കേരളം

kerala

By ETV Bharat Entertainment Team

Published : 4 hours ago

ETV Bharat / entertainment

മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യം; ഫ്രൈറ്റ്‌ നൈറ്റ്‌ ഫെസ്‌റ്റിവലില്‍ വിജയിച്ച് 'വടക്കന്‍' - Vadakkan Fright Night film festival

മികച്ച സൂപ്പർ നാച്ച്വറൽ ത്രില്ലർ പുരസ്‌കാരമാണ് ചിത്രം നേടിയത്. മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഈ പുരസ്‌കാരം സ്വന്തമാക്കുന്നത്. മലബാര്‍ പെരുമ പറയുന്നതാണ് വടക്കന്‍ എന്ന ചിത്രം.

FRIGHT NIGHT FILM FESTIVAL  VADAKKAN FILM  വടക്കന്‍ സിനിമ  ഫ്രൈറ്റ് നൈറ്റ് ഫിലിം ഫെസ്‌റ്റിവല്‍
Vadakkan Movie (ETV Bharat)

അമേരിക്കയിലെ ഫ്രൈറ്റ് നൈറ്റ് ഫിലിം ഫെസ്‌ററിവലിൽ മികച്ച സൂപ്പർ നാച്ച്വറൽ ത്രില്ലർ പുരസ്‌കാരം നേടുന്ന ആദ്യ മലയാള ചിത്രമായി 'വടക്കൻ'.

യു എസ് ലെ അതിപ്രശസ്‌തമായ ഫ്രൈറ്റ് നൈറ്റ് ഫിലിം ഫെസ്‌റ്റിവലിൽ മികച്ച സൂപ്പർ നാച്വറൽ ത്രില്ലർ വിഭാഗത്തിലേക്കാണ് ഒരു മലയാള സിനിമ തിരഞ്ഞെടുക്കപ്പെടുന്നത്. സജീദ് എം ആണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്.ഈ ചിത്രമാണ് പുത ചരിത്രം കുറിക്കുന്നത്. വടക്കനില്‍ കിഷോറും ശ്രുതി മേനോമാണ് പ്രധാന വേഷത്തിലെത്തുന്നത്.

Vadakkan Movie (ETV Bharat)

ഓഫ് ബീറ്റ് സ്‌റ്റുഡിയോസാണ് 'വടക്കൻ' നിർമ്മിച്ചിരിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഫ്രൈറ്റ് നൈറ്റ് ഫെസ്റ്റിവല്ലിൽ ഒരു ചിത്രം പുരസ്ക്കാരം നേടുന്നത്. ഈ മാസം 28 നായിരുന്നു ഫ്രൈറ്റ് നൈറ്റ് ഫിലിം ഫെസ്റ്റി‌വല്‍ നടന്നത്.

"ഹൃദ്യവും മനോഹരവുമായി ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ലോകനിലവാരത്തിൽ തന്നെ. ഒപ്പം ശക്തമായ തിരക്കഥയും സംവിധാനവും അവിശ്വസനീയമായ പ്രകടനങ്ങളും വടക്കനെ ശ്രദ്ധേയമാക്കുന്നു". പുരസ്ക്കാരം പ്രഖ്യാപിച്ച ശേഷം ഫ്രൈറ്റ് നൈറ്റ് ഫിലിം ഫെസ്റ്റി‌വല്‍ ഡയറക്ടര്‍ കെൻ ഡാനിയെൽസ് ചിത്രത്തെ കുറിച്ച് അഭിപ്രായപെട്ടത് ഇപ്രകാരമായിരുന്നു.

Vadakkan Movie (ETV Bharat)

കാൻസ് ഫെസ്റ്റി‌വലിലെ മാർഷെ ദു ഫിലിം 2024-ൽ - ഹൊറർ, ഫാന്‍റസി സിനിമകൾക്കായുള്ള ഫന്‍റാസ്‌റ്റിക് പവലിയനിൽ ആയിരുന്നു വടക്കന്‍റെ എക്‌ക്ലൂസീവ് പ്രീമിയർ. ചിത്രത്തിന്‍റെ ഇൻവൈറ്റ് ഒൺലി മാർക്കറ്റ് പ്രീമിയർ ഈ വർഷം ആദ്യം നടന്നിരുന്നു. സെലിബ്രിറ്റികളും ഹൊറർ സിനിമ പ്രേമികളും ബോളിവുഡ്, ഹോളിവുഡ് താരങ്ങളും പങ്കെടുത്ത ഗാല സ്ക്രീനിങ്ങിൽ 7 സിനിമകളിൽ ഒന്നായാണ് 'വടക്കൻ' തെരഞ്ഞെടുക്കപ്പെട്ടത്. റസൂൽ പൂക്കുട്ടി, കീക്കോ നകഹര, ബിജിബാൽ, ഉണ്ണി ആർ. എന്നീ പ്രശസ്‌ത കലാകാരൻമാർ അണിയറയിൽ ഒരുമിക്കുന്ന 'വടക്കൻ' പ്രസ്‌തുത വിഭാഗത്തിൽ ഇടംനേടിയ ഏക മലയാളചിത്രവുമാണ്.

