാന്‍ സാധിക്കും.
പ്രമേഹ ചികിത്സ, ഹോർമോണുകൾ, സ്വയം രോഗപ്രതിരോധ ചികിത്സകൾ, വാക്‌സിനുകൾ തുടങ്ങിയ നിരവധി മരുന്നുകളിൽ ഉപയോഗിക്കുന്ന റീകോമ്പിനൻ്റ് പ്രോട്ടീനുകൾ എന്നിവയ്ക്കായി ചിലതരം ഇൻസുലിൻ നിർമ്മിക്കാൻ നിലവിൽ മൈക്രോബയൽ ഫെർമെൻ്റേഷൻ ഉപയോഗിക്കുന്നുണ്ടെന്നും ഗവേഷകർ പറഞ്ഞു. എന്നിരുന്നാലും, ഈ പ്രക്രിയയിൽ എഐ പ്രയോഗിക്കുന്നത് താരതമ്യേന പുതിയതും മൈക്രോബയൽ കൊണ്ട് സാധ്യമായത് വിപുലീകരിക്കുന്നതുമാണ്.
ഇ കോളിയെ ജനിതകമാറ്റം വരുത്തിയാണ് 4'-O-Methylnorbelladine എന്ന രാസവസ്‌തു നിർമാണ ഘടകമായ 'ഗാലൻ്റമൈൻ ഗവേഷക' സംഘം ഉത്പാദിപ്പിച്ചത്. ക്യാൻസർ, ഫംഗസ് അണുബാധകൾ, വൈറൽ അണുബാധകൾ എന്നിവയെ ചികിത്സിക്കുന്നതിന് ഉപയോഗിക്കുന്ന ഡാഫോഡിൽസിൽ നിന്ന് വേർതിരിച്ചെടുത്ത സംയുക്തങ്ങളുടെ കൂട്ടത്തിലാണ് സങ്കീർണ്ണമായ ഈ തന്മാത്രയും അടങ്ങിയിരിക്കുന്നത്. എന്നാൽ ഈ കൂട്ടത്തിൽ ഒരു രാസവസ്‌തു സൃഷ്‌ടിക്കാൻ മൈക്രോബയൽ ഫെർമെൻ്റേഷൻ ഉപയോഗിക്കുന്നത് ഇത് ആദ്യമായാണ് (New AI tool may help synthesise common Alzheimer's drug in future).
ഏത് ബാക്‌ടീരിയയാണ് ആവശ്യമുള്ള രാസവസ്‌തുക്കൾ ഉൽപ്പാദിപ്പിക്കുന്നതെന്നും, അത് എത്രയാണെന്നും വേഗത്തിൽ കണ്ടെത്താനും വിശകലനം ചെയ്യാനും ഒരു ഫ്ലൂറസെൻ്റ് ബയോസെൻസറും ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ”അഞ്ച് മിനിറ്റ് വീതം സമയമെടുത്ത് സാമ്പിളുകൾ പരിശോധിക്കാനും വിശകലനം ചെയ്യാനും ബയോസെൻസർ കൊണ്ട് സാധിക്കും. മുമ്പ് യുടി ഓസ്റ്റിനിലും ഇപ്പോൾ ഹാർവാർഡ് സർവകലാശാലയിലും പോസ്റ്റ് ഡോക്‌ടറൽ ഗവേഷകനായ സൈമൺ ഡി ഓൾസ്‌നിറ്റ്സ് പറഞ്ഞു.