ഹൈദരാബാദ് :ശ്വസനവുമായി ബന്ധപ്പെട്ട രോഗങ്ങളാല്‍കഷ്‌ടപ്പെടുന്നവര്‍ നമുക്കിടയില്‍ ഏറെയാണ്. ശ്വാസനാളി, ശ്വാസകോശം എന്നിവയെ ബാധിക്കുന്ന കാന്‍സര്‍ അടക്കം നമ്മെ ആശങ്കയിലാക്കുന്നുമുണ്ട്. ശ്വാസനാളിയെ ബാധിക്കുന്ന രോഗങ്ങളെയും രോഗാവസ്ഥകളെയും കുറിച്ച് അവബോധം ഉണ്ടാക്കാനും പ്രതിരോധ, ചികിത്സ മാര്‍ഗങ്ങള്‍ എല്ലാവരിലേക്കും എത്തിക്കാനും ജൂലൈ 10ന് ലോക എയർവേ ഡിസോർഡേഴ്‌സ് ദിനം ആയി ആചരിച്ചുവരുന്നു.
2015 മുതലാണ് ലോക എയർവേ ഡിസോർഡേഴ്‌സ് ദിനം ആചരിച്ച് തുടങ്ങിയത്. പ്രധാനമായും ബ്രോങ്കോസ്‌പാസ്ം (ശ്വാസ നാളത്തെ ശ്വാസകതോശവുമായി ബന്ധിപ്പിക്കുന്ന 'ബ്രോങ്കി'യെ പേശികള്‍ വലിച്ച് മുറുക്കുകയും ഇതുകാരണം ശ്വാസനാളങ്ങള്‍ ഇടുങ്ങിയതാകുകയും ചെയ്യുന്ന അവസ്ഥ) എന്ന രോഗാവസ്ഥയുമായി ബന്ധപ്പെട്ടാണ് എയർവേ ഡിസോർഡര്‍ എന്ന പദം കൂടുതലായി ഉപയോഗിക്കുന്നത്. അതും കുട്ടികളിലെ അവസ്ഥയ്‌ക്കാണ് മുന്‍തൂക്കം. ബ്രോങ്കോസ്‌പാസ്ം നിങ്ങളുടെ ശരീരത്തിന് ലഭിക്കേണ്ട ഓക്‌സിജന്‍റെ അളവ് കുറയ്‌ക്കുന്നു.
എയർവേ ഡിസോർഡേഴ്‌സ് മനസിലാക്കും :കുട്ടികളില്‍ കണ്ടുവരുന്ന ശ്വാസനാള രോഗങ്ങള്‍ എയർവേ ഡിസോർഡേഴ്‌സില്‍ പ്രധാനമാണ്. ശ്വാസനാളം, വായയുടെയും മൂക്കിന്‍റെയും പിന്‍ഭാഗം, കഴുത്തിന്‍റെ നടുവിലെ പേശി, ശ്വാസ നാളത്തെ ശ്വാസ കോശവുമായി ബന്ധിപ്പിക്കുന്ന U ആകൃതിയിലുള്ള നീളമുള്ള ട്യൂബ്, ശ്വാസനാളവുമായി ബന്ധമുള്ളതും ശ്വസിക്കുന്ന വായു ഇരു ശ്വാസകോശങ്ങളിലേക്കും എത്തിക്കുന്നതുമായ ട്യൂബ് എയര്‍വേ എന്നതിന്‍റെ ഘടന.
ആസ്ത്മ, ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സിഒപിഡി), ബ്രോങ്കിയോളൈറ്റിസ്, ബ്രോങ്കിയക്‌ടാസിസ് (സിസ്‌റ്റിക് ഫൈബ്രോസിസ് ഉള്ളവർക്കുള്ള പ്രധാന രോഗം) എന്നിവ എയർവേ ഡിസോഡറുകളില്‍ അഥവ ശ്വാസ നാളവുമായി ബന്ധപ്പെട്ട രോഗങ്ങളില്‍ ഉള്‍പ്പെടുന്നു. സാധാരണയായി ശ്വാസ തടസം ഉണ്ടാക്കുന്ന രോഗാവസ്ഥകളാണിതെല്ലാം.
എന്താണ് ലാറിംഗോമലാസിയ? :നവജാത ശിശുക്കളിൽ ശ്വാസനാളത്തില്‍ (വോയ്‌സ് ബോക്‌സ്) സംഭവിക്കുന്നതാണിത്. വോയ്‌സ് ബോക്‌സിന് മുകളിലുള്ള ദുർബലമായ ഫ്ലോപ്പി ടിഷ്യൂകൾ താത്‌കാലികമായി ശ്വാസനാളത്തിന് മുകളില്‍ വരുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ശ്വാസോച്ഛ്വാസ സമയത്ത് ഉയര്‍ന്ന ശബ്‌ദം ഉണ്ടാകുമെന്നതാണ് ഇതിന്‍റെ ലക്ഷണം.
