ധ്യാൻ ശ്രീനിവാസനെ കേന്ദ്ര കഥാപാത്രമാക്കി വിന്‍റേഷ് സംവിധാനം ചെയ്യുന്ന 'സൂപ്പർ സിന്ദഗി'യിലെ ആദ്യ ഗാനം 'വെൺമേഘങ്ങൾ പോലെ' റിലീസ് ചെയ്‌തു. മനു മഞ്ജിത്തിന്‍റെ വരികൾക്ക് സൂരജ് എസ് കുറുപ്പ് സംഗീതം പകർന്ന ഗാനം ഗൗരി ലക്ഷ്‌മിയാണ് ആലപിച്ചിരിക്കുന്നത്. ഗാനം ഇതിനോടകം യൂട്യൂബ് ട്രെൻഡിങ്ങിൽ ഇടം പിടിച്ചു.
666 പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഹസീബ് മേപ്പാട്ട്, സത്താർ പടനേലകത്ത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. 666 പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.
കണ്ണൂർ, മൈസൂർ, ബാംഗ്ലൂർ എന്നിവിടങ്ങളിലായ് ചിത്രീകരണം പൂർത്തീകരിച്ച 'സൂപ്പർ സിന്ദഗി'യുടെ തിരക്കഥ വിന്‍റേഷും പ്രജിത്ത് രാജ് ഇകെആർ ഉം ചേർന്നാണ് രചിച്ചത്. അഭിലാഷ് ശ്രീധരന്‍റേതാണ് സംഭാഷണങ്ങൾ. ധ്യാൻ ശ്രീനിവാസനോടൊപ്പം മുകേഷ് സുപ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ പാർവതി നായർ, ശ്രീവിദ്യ മുല്ലശ്ശേരി, മാസ്റ്റർ മഹേന്ദ്രൻ, ഋതു മന്ത്ര തുടങ്ങിയവരാണ് അവതരിപ്പിക്കുന്നത്.