മുംബൈ: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെ രോഹിത് ശർമ നയിക്കും. ബിസിസിഐ ആസ്ഥാനത്ത് നടന്ന വാർത്താ സമ്മേളനത്തില്‍ ചീഫ് സെലക്ടർ അജിത് അഗാർക്കറാണ് ടീമിനെ പ്രഖ്യാപിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മലയാളി താരം സഞ്ജു സാംസണിന് ടീമില്‍ ഇടം നേടാനായില്ല. ശുഭ്‌മൻ ഗില്ലാണ് വൈസ് ക്യാപ്റ്റന്‍. ബോർഡർ-ഗവാസ്‌കർ ട്രോഫി മത്സരത്തില്‍ പരുക്കേറ്റ് പുറത്തിരുന്ന ജസ്പ്രീത് ബുംറയെ ടീമിലുള്‍പ്പെടുത്തി. അടുത്തിടെ ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത കരുണ്‍ നായരും പുറത്തായി. ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെയും ബിസിസിഐ പ്രഖ്യാപിച്ചു.
India address the big question surrounding Jasprit Bumrah as they reveal their squad for #ChampionsTrophy 2025 👀
— ICC (@ICC) January 18, 2025
ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീം:
രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്‌മന്‍ ഗിൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, ശ്രേയസ് അയ്യർ, വിരാട് കോലി, ഋഷഭ് പന്ത്, കെ.എൽ. രാഹുൽ, ഹാർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ, വാഷിങ്ടൻ സുന്ദർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്, രവീന്ദ്ര ജഡേജ.
ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം:
രോഹിത് ശർമ (ക്യാപ്റ്റൻ), വിരാട് കോലി, ശുഭ്‌മന്‍ ഗിൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, ശ്രേയസ് അയ്യർ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ഹാഷിത് റാണ, അർഷ്ദീപ് സിങ്, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, ഋഷഭ് പന്ത്, കെ.എൽ രാഹുൽ, കുൽദീപ് യാദ്, കുൽദീപ്.
ചാമ്പ്യൻസ് ട്രോഫി മത്സരങ്ങള്‍ ഫെബ്രുവരി 19 മുതൽ മാർച്ച് 9 വരെ നടക്കും. പാകിസ്ഥാനിലും യുഎഇയിലും വച്ചാണ് ടൂര്‍ണമെന്‍റ് നടക്കുക. ബിസിസിഐ പാകിസ്ഥാനിലേക്കുള്ള യാത്ര വിസമ്മതിച്ചതിനാൽ ഇന്ത്യയുടെ മത്സരങ്ങൾ ദുബായ് ഇന്‍റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കും. ഇന്ത്യ സെമിയിലും ഫൈനലിനും യോഗ്യത നേടിയാൽ മത്സരങ്ങളും ദുബായിൽ നടക്കും. ഇല്ലെങ്കിൽ പാകിസ്ഥാനിലെ ലാഹോറിലാകും നടക്കുക.
പാകിസ്ഥാൻ, ബംഗ്ലാദേശ്, ന്യൂസിലാൻഡ് എന്നിവർക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ. ഫെബ്രുവരി 20ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യം മത്സരം. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ എന്നിവരടങ്ങുന്നതാണ് മറ്റ് ഗ്രൂപ്പുകൾ. 23 ന് പാകിസ്ഥാനുമായും മാർച്ച് 2 ന് ന്യൂസിലൻഡുമായും കളിക്കും.
SHUBMAN GILL - THE VICE CAPTAIN FOR CHAMPIONS TROPHY 🇮🇳 pic.twitter.com/cvWaJD4KUZ
— Johns. (@CricCrazyJohns) January 18, 2025
ഐസിസി ചാമ്പ്യൻസ് ട്രോഫിയില്‍ ഇതുവരെ എട്ട് പതിപ്പുകളാണ് നടന്നത്. രണ്ട് തവണ ടീം ഇന്ത്യ കിരീടം ഉയർത്തി. 2002-ൽ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലും 2013ൽ എംഎസ് ധോണിയുടെ നേതൃത്വത്തിലുമാണ് ഇന്ത്യ ട്രോഫി സ്വന്തമാക്കിയത്. 2017ൽ ഇംഗ്ലണ്ടിൽ നടന്ന അവസാന പതിപ്പിൽ ഫൈനലിൽ പാക്കിസ്ഥാനോട് കനത്ത തോൽവി ഏറ്റുവാങ്ങിയ ഇന്ത്യ റണ്ണേഴ്‌സ് അപ്പായിരുന്നു.