തബല മാന്ത്രികന്‍ ഉസ്‌താദ് സാക്കീര്‍ ഹുസൈന് മലയാളവുമായി വലിയ ബന്ധമുണ്ട്. അദ്ദേഹം കേരളത്തെയും ഇവിടുത്തെ സംഗീതാദ്വാസകരേയും ഏറെ ഇഷ്‌ടപ്പെട്ടിരുന്നു. ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്‌ത 'വാനപ്രസ്‌ഥം' എന്ന ചിത്രത്തിന് സംഗീതം നല്‍കിയത് സാക്ഷാല്‍ നാദവിസ്‌മയം ഉസ്‌താദ് സാക്കീര്‍ ഹുസൈന്‍ ആണ്. 73 ാം വയസില്‍ അദ്ദേഹം വിടപറയുമ്പോള്‍ സംഗീത ലോകത്തിന് നികത്താനാവാത്ത നഷ്‌ടം തന്നെയാണ്.
ഇതുമാത്രമല്ല കോഴിക്കോട്ടെ മലബാര്‍ മഹോത്സവത്തിലും അദ്ദേഹം പങ്കാളിയായിട്ടുണ്ട്. താളത്തെയും തബലയേയും ഗസലുകളെയും ഹിന്ദുസ്ഥാനി സംഗീതത്തെയും ഭ്രാന്തമായി സ്‌നേഹിക്കുന്ന കലാസ്വാദകരുടെ ഇടയിലേക്ക് സാക്കീര്‍ ഹുസൈനും അദ്ദേഹത്തിന്‍റെ സംഗീതവും വന്നു ചേര്‍ന്നു.
എന്നാല്‍ അന്ന് മലബാര്‍ മഹോത്സവത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കെ ദുഖകരമായ ഒരു വാര്‍ത്ത കൂടി അദ്ദേഹത്തെ തേടിയെത്തി.പിതാവ് അല്ലാ രഖായുടെ മരണവാര്‍ത്തയായിരുന്നു അത്. ജീവിതത്തിലെ ഗുരുവും വഴികാട്ടിയുമായിരുന്നു അദ്ദേഹം. അതുകൊണ്ട് തന്നെ കേരളം കണ്ണീരും ചിരിയും പുരണ്ട ഓര്‍മയാണെന്ന് സാക്കീര്‍ ഹുസൈന്‍ തന്നെ പറഞ്ഞിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
1951 മാര്‍ച്ച് ഒന്‍പതിന് മുംബൈയില്‍ ജനിച്ച സാക്കിര്‍ ഹുസൈന്‍ തന്‍റെ പിതാവും തബലവാദകനുമായ അല്ലാ രഖായില്‍ നിന്നാണ് തബല അഭ്യസിച്ചത്. 12 ാം വയസിലാണ് സ്വതന്ത്രമായി തബല വായിച്ച് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീടങ്ങോട്ട് ആ മാന്ത്രിക വിരലുകള്‍ തലബയില്‍ വിസ്‌മയ താളം തീര്‍ത്ത് ആസ്വാദകരുടെ മനസിലേക്ക് ആഴ്‌ന്നിറങ്ങി.
1973 ല്‍ പുറത്തിറങ്ങിയ 'ലിവിങ് ഇന്‍ ദി മെറ്റരീയല്‍സ് വേള്‍ഡ്' ആണ് സാക്കിര്‍ ഹുസൈന്‍റെ ആദ്യത്തെ ആല്‍ബം. തുടര്‍ന്നും ഒട്ടേറെ ആല്‍ബള്‍ ഇറങ്ങി. 1973 ല്‍ ഇംഗ്ലീഷ് ഗിറ്റാറിസ്‌റ്റ് ജോണ്‍ മാക് ലാഫ്ലിന്‍, വയലിനിസ്റ്റ് എന്‍ ശങ്കര്‍, ഘടം വാദകന്‍ ടിച്ച് വിനായക് റാം എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് ഹിന്ദുസ്ഥാനി സംഗീതത്തെ പാശ്ചാത്യ സംഗീതവുമായി സമന്വയിപ്പിച്ച് പുതിയൊരു ശൈലി തന്നെ സൃഷ്‌ടിച്ചു.
1990 ല്‍ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചു. സംഗീത നാടക പുരസ്‌കാരം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സംഗീതഞ്ജരില്‍ ഒരാളായിരുന്നു സാക്കീര്‍ ഹുസൈന്‍. 1988 ല്‍ പത്മശ്രീയും 2002 ല്‍ പത്മഭൂഷണും 2023 ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. നാലുതവണ ഗ്രാമി അവാര്‍ഡും ലഭിച്ചു.
Also Read:സലാം ഉസ്‌താദ്; തബല മാന്ത്രികന്‍ സാക്കിര്‍ ഹുസൈന് വിട