ETV Bharat / state

കുഞ്ഞു കല്ലുകൾ കണ്ടെത്തിയൊരു തൊഴിലിടം; വെറൈറ്റിയാണ് മയ്യിൽ ചെക്ക്യാട്ട് സിൻഹാരയിലെ വനിത കൂട്ടായ്‌മ - SINHARA STONE HANDMADE CREATIONS

പുഴയോരത്തെ ഉരുളൻ കല്ലുകൾ മുതൽ പറമ്പിലെ ചരൽ കല്ലുകൾ വരെ ഇവർ മനോഹര രൂപങ്ങളാക്കും.

SINHARA WOMAN COLLECTIVE  SINHARA MAYYIL CHEKKYATTUKAVU  WOMAN COLLECTIVE MAYYIL  RIVER STONE CRAFTS
Sinhara (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 18, 2025, 2:39 PM IST

കണ്ണൂർ: പുഴയോരത്തെ ഉരുളൻ കല്ലുകൾ മുതൽ പറമ്പിലെ ചരൽ കല്ലുകൾ വരെ മയ്യിലിലെ ഒരു കുഞ്ഞു വീട്ടിൽ കൂട്ടിയിട്ടിരിക്കുകയാണ്. കെ.സിസ്‌ന, ടി.കെ ശ്രീലക്ഷ്‌മി, പി.സി സൂര്യ, പി പി ജിൻഷാ ഷിജു എന്നിവർക്ക് ഈ കല്ലുകളാണ് കൂട്ടുകാർ. വെറും കൂട്ടുകാരല്ല, വരുമാനമുണ്ടാക്കാനുള്ള ജീവനോപാധി കൂടിയാണ്.

പുഴയിലെ കല്ലുകൾ കൊണ്ട് എങ്ങനെ പണം ഉണ്ടാക്കും. അതിനുള്ള ഉത്തരവും സിൻഹാര എന്ന ഇവരുടെ സംരംഭം കാട്ടിത്തരും. ചരൽക്കല്ലുകൾ കൊണ്ടും പുഴയോരത്തെ കല്ലുകൾ കൊണ്ടും വ്യത്യസ്‌തവും മനോഹരവുമായ നിർമിതികൾ അവരൊരുക്കുന്നു. ശിൽപങ്ങൾ, പ്രദർശന വിളക്കുകൾ, കണ്ണാടികൾ, ഫ്രെയിമുകൾ തുടങ്ങി ആനയും അരയന്നങ്ങളും നൃത്തം ചെയ്യുന്ന പെൺകുട്ടിയും പിരമിഡുകളും വീടുകളും പക്ഷികളും പൂക്കളും ബുദ്ധനുമൊക്കെ ഇവരുടെ കരവിരുതിൽ വിരിഞ്ഞിറങ്ങി കഴിഞ്ഞു.

മയ്യിൽ ചെക്ക്യാട്ട് സിൻഹാര (ETV Bharat)

കൊച്ചിയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ വി വി വിജിൻ പങ്കുവെച്ച ആശയമാണ് സിൻഹാര ഹാൻഡ് മെയ്‌ഡ് ക്രിയേഷൻസ് എന്ന സംരംഭത്തിലേക്ക് നയിച്ചത്. 2023 ഫെബ്രുവരിയിലാണ് രണ്ട് ജീവനക്കാരുമായി ചേർന്ന് സിൻഹാര തുടങ്ങിയത്. നിർമാണവും വിപണനവും എല്ലാം ഒരിടത്തായിരുന്നു. ഇപ്പോൾ നിർമാണ യൂണിറ്റ് കമ്പനി പീടിക റോഡിലും വിതരണ യൂണിറ്റ് ചെക്ക്യാട്ടുകാവ് റോഡിന് സമീപവുമായി വികസിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കല്ലുകൾക്കായി യാത്ര

ആറുമാസത്തിൽ ഒരിക്കൽ പുഴയിലേക്ക് ഒരു യാത്രയാണ്. മനസ് കുളിരുന്നതോടൊപ്പം കല്ലുകൾ തേടിയൊരു യാത്ര. വെള്ളക്കല്ലുകളും പൊടിക്കല്ലുകളും വാരിയെടുക്കും. കൂടെ മനസിനെ കുളിരണിയിക്കാനുള്ള ഒരു ദിനവും. കല്ലുകൾ കൂടുതലും പുഴയരികിൽ നിന്നാണ് ശേഖരിക്കുന്നത്.

വീടുകളിലും പറമ്പിലുകളിലും എല്ലാം സുലഭമായി കിട്ടുന്ന ചരൽക്കല്ലുകളും ഉപയോഗിക്കുന്നു. മനസിൽ തെളിയുന്ന ആശയങ്ങൾ ക്യാൻവാസിലേക്ക് പകർത്തുക എന്നതാണ് ആദ്യ കടമ്പ. പിന്നീട് അതിലേക്ക് കല്ലുകൾ പതിപ്പിക്കുന്നതാണ് രീതി. ഗുഡ്‌ഫിലും ഫെവിക്കോളും ഉപയോഗിച്ചാണ് കല്ലുകൾ ഒട്ടിക്കൽ.

എ 4 ഷീറ്റ് മുതൽ മുകളിലോട്ട് ഫ്രെയിം ചെയ്‌താണ് ഇതിന്‍റെ വിതരണം. പെയിന്‍റിഗിൽ പരിശീലനം നേടിയവരല്ല ആരും. വരയോടുള്ള താത്‌പര്യമാണ് അവരെ സിൻഹാരയോട് അടുപ്പിച്ചത്. 150 മുതൽ 4000 രൂപ വരെ വിലയുള്ള നിർമിതികൾ ഉണ്ട്. ഇവിടെ ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് സ്വന്തമായ ആശയങ്ങളിലൂടെയും ആണ് ഓരോന്നും ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നത്.

Also Read:നയന മനോഹരമീ ജെണ്ടുമല്ലിപ്പാടം; പൂക്കൃഷിയില്‍ വിജയം കൊയ്‌ത് ചാത്തമംഗലത്തെ കര്‍ഷകര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.