എറണാകുളം :അഞ്ചാമത് രാജ്യാന്തര വനിത ചലച്ചിത്രമേളയുടെ ലോഗോ പ്രകാശനം ചെയ്‌തു. മേയർ അനിൽ കുമാർ ലോഗോ പ്രകാശന കർമ്മം നിർവഹിച്ചു. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഫെബ്രുവരി 10 മുതല്‍ 13 വരെ എറണാകുളം സവിത, സംഗീത തിയേറ്ററുകളിലാണ് ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്(5TH Women's Film Festival 2024) (ഡബ്‌ള്യു.ഐ.എഫ്.എഫ്) സംഘാടക സമിതിയും രൂപീകരിച്ചു.
എറണാകുളം ഗവ.ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണയോഗം കൊച്ചി മേയര്‍ എം. അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്‌തു. നടിയും ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗവുമായ കുക്കു പരമേശ്വരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അക്കാദമി സെക്രട്ടറി സി. അജോയ് സംഘാടക സമിതി പാനല്‍ അവതരിപ്പിച്ചു. മേളയുടെ ലോഗോ മേയര്‍ എം. അനില്‍ കുമാര്‍ തെന്നലിന് നല്‍കിയാണ് പ്രകാശനം ( Women's Film Festival 2024 Logo Launched at Kochi) ചെയ്‌തത്.