പ്രശസ്‌ത ബോളിവുഡ് താരം ജാക്വിലിൻ ഫെർണാണ്ടസ്, ഹോളിവുഡിൽ നിന്നുള്ള വെർച്വൽ പ്രൊഡക്ഷൻ എക്സ്പെർട്ട് ഗബ്രിയേൽ സെബാസ്റ്റ്യൻ റയീസ് തുടങ്ങിയവർ കാനിൽ ചിത്രം കണ്ട് മികച്ച അഭിപ്രായം പ്രകടിപ്പിച്ചിരുന്നു .

Vadakkan Movie (ETV Bharat)
"ഈ സിനിമ ഞാൻ നന്നായി ആസ്വദിച്ചു, ആകർഷകവും മനോഹരമായി ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്, മാത്രമല്ല ചിത്രം കണ്ട് കഴിയുമ്പോള്‍ എന്‍റേതായ വ്യാഖ്യാനങ്ങൾക്കും നിഗമനങ്ങൾക്കും ചിത്രം ഇടം നൽകുന്നുണ്ട്. ഇതിൽ അഭിനയിച്ചിരിക്കുന്നവരെല്ലാം അതിശയിപ്പിച്ചു. സംവിധാനം കൈയ്യടക്കമുള്ളതായിരുന്നു. ചില രംഗങ്ങൾക്ക് ഇമോഷണൽ കണക്‌ട് ഉണ്ട് . പ്രത്യേകിച്ച്, സിനിമയിലെ അവസാന ഷോട്ട്, എന്നെ ശരിക്കും ഞെട്ടിച്ചു. ഒരുപക്ഷേ ഞാൻ ഇതുവരെ സിനിമകളിൽ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മനോഹരവും സ്വാധീനമുള്ളതുമായ രംഗമാണിത്, കാനിൽ ഇത് അനുഭവിക്കാൻ അവസരം ലഭിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്'

ബോളിവുഡ് താരം ജാക്വിലിൻ ഫെർണാഡസ് അഭിപ്രായപ്പെട്ടതായി ചിത്രത്തിന്‍റെ പി ആർ വിഭാഗം കൈകാര്യം ചെയ്യുന്ന ആതിര ദിൽജിത് ഇടിവി ഭാരതിനോട് വെളിപ്പെടുത്തി .

ഇതിന് മുമ്പ്, ഹൊറർ, ത്രില്ലർ, സയൻസ് ഫിക്ഷൻ സിനിമകൾ മാത്രമുള്ള ബ്രസ്സൽസ് ഇന്‍റർനാഷണൽ ഫന്‍റാസ്റ്റിക് ഫിലിം ഫെസ്റ്റിവലിലേക്ക് "വടക്കൻ" ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ദ്രാവിഡ പുരാണങ്ങളും പഴങ്കഥകളും അടിസ്ഥാനമാക്കിക്കൊണ്ട് അത്യാധുനിക ഡിജിറ്റൽ സാങ്കേതികവിദ്യയും ഗ്രാഫിക്‌സും ശബ്‍ദ, ദൃശ്യ വിന്യാസങ്ങളുമെല്ലാമായിട്ടാണ് 'വടക്കൻ' ഒരുക്കിയിരിക്കുന്നത്. കേരളീയ പശ്ചാത്തലത്തിലാണെങ്കിലും ഹോളിവുഡിനെ വെല്ലുന്ന സാങ്കേതിക തികവാണ് നിർമാതാക്കളായ ഓഫ്ബീറ്റ് സ്റ്റുഡിയോസ് കാഴ്ച വച്ചിരിക്കുന്നത് . മലയാളികൾക്കും കേരളത്തിന് പുറത്തുള്ളവർക്കും വിദേശികൾക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ചിത്രമായിരിക്കും 'വടക്കൻ' എന്നാണ് നിർമ്മാതാക്കളായ ഓഫ്ബീറ്റ് സ്റ്റുഡിയോയിലെ ജയ്‌ദീപ് സിംഗ്, ഭവ്യ നിധി ശർമ്മ എന്നിവരുടെ ആത്മവിശ്വാസം.

