പ്രശസ്‌ത തെലുഗു താരം വിഷ്‌ണു മഞ്ചു നായകനായ 'കണ്ണപ്പ' എന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ പാൻ ഇന്ത്യൻ സൂപ്പർതാരം പ്രഭാസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്ത്. രുദ്ര എന്ന കഥാപാത്രമായാണ് പ്രഭാസ് ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ആഞ്ഞടിക്കുന്ന കൊടുങ്കാറ്റിൻ്റെ നാഥൻ, ഭൂത ഭാവി വർത്തമാന കാലങ്ങളുടെ വഴികാട്ടി, ശിവ കല്‍പനയാൽ സത്യപ്രതിജ്ഞ ചെയ്‌ത ഭരണാധികാരി എന്നാണ് പ്രഭാസ് അവതരിപ്പിക്കുന്ന കഥാപാത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മുകേഷ് കുമാർ സിങ് സംവിധാനം ചെയ്‌ത ചിത്രം 2025 ഏപ്രിൽ 25-ന് ആഗോള റിലീസായെത്തും. മോഹന്‍ ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്‌ടറി, എ വി എ എന്‍റര്‍ടൈന്‍മെന്‍റ്സ് എന്നീ ബാനറുകളിലാണ് ചിത്രം നിർമ്മിക്കുന്നത്. കണ്ണപ്പ എന്ന ശിവ ഭക്തന്‍റെ കഥ പറയുന്ന ചിത്രം 1976 ൽ പുറത്തിറങ്ങിയ തെലുഗു ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് നിർമിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്‍റെ തെലുഗുവിലെ അരങ്ങേറ്റ ചിത്രം കൂടിയാണിത്.
യഥാർഥ സംഭവത്തെ ആസ്‌പദമാക്കിയാണ് ചിത്രം ഒരുക്കുന്നതെന്നാണ് റിപ്പോർട്ട്. സംവിധായകൻ മുകേഷ് കുമാര്‍ സിങ്, വിഷ്‌ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിൻ്റെ സംഭാഷണം രചിച്ചിരിക്കുന്നത്. പ്രഭാസിനെ കൂടാതെ ബോളിവുഡ് താരം അക്ഷയ് കുമാർ, മോഹൻലാൽ എന്നിവരും ചിത്രത്തിൽ അതിഥി താരങ്ങളായി അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ, അക്ഷയ് കുമാർ എന്നിവരുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ നേരത്തെ പുറത്ത് വരികയും ശ്രദ്ധ നേടുകയും ചെയ്‌തിരുന്നു.
ALSO READ: 'സിനിമ ഒപ്പിട്ടപ്പോള്‍ കിട്ടിയത് കോടികള്‍!'; കിംവദന്തികളോട് പ്രതികരിച്ച് മൊണാലിസ
കിരാത എന്ന കഥാപാത്രമായി മോഹൻലാൽ എത്തുമ്പോൾ, ശിവ ഭഗവാൻ ആയാണ് അക്ഷയ് കുമാർ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. പ്രീതി മുകുന്ദൻ, കാജൽ അഗർവാൾ, ശരത് കുമാർ, മോഹൻ ബാബു, അര്‍പിത് രംഗ, കൗശൽ മന്ദ ദേവരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. തെലുഗു, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിൽ ചിത്രം ആഗോള റിലീസായെത്തും.
ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ക്യാമറ ചലിപ്പിച്ച ചിത്രത്തിൻ്റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍ കെച്ചയാണ്. സംഗീതം- സ്റ്റീഫൻ ദേവസി, എഡിറ്റർ- ആന്‍റണി ഗോൺസാൽവസ്, പ്രൊഡക്ഷൻ ഡിസൈനർ - ചിന്ന, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- വിനയ് മഹേശ്വർ, ആർ വിജയ് കുമാർ, പിആർഒ- ശബരി.