ലാറിംഗോമലാസിയ ഗുരുതരമായ ഒരു അവസ്ഥയല്ല. പക്ഷേ, ചില കേസുകളിൽ ഇത് ശ്വാസം എടുക്കന്നതിനും ഭക്ഷണം കഴിക്കുന്നതിനുമെല്ലാം കുഞ്ഞുങ്ങളിൽ അസ്വസ്ഥത സൃഷ്‌ടിക്കും.
എങ്ങനെ തിരിച്ചറിയാം :നിങ്ങളുടെ കുട്ടി ലാറിംഗോമലാസിയ എന്ന രോഗത്തോടെയാണ് ജനിച്ചക്കുന്നതെങ്കിൽ, ജനനസമയത്ത് തന്നെ രോഗലക്ഷണങ്ങൾ ഉണ്ടാകാം. കുഞ്ഞ് ജനിച്ച് ആദ്യ ഏതാനം ആഴ്‌ചകൾക്കുള്ളിൽ തന്നെ അത് വ്യക്തമാകും. സാധാരണഗതിയിൽ ശ്വാസം എടുക്കുന്നതിനേക്കാൾ ശബ്‌ദത്തിൽ കുഞ്ഞുങ്ങൾ ശ്വസിക്കാൻ തുടങ്ങും. മിക്ക കുട്ടികളും 18 മുതൽ 20 മാസം വരെ പ്രായമാകുമ്പോൾ ലാറിംഗോമലാസിയയെ മറികടക്കാറുണ്ട്.
രോഗലക്ഷണങ്ങൾ:
- ശബ്‌ദത്തിലുള്ള ശ്വാസോച്ഛ്വാസം (സ്ട്രൈഡോർ) - നിങ്ങളുടെ കുഞ്ഞ് ശ്വസിക്കുമ്പോൾ നല്ല രീതിയിൽ ശബ്‌ദം ഉണ്ടാകുക. ഭക്ഷണം നൽകുമ്പോഴോ കരയുമ്പോഴോ ഉറങ്ങുമ്പോഴോ കുട്ടി അസ്വസ്ഥനായി കാണപ്പെടുക.
- ഭക്ഷണം കഴിക്കുന്നതിൽ ബുദ്ധിമുട്ട്
- ശരീരഭാരം കുറയുക
- ഭക്ഷണം കഴിക്കുമ്പോള്‍ ശ്വാസം മുട്ടൽ അനുഭവപ്പെടുക
- ഭക്ഷണം കഴിക്കുമ്പോഴല്ലാതെയും ശ്വാസം മുട്ടൽ ഉണ്ടാകുക
- ഓരോ തവണ ശ്വാസം എടുക്കുമ്പോഴും കഴുത്തിലും നെഞ്ചിലും വലിക്കുന്നതു പോലെ അനുഭവപ്പെടുക
- സയനോസിസ് (രക്തത്തിന്‍റെ അളവ് കുറയുന്നത് മൂലം ശരീരത്തിൽ നീല നിറൾ കാണപ്പെടുന്ന അവസ്ഥ)
- ഗ്യാസ്ട്രോ ഈസോഫേഷ്യൽ റിഫ്ലക്‌സ് (ഛർദ്ദി, വീർപ്പുമുട്ടൽ)
- ഭക്ഷണം ശ്വാസകോശത്തിലേക്ക് കയറുക
എയർവേ രോഗങ്ങള്‍ വിവിധം :ശ്വാസകോശ രോഗങ്ങൾ നിരവധിയുണ്ട്, അവയിൽ ഉൾപ്പെടുന്നവയാണ്, ആസ്ത്മ, ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സിഒപിഡി), നോൺ - സിസ്‌റ്റിക് ഫൈബ്രോസിസ് ബ്രോങ്കിയക്‌ടാസിസ്, സിസ്‌റ്റിക് ഫൈബ്രോസിസ്, റിയാക്‌ടീവ് എയർവേ രോഗം എന്നിവ.
- റിയാക്‌ടീവ് എയർവേ രോഗം :ആസ്ത്മ മൂലമുണ്ടാകുന്നതോ അല്ലാത്തതോ രോഗമാണ് റിയാക്‌ടീവ് എയർവേ രോഗം. ചുമ, ശ്വാസംമുട്ടൽ, ശ്വാസതടസം എന്നിവയാണ് ലക്ഷണങ്ങൾ.
- പീഡിയാട്രിക് എയർവേ ഡിസോർഡേഴ്‌സ് :കുട്ടിയുടെ ശ്വാസനാളത്തെ ബാധിക്കുന്ന അവസ്ഥകൾ ശ്വസനത്തിനും ഭക്ഷണം കഴിക്കുന്നതിനും ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും അവരുടെ വളർച്ചയെ ബാധിക്കുകയും ചെയ്യും. കുട്ടികളുടെ ആരോഗ്യമുള്ള എയർവേ മാനേജ്‌മെൻ്റ് പ്രോഗ്രാം (CHAMP) എല്ലാ പീഡിയാട്രിക് എയർവേ രോഗങ്ങള്‍ക്കും പരിചരണം നൽകുന്നു.