കേരളം

kerala

ETV Bharat / health

നിസാരക്കാരനല്ല ആര്യവേപ്പ്; ആരോഗ്യ ഗുണങ്ങൾ നിരവധി - HEALTH BENEFITS OF NEEM

രോഗപ്രധിരോധ ശേഷി വർധിപ്പിക്കാനും രോഗങ്ങളെ ചെറുക്കാനും സഹായിക്കുന്ന ഒരു ഔഷധ സസ്യമാണ് ആര്യവേപ്പ്. ഇതിന്‍റെ മറ്റ് ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാം.

NEEM HEALTH BENEFITS  ആര്യവേപ്പിന്‍റെ ആരോഗ്യ ഗുണങ്ങൾ  EFFECT OF NEEM LEAVES ON KIDNEY  NEEM OIL BENEFITS
Neem (Getty Images)

By ETV Bharat Health Team

Published : Dec 21, 2024, 10:25 AM IST

ഷധ ഗുണങ്ങളുടെ കലവറയാണ് ആര്യവേപ്പ് അഥവാ നീം. കാലങ്ങളായി പല അസുഖങ്ങളെയും ചികിത്സിക്കാൻ ഉപയോഗിക്കുന്ന ഒരു പരമ്പരാഗത മരുന്നാണിത്. ആര്യവേപ്പിന്‍റെ ഇലയിലും വിത്തിലും തൊലിയിലൊമൊക്കെ നിരവധി ഔഷധ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ആൻ്റി മൈക്രോബയൽ, ആന്‍റി-ഇൻഫ്ലമേറ്ററി, ആൻ്റി ഓക്‌സിഡൻ്റ് ഗുണങ്ങൾ എന്നിവ ഇതിൽ ധാരാളമുണ്ട്. രോഗപ്രധിരോധ ശേഷി വർധിപ്പിക്കാനും രോഗങ്ങളെ ചെറുക്കാനും ആര്യവേപ്പ് സഹായിക്കും. ആര്യവേപ്പിന്‍റെ മറ്റ് ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാം.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള കഴിവ് ആര്യവേപ്പിനുണ്ടെന്ന് ഫൈറ്റോതെറാപ്പി റിസർച്ചിൽ പ്രസിദ്ധീകരിച്ച ഒരു പഠനം കണ്ടെത്തി. ഇതിൽ അടങ്ങിയിട്ടുള്ള ബയോ ആക്റ്റീവ് സംയുക്തങ്ങൾ ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കും. ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ കുറയ്ക്കാനും ടൈപ് 2 പ്രമേഹം നിയന്ത്രിക്കാനും ആര്യവേപ്പ് സഹായിക്കും.

കരളിൻ്റെ ആരോഗ്യം

ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാൻ ആര്യവേപ്പ് ഫലപ്രദമാണ്. വിഷവസ്‌തുക്കളെ നിർവീര്യമാക്കാനും കരളിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്താൻ ഇത് ഗുണം ചെയ്യും. ഇതിലെ ആൻ്റി ഓക്‌സിഡൻ്റ് ഗുണങ്ങൾ കരളിലെ ഓക്‌സിഡേറ്റീവ് സ്‌ട്രെസും വീക്കവും കുറയ്ക്കും. വിഷ രാസവസ്‌തുക്കൾ, മദ്യത്തിന്‍റെ ഉപയോഗം എന്നിവ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് കരളിനെ സംരക്ഷിക്കാൻ വേപ്പ് സഹായിക്കുമെന്ന് ഇന്ത്യൻ ജേണൽ ഓഫ് എക്‌സ്‌പിരിമെൻ്റൽ ബയോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

ചർമ്മത്തിന്‍റെ ആരോഗ്യം

ആൻ്റി മൈക്രോബയൽ, ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ വിവിധ ചർമ്മരോഗങ്ങൾ അകറ്റാൻ ആര്യവേപ്പ് സഹായിക്കും. മുറിവ് ഉണക്കാനും കൊളാജൻ ഉത്പാദനം വർധിപ്പിക്കാനും ഇത് ഫലം ചെയ്യും. മുഖക്കുരു, എക്‌സിമ, സോറിയാസിസ്, ചർമ്മത്തിലെ പാടുകൾ എന്നിവ ഉൾപ്പെടെ മറ്റ് പ്രശ്‌നങ്ങൾ പരിഹരിക്കാനും ആര്യവേപ്പ് ഫലപ്രദമാണെന്ന് ഫൈറ്റോമെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

വായയുടെ ആരോഗ്യം

ആന്‍റി ബാക്‌ടീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ ദന്തരോഗങ്ങൾ ചികിത്സിക്കാനും ആര്യവേപ്പ് ഗുണം ചെയ്യും. ദന്തക്ഷയം, മോണരോഗം എന്നിവ തടയാനും വായ് നാറ്റം ഇല്ലാതാക്കാനും ഇത് വളരെയധികം സഹായിക്കും. മോണ വീക്കം കുറയ്ക്കാനുള്ള കഴിവ് ആര്യവേപ്പിനുണ്ടെന്ന് 2017 ൽ ജേണൽ ഓഫ് ക്ലിനിക്കൽ പെരിയോഡോൻ്റോളജിയിൽ നടത്തിയ ഒരു പഠനം കണ്ടെത്തി.

കാൻസർ വിരുദ്ധ ഗുണം

കാൻസർ വിരുദ്ധ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഔഷധ സസ്യമാണ് ആര്യവേപ്പ്. സ്‌തന, വൻകുടൽ ഉൾപ്പെടെയുള്ള കാൻസർ കോശങ്ങളുടെ വളർച്ചയെ തടയാൻ വേപ്പെണ്ണ ഫലപ്രദമാണെന്ന് 2018 ൽ ജേണൽ ഓഫ് കാൻസർ റിസർച്ച് ആൻഡ് ക്ലിനിക്കൽ ഓങ്കോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. ചില കാൻസറുകളുടെ സാധ്യത കുറയ്ക്കാനും വേപ്പ് സഹായിക്കും.

ശ്രദ്ധിക്കുക:ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.

Also Read : കറിവേപ്പില ഇങ്ങനെ കഴിക്കൂ; ആരോഗ്യഗുണങ്ങൾ നിരവധി

ABOUT THE AUTHOR

...view details