കാര്‍ത്തിയും അരവിന്ദും പ്രധാന വേഷത്തില്‍ എത്തിയ ചിത്രമാണ് 'മെയ്യഴകന്‍'. ചിത്രം മികച്ച അഭിപ്രായം തേടി തിയേറ്ററില്‍ മുന്നേറുമ്പോള്‍ മെയ്യഴകനില്‍ പ്രേക്ഷകെ ഇമോഷണലാക്കി നടന്‍ കമല്‍ഹാസന്‍ ആലപിച്ച ഗാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കയ്യടി നേടുന്നത്. ഈ ഗാനം തിയേറ്ററില്‍ ഗംഭീര അനുഭവമായിരുന്നുവെന്ന് പ്രേക്ഷകര്‍ വ്യക്തമാക്കിയതാണ്. ചിത്രത്തിലെ ആറ് ഗാനങ്ങളില്‍ രണ്ടെണ്ണം പാടിയിരിക്കുന്നത് കമല്‍ഹാസനാണ്. 'യാരോ ഇവന്‍ യാരോ' എന്ന ഗാനം ഉമാദേവിയാണ് രചിച്ചത്. ഗോവിന്ദ് വസന്തയാണ് ഗാനത്തിന് ഈണമിട്ടിരിക്കുന്നത്. വിജയ് നരേനൊപ്പം 'പേരേന്‍ നാന്‍ പേരേന്‍' എന്ന ഗാനവും കമല്‍ഹാസന്‍ ആലപിച്ചിട്ടുണ്ട്.
സെപ്റ്റംബര്‍ 27 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. '96' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം സി പ്രേംകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ജ്യോതികയുടെയും സൂര്യയുടെ നിര്‍മാണ കമ്പനിനിയായ 2ഡി എന്‍റര്‍ടൈന്‍മെന്‍റിന്‍റെ ബാനറില്‍ നിര്‍മിച്ച ചിത്രമാണ് 'മെയ്യഴകന്‍'. ശ്രീവിദ്യയാണ് ചിത്രത്തിലെ നായിക.
രാജ് കിരണ്‍, ദേവദര്‍ശിനി, ജയപ്രകാശ്, ഇളവരസു, കരുണാകരന്‍, ശരണ്‍ ശക്തി, രാജ്കുമാര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഛായാഗ്രഹണം മഹേന്ദിരന്‍ ജയരാജു, എഡിറ്റിങ് ആര്‍ ഗോവിന്ദരാജ്, കലാസംവിധാനം അയ്യപ്പന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ രാജീവന്‍, വസ്ത്രാലങ്കാരം ശുഭശ്രീ കാര്‍ത്തിക് വിജയ്, സഹനിര്‍മാണം രാജശേഖര്‍ കര്‍പ്പൂരസുന്ദര പാണ്ഡ്യന്‍, ട്രെയ്‍ലര്‍ എഡിറ്റ് എസ് കാര്‍ത്തിക്.