യുഎസ് പ്രീമിയർ ലീഗ് ക്രിക്കറ്റിന്‍റെ സംരംഭകർ ആയ ഓഫ്ബീറ്റ് മീഡിയ ഗ്രൂപ്പ് , ഇന്ത്യയിൽ നിന്നുള്ള വ്യത്യസ്‌തമായ സിനിമകൾ പ്രദർശിപ്പിക്കാൻ101India.com- എന്നൊരു പ്ലാറ്റഫോമിന് തുടക്കം കുറിച്ചിട്ടുണ്ട് . ഓഫ് ബീറ്റ് സ്റ്റുഡിയോസിന് മലയാള സിനിമാലോകത്ത് അത്യന്തം വേറിട്ടുനിൽക്കുന്ന സിനിമകളൊരുക്കാനൊരുങ്ങുകയാണ് ലക്ഷ്യം . നേരത്തെ, കൊച്ചിയിൽ നടന്ന എൻഎഫ്‌ടി എക്‌സിബിഷൻ "മിഥ്സ് ആൻഡ് മീമ്സ്" പപ്പായ കഫേയുമായി സഹകരിച്ച് ഓഫ്ബീറ്റ് മീഡിയയുടെ 101India.com ക്യൂറേറ്റ് ചെയ്‌തിരുന്നു. മലയാളി സിനിമാ പ്രേക്ഷകർക്കായി ഓഫ് ബീറ്റ് സ്റ്റുഡിയോസ് സമാനതകളില്ലാത്ത ചിത്രങ്ങൾ നിർമ്മിക്കുന്ന സീസണിൽ ആദ്യത്തേ ചിതമാണ് 'വടക്കൻ' .

പുരാതന വടക്കേ മലബാറിലെ നാടോടിക്കഥകളുടെ കഥാതന്തുവിൽ ഒരുങ്ങുന്ന ഒരു സൂപ്പർനാച്ചുറൽ ത്രില്ലറാണ് 'വടക്കൻ'. മലയാളം കൂടാതെ കന്നഡയിലേക്ക് മൊഴിമാറ്റിയും ചിത്രമെത്തും. ഓസ്‌കര്‍ ജേതാവ് റസൂൽ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈൻ നിർവഹിക്കുന്നത്. ജാപ്പനീസ് കെയ്കോ നകഹാര ആണ് ഛായാഗ്രഹണം ഒരുക്കുന്നത്. ഉണ്ണി ആറിന്‍റേതാണ് തിരക്കഥയും സംഭാഷണങ്ങളും. ബിജിപാൽ സംഗീതം നൽകുന്നു. ആഗോളതലത്തിൽ ശ്രദ്ധേയയായ പാക് ഗായിക സെബ് ബംഗാഷ് ബിജിബാലിനും ബോളിവുഡിലെ പ്രശസ്‌ത ഗാനരചയിതാവായ ഷെല്ലെയ്ക്കുമൊപ്പം ഒരുക്കിയ ഒരു പ്രണയ ഗാനം 'വടക്കനി'ൽ ആലപിച്ചിട്ടുണ്ട്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഇന്ത്യയിലും വിദേശത്തുമുള്ള ഏറ്റവും മികച്ച സിജിഐ ടീമാണ് ചിത്രത്തിന്‍റെ വിഎഫ്എക്‌സ് ഒരുക്കുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടെ ഒന്നിലധികം അഭിമാനകരമായ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ തരംഗം സൃഷ്ടിച്ച 'വടക്കൻ' ഉടൻ കേരളത്തിലെ തിയേറ്ററുകളിൽ എത്തും. ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്സ്, പിആർ‍ഒ: ആതിര ദിൽജിത്ത്.

Also Read:നൂറ് കോടി ക്ലബ്ബില്‍ 'അജയന്‍റെ രണ്ടാം മോഷണം'; ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടര്‍ന്ന് മണിയനും കൂട്ടരും

ABOUT THE AUTHOR

...view details