കേരളം

kerala

ETV Bharat / entertainment

ജയിലര്‍ വില്ലന്‍ ഇനി പെരുന്നാളില്‍ നായകന്‍.. - PERUNNAL TITLE POSTER RELEASED

ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റിൽ പോസ്‌റ്റർ പുറത്തുവിട്ടു. ക്രോവേന്‍മാരും സ്രാപ്പേൻമാരും എന്ന ടാഗ് ലൈനോടു കൂടിയുള്ളതാണ് ടൈറ്റില്‍ പോസ്‌റ്റര്‍. ഷൈൻ ടോം, വിഷ്‌ണു ഗോവിന്ദ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

VINAYAKAN MOVIE PERUNNAL  PERUNNAL MOVIE  വിനായകൻ  പെരുന്നാള്‍ ടൈറ്റിൽ പോസ്‌റ്റർ
Perunnal title poster released (ETV Bharat)

By ETV Bharat Entertainment Team

Published : Jan 18, 2025, 10:06 AM IST

നടന്‍ വിനായകൻ നായകനാകുന്നു. ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന പെരുന്നാള്‍ എന്ന ചിത്രത്തിലാണ് വിനായകന്‍ നായകനാവുന്നത്. സിനിമയുടെ ടൈറ്റിൽ പോസ്‌റ്റർ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ക്രോവേന്‍മാരും സ്രാപ്പേൻമാരും എന്ന ടാഗ് ലൈനോടു കൂടിയുള്ളതാണ് ടൈറ്റില്‍ പോസ്‌റ്റര്‍. ഇത് പ്രേക്ഷകരിൽ കൗതുകം ഉണർത്തുന്നു.

വിനായകനെ കൂടാതെ ഷൈൻ ടോം ചാക്കോ, വിഷ്‌ണു ഗോവിന്ദ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രീകരണം ആരംഭിച്ച സിനിമയുടെ ആദ്യ ഷെഡ്യൂൾ വാഗമണ്ണിലും പരിസര പ്രദേശങ്ങളിലുമായി പുരോഗമിക്കുക്കയാണ്.

Perunnal title poster (ETV Bharat)

ടൊവിനോ തോമസ് നായകനായ ഒരു മെക്‌സിക്കൻ അപാരത, ആൻസൺ പോൾ നായകനായ ദി ഗാംബ്ലര്‍ എന്നീ സിനിമകൾക്ക് ശേഷം ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഇമ്മട്ടി കമ്പനി, സൂര്യഭാരതി ക്രിയേഷൻസ്, ജോളിവുഡ് മൂവീസ് എന്നീ ബാനറുകളില്‍ ടോം ഇമ്മട്ടി, മനോജ് കുമാർ കെപി, ജോളി ലോനപ്പൻ എന്നിവർ ചേർന്നാണ് സിനിമയുടെ നിര്‍മ്മാണം.

Perunnal movie (ETV Bharat)

ആർട്ട് ഡയറക്‌ടർ - വിനോദ് രവീന്ദ്രൻ, ഛായാഗ്രഹണം - അരുൺ ചാലിൽ, എഡിറ്റർ - രോഹിത് വിഎസ് വാര്യത്ത്, മ്യൂസിക് - മണികണ്‌ഠന്‍ അയ്യപ്പ, ലിറിക്‌സ് - വിനായക് ശശികുമാർ, സ്‌റ്റോറി ഐഡിയ - ഫാദർ വിത്‌സൺ തറയിൽ, കോസ്റ്റ്യൂം ഡിസൈനർ - അരുൺ മനോഹർ, മേക്കപ്പ് - റോണക്‌സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ദിനിൽ എ ബാബു, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - പിആർ സോംദേവ്, ക്രിയേറ്റിവ്‌ ഡയറക്‌ടർ - സിദ്ധിൽ സുബ്രമണ്യൻ, പ്രൊഡക്ഷൻ കൺട്രോളർ - വിനോദ് മംഗലത്ത്, സ്‌റ്റിൽസ് - രാംദാസ് മാത്തൂർ, പബ്ലിസിറ്റി ഡിസൈൻസ് - പാലായ്, പിആർഒ ആൻഡ് മാർക്കറ്റിംഗ് കൺസൽട്ടന്‍റ് - പ്രതീഷ് ശേഖർ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

Perunnal movie (ETV Bharat)

തമിഴ് സൂപ്പര്‍താരം രജനികാന്തിന്‍റെ 'ജയിലറി'ല്‍ താരത്തിന്‍റെ വില്ലനായി എത്തിയത് വിനായകന്‍ ആയരുന്നു. 'ജയിലറി'ല്‍ മികച്ച പ്രകടനാണ് വിനയാകന്‍ കാഴ്‌ച്ചവച്ചത്. രജനികാന്തിനൊപ്പം കൈയ്യടി നേടുന്ന പ്രകടനമായിരുന്നു വിനായകന്‍റേതും. നിരവധി തമിഴ് ചിത്രങ്ങളില്‍ വിനായകന്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും 'ജയിലര്‍' വിനായകന്‍റെ മികച്ച തമിഴ് ചിത്രങ്ങളില്‍ ഒന്നാണ്. വിക്രം നായകനാകുന്ന 'ധ്രുവനച്ചിത്തിര'ത്തിലും വിനായകന്‍ പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്.

Also Read: ഇംഗ്ലീഷിൽ പച്ചത്തെറി; കടക്കാരനോട് വഴക്കടിച്ച് വിനായകൻ, വീഡിയോ വൈറൽ - VINAYAKAN GOA FIGHT VIDEO VIRAL

ABOUT THE AUTHOR

...view details