കോട്ടയം: പാലാ സെൻ്റ് തോമസ് സ്‌കൂളിലെ ഒൻപാംതാം ക്ലാസുകാരനെ നഗ്‌നനാക്കി വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ പൊലീസ് റിപ്പോർട്ട് കൈമാറി. സംഭവം റാഗിങിൻ്റെ പരിധിയിൽ ഉള്‍പ്പെടുത്തിയാണ് ജുവനൈല്‍ ജസ്‌റ്റിസ് ബോര്‍ഡിനും സിഡബ്ല്യുസിക്കും റിപ്പോര്‍ട്ട് സമർപ്പിച്ചത്. ശിശുക്ഷേമ സമിതി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തില്‍ വിദ്യാർഥിയുടെ പിതാവ് നൽകിയ പരാതിയിലാണ് നടപടി.
ഏഴ് സഹപാഠികള്‍ ചേര്‍ന്ന് കുട്ടിയെ ബലമായി വിവസ്‌ത്രനാക്കി വീഡിയോ എടുക്കുകയായിരുന്നു. കുട്ടിയുടെ നഗ്‌നത കലര്‍ന്ന ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രചരിപ്പിച്ചു എന്നാണ് പിതാവ് പാലാ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
ഏഴ് വിദ്യാർഥികൾ അടങ്ങുന്ന സംഘമാണ് പരാതിക്കാരനായ ഒൻപാംതാം ക്ലാസുകാരനെ നഗ്‌നനാക്കി വീഡിയോ എടുത്തത്. ഇതിനുമുമ്പും അതേ ക്ലാസിൽ സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്നും ആരോപണം ഉയരുന്നുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ വെള്ളിയാഴ്‌ചയായിരുന്നു സംഭവം. ഒമ്പതാം ക്ലാസ് വിദ്യാർഥികളാണ് സഹപാഠിയായ വിദ്യാർഥിയെ വിവസ്‌ത്രനാക്കി ദേഹോപദ്രവം ചെയ്യുകയും നഗ്നദൃശ്യങ്ങൾ പകർത്തി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്‌തത്.
ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചതിന് പിന്നാലെ കുട്ടിയുടെ പിതാവ് പാലാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഇക്കാര്യത്തിൽ നിയമനടപടികളുമായി മുന്നോട്ടു പോകാനാണ് താരുമാനം എന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു.
അതേസമയം സാമൂഹ മാധ്യമങ്ങളിലൂടെ ആക്രമിക്കപ്പെട്ട വിദ്യാർഥിയെയും സ്‌കൂളിനെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്നും കുറ്റക്കാരായ കുട്ടികൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്നും സ്‌കൂൾ പ്രിൻസിപ്പൽ റെജി മാത്യു പറഞ്ഞു.
Also Read: ഷർട്ടിന്‍റെ കൈ മടക്കാത്തതിന് റാഗിങ്; പ്ലസ് വൺ വിദ്യാർഥിക്ക് ക്രൂര മർദനം