ETV Bharat / state

വൈദ്യുതി ബില്‍ ഇനി കൂടില്ല... പണവും ലാഭിക്കാം, ഇക്കാര്യങ്ങള്‍ ചെയ്യൂ... - KSEB ON CURRENT BILL REDUCTION

റഫ്രിജറേറ്റര്‍ മുതല്‍ എസി വരെയുള്ള ഉപകരണങ്ങളുടെ അമിതമായ ഉപഭോഗം മൂലമാണ് പലര്‍ക്കും വൈദ്യുതി ബില്‍ വര്‍ധിക്കുന്നത്

HOW TO REDUCE CURRENT BILL  KSEB ADVICE TO REDUCE CURRENT BILL  വൈദ്യുതി ബില്‍ കെഎസ്‌ഇബി
KSEB Poster (@kseb Facebook)
author img

By ETV Bharat Kerala Team

Published : Feb 3, 2025, 1:30 PM IST

തിരുവനന്തപുരം: മാസംതോറും വൈദ്യുതി ബില്‍ കൂടി വരുന്നുവെന്ന പരാതിയുള്ളവരാണ് ഭൂരിഭാഗംപേരും, കുറച്ചു മാത്രം വൈദ്യുതി ഉപയോഗിച്ചിട്ടും ബില്ല് വളരെ കൂടുതലാണെന്നും പരാതിപ്പെടുന്നവര്‍ ഏറെയാണ്. ജീവിത നിലവാരം മാറുന്നതിന് അനുസരിച്ച് വീടുകളിലെ സൗകര്യങ്ങളിലും ഉണ്ടാകുന്ന മാറ്റങ്ങളാണ് ഇതിനു പ്രധാന കാരണം. ഇക്കാലത്ത് മിക്‌സിയും വാഷിങ് മെഷീനും ടിവിയുമൊക്കെ ഇല്ലാത്ത വീടുകള്‍ വളരെ ചുരുക്കമായിരിക്കും.

റഫ്രിജറേറ്റര്‍ മുതല്‍ എസി വരെയുള്ള ഉപകരണങ്ങളുടെ അമിതമായ ഉപഭോഗം മൂലമാണ് പലര്‍ക്കും വൈദ്യുതി ബില്‍ വര്‍ധിക്കുന്നത്. എന്നാല്‍, വിഷയത്തില്‍ ചെറിയൊരു പരിഹാര മാര്‍ഗവുമായി എത്തിയിരിക്കുകയാണ് കെഎസ്‌ഇബി. വൈദ്യുതി എങ്ങനെ ലാഭിക്കാമെന്ന് കെഎസ്‌ഇബി പങ്കുവച്ച പുതിയ പ്രസ്‌താവനയില്‍ വ്യക്തമാക്കുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഉയർന്ന തോതിൽ വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങൾ വൈകുന്നേരം 6 മണിക്ക് ശേഷം ഉപയോഗിക്കുന്നത് ഒഴിവാക്കാണമെന്നാണ് ഇതില്‍ പ്രധാന നിര്‍ദേശം. എന്നാല്‍ വൈദ്യുതി ബില്ലിൽ 35% വരെ ലാഭം നേടാമെന്നും കെഎസ്‌ഇബി ഉറപ്പുനല്‍കുന്നു. പ്രതിമാസം 250 യൂണിറ്റിലധികം ഉപയോഗമുള്ളവർക്ക് വൈകുന്നേരം 6 മണിക്ക് ശേഷമുള്ള പീക്ക് മണിക്കൂറുകളിൽ 25% അധികനിരക്ക് ബാധകമാണ്. എന്നാൽ, രാവിലെ 6നും വൈകുന്നേരം 6നുമിടയിൽ 10 ശതമാനം കുറവ് നിരക്കിൽ വൈദ്യുതി ഉപയോഗിക്കാൻ കഴിയും.

വീട്ടിലെ വൈദ്യുത വാഹന ചാർജിങ്ങും പമ്പ് സെറ്റ്, വാട്ടർ ഹീറ്റർ, മിക്‌സി, ഗ്രൈൻഡർ, വാഷിങ് മെഷീൻ, ഇസ്‌തിരിപ്പെട്ടി തുടങ്ങിയ ഉപകരണങ്ങളുടെ ഉപയോഗവും പകൽ സമയത്തേക്ക് മാറ്റുന്നത് വഴി വൈദ്യുതി ബില്ലിൽ വലിയ ലാഭം നേടാമെന്നും കെഎസ്‌ഇബി അധികൃതര്‍ അറിയിച്ചു.

Read Also: മഹാ കുംഭമേളയിൽ മംഗലംകളിയും; ചരിത്രത്തിന്‍റെ ഭാഗമാകാൻ കാസർകോടിന്‍റെ തനത് കലാരൂപം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.