കേരളം

kerala

ETV Bharat / entertainment

ടോക്‌സിക്കിൽ ഷാരൂഖ്‌ ഖാനുണ്ടോ? നായിക കത്രീനയോ?; അഭ്യൂഹങ്ങളിൽ പ്രതികരിച്ച് യഷ്‌ - നടൻ യഷിന്‍റെ പ്രതികരണം

ഗീതുമോഹൻദാസ് സംവിധാനം ചെയ്‌ത്‌ നടൻ യഷ് നായകനാകുന്ന ടോക്‌സിക്ക് ചിത്രത്തിൽ ഷാരൂഖ് ഖാൻ അതിഥി വേഷത്തിൽ എത്തുമെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ യഷ്‌

Yash film Toxic  Shah Rukh Khan in Toxic film  ടോക്‌സിക്കിൽ ഷാരൂഖ്‌ ഖാൻ  നടൻ യഷിന്‍റെ പ്രതികരണം  ടോക്‌സിക്ക്
Yash

By ETV Bharat Kerala Team

Published : Feb 15, 2024, 5:17 PM IST

ഹൈദരാബാദ്: കെജിഎഫ് ചാപ്‌റ്റർ 2 എന്ന എപ്പിക് ചിത്രത്തിന്‍റെ വമ്പൻ വിജയത്തിന് ശേഷം നടൻ യഷ് തന്‍റെ അടുത്ത ചിത്രത്തിനായുളള തയ്യാറെടുപ്പിലാണ്. ടോക്‌സിക്ക് എന്ന് പേരിട്ടിരിക്കുന്ന ഈ ഗ്യാങ്സ്‌റ്റർ ആക്ഷൻ ത്രില്ലർ ചിത്രം സംവിധാനം ചെയ്യുന്നത് ഗീതുമോഹൻദാസാണെന്ന് ചിത്രത്തിന്‍റെ നിർമ്മാതാക്കൾ കഴിഞ്ഞ വർഷം ഡിസംബറിൽ പ്രഖ്യാപിച്ചിരുന്നു (Yash Addresses Reports of Shah Rukh Khan Doing Cameo in Toxic).

ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാനെ ചിത്രത്തിൽ അതിഥി വേഷം ചെയ്യാനായി അണിയറപ്രവർത്തകർ സമീപിച്ചിരുന്നെന്ന അഭ്യൂഹങ്ങളും പടരുന്നുണ്ട്. എന്നാൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. അതേസമയം ഇതുവരെ ചിത്രത്തെക്കുറിച്ച് ഒന്നും സ്ഥിരീകരിച്ചിട്ടില്ലെന്ന് ഊഹാപോഹങ്ങൾക്ക് മറുപടിയായി ഫെബ്രുവരി 14 ൽ നടന്ന ഒരു അഭിമുഖത്തിനിടെ യഷ് വെളിപ്പെടുത്തി.

ചിത്രത്തിലെ അഭിനേതാക്കളെ ഉടൻ തന്നെ നിർമ്മാതാക്കൾ പ്രഖ്യാപിക്കുമെന്നും ആരാധകർ ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജവാൻ താരം കിങ് ഖാൻ ഓഫർ സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്‌തിട്ടില്ലെന്നും ഉടൻ തന്നെ തന്‍റെ തീരുമാനം നിർമ്മാതാക്കളുമായി പങ്കിടുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.

സംവിധായികയെന്ന നിലയിൽ ഗീതു മോഹൻദാസിന്‍റെ കന്നഡ ചലച്ചിത്ര വ്യവസായത്തിലേക്കുളള ആദ്യ ചുവടുവെപ്പും യാഷുമായി സഹകരിച്ചുളള ആദ്യ ചിത്രമായിരിക്കും ടോക്‌സിക്. ഗോവയിലെ ഒരു മയക്കുമരുന്ന് സംഘത്തെ കേന്ദ്രീകരിച്ചുള്ള ഈ ചിത്രം വൻ ബജറ്റിൽ ഒരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ALSO READ:ബാനര്‍ സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതം : മരിച്ച യുവാക്കളുടെ കുടുംബങ്ങളെ സന്ദർശിച്ച് യഷ്

കൂടാതെ ശ്രദ്ധേയമായ കഥാഗതികൊണ്ടും ആകർഷകമായ ഉള്ളടക്കംകൊണ്ടും ചിത്രം പ്രശംസനീയമാണെന്ന് റിപ്പോർട്ടുകളുണ്ട്. ടോക്‌സിക് വെറുമൊരു പാൻ-ഇന്ത്യൻ സിനിമ മാത്രമല്ല, മറിച്ച് ഒരു പാൻ-വേൾഡ് ആണെന്നും യാഷ് അഭിമുഖത്തിനിടെ പരാമർശിച്ചിരുന്നു.

ഔദ്യോഗിക സ്ഥിരീകരണം ബാക്കിയുണ്ടെങ്കിലും ചിത്രത്തിൽ കരീന കപൂർ നായികയായി അഭിനയിക്കുമെന്നും നേരത്തെ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ചിത്രത്തിന്‍റെ സംഗീത സംവിധാനം ചരൺ രാജിനെ ഏൽപ്പിച്ചിട്ടുണ്ടെന്നും സ്‌റ്റണ്ട് കൊറിയോഗ്രാഫിക്കായി സ്‌റ്റീവ് ഗ്രിഫിനെ സമീപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.

കൂടാതെ തന്‍റെ ബാനറായ മോൺസ്‌റ്റർ മൈൻഡ് ക്രിയേഷൻസിന് കീഴിലുള്ള ആദ്യ റിലീസായി ചിത്രം നിർമ്മിക്കാൻ യഷ് തീരുമാനിച്ചിട്ടുണ്ട്. 2025 ഏപ്രിലിൽ ടോക്‌സിക് തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ABOUT THE AUTHOR

